
സലാല: ഫ്യൂച്ചർ അക്കാദമി സ്പോർട്സ് സലാലയില്‍ അണ്ടർ ആം വനിതാ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. നമ്ബർ ഫൈവിലെ ഫാസ് ഗ്രൗണ്ടില്‍ രണ്ടു ദിവസമായിട്ടാണ് മത്സരങ്ങള്‍ നടന്നത്.
സലാല സ്ട്രൈക്കേഴ്സ്, സലാല എയ്ഞ്ചല്‍സ്, സലാല ഇന്ത്യൻസ്, കർണാടക ചലഞ്ചേഴ്സ് എന്നീ നാല് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഫൈനലില്‍ സലാല ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി സലാല സ്ട്രൈക്കേഴ്സ് വിജയികളായി
മികച്ച ബൗളർക്കുള്ള പുരസ്‌കാരം രാഖി രാജ്യഗുരു നേടി. മികച്ച ബാറ്റസ് വുമണ്‍ ആയി തഹ്സിൻ വി.പി, ഫൈനല്‍ വുമണ്‍ ഓഫ് ദി മാച്ച് ആയി പ്രിയങ്ക അഷാർ, മികച്ച താരമായി അനിത തേജ്പാല്‍, എമെർജിങ് പ്ലയെർ ആയി സുനൈറ ലാരി എന്നിവരെ തിരഞ്ഞെടുത്തു. റോഷൻ, അമീർ കല്ലാച്ചി, റിജുറാജ്, നിസാം, ഗഫൂർ, ഷുഹൈബ്, ശിഹാബ്, നന്ദകുമാർ, ജംഷാദ് ആനക്കയം എന്നിവർ നേതൃത്വം നല്‍കി.