ഒമാന്‍: മോഷണക്കുറ്റം ചുമത്തി അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി

മസ്കത്ത് : മോഷണക്കുറ്റം ചുമത്തി അഞ്ചുപേരെ റോയല്‍ ഒമാൻ പൊലീസ് പിടികൂടി. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടയില്‍നിന്ന് മോഷണം നടത്തിയതിനാലാണ് നടപടി.

ഏഷ്യൻ വംശജരാണ് പിടിയിലായതെന്ന് അല്‍ ബുറൈമി ഗവര്‍ണറേറ്റ് കമാൻഡ് പത്രക്കുറിപ്പില്‍ പറഞ്ഞു.

മോഷണത്തെ തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും മോഷണമടക്കം കുറ്റകൃത്യങ്ങളും തടയുന്നതിന് ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്.

Next Post

കുവൈത്ത്: കല കുവൈത്ത് സാഹിത്യോത്സവം 2023 - വിജയികളെ പ്രഖ്യാപിച്ചു

Wed Aug 2 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രവാസി മലയാളികള്‍ക്കായി നടന്ന വിവിധ സാഹിത്യ രചനാമത്സര വിജയികളെ പ്രഖ്യാപിച്ചു. ” കേരള വികസനം, സാധ്യതകളും പ്രതിസന്ധികളും” എന്ന വിഷയത്തില്‍ നടന്ന ഉപന്യാസ രചന മത്സരത്തില്‍ സാജു സ്റ്റീഫൻ ( കുവൈത്ത് ) ഒന്നാം സ്ഥാനം നേടി. ജോബി ബേബി, ലിപി പ്രസീദ് […]

You May Like

Breaking News

error: Content is protected !!