ബത്തേരി : വയനാട് ജില്ലയില്‍ വൈറോളജി ലാബ് സ്ഥാപിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ഐ.സി.എം.ആറിന് സര്‍ക്കാര്‍ കത്തയച്ചു. നിലവില്‍ ജില്ലയില്‍ രൂക്ഷമായ കുരങ്ങുപനി പ്രതിരോധത്തിന്റെ ഭാഗമായി സാംപിള്‍ പരിശോധന വ്യാപിപ്പിക്കുവാനാണ് ലാബിന് അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ രംഗത്തെത്തിയത്. മുമ്ബ് മണിപ്പാല്‍ വൈറോളജി ലാബ് പ്രവര്‍ത്തിച്ചിരുന്നയിടത്ത് ആയിരിക്കും പുതിയ ലാബും സ്ഥാപിക്കുക. ഈ വര്‍ഷം ജില്ലയില്‍ മരിച്ച നാലുപേരില്‍ രണ്ടുപേരുടെ സാംപിള്‍ ഫലത്തിലാണ് കുരങ്ങു പനിയാണെന്ന് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ ലക്ഷണങ്ങളോടെ മരിച്ചുവെന്നും ആരോഗ്യവകുപ്പ് […]

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത് . നൂറോളം അതിഥി തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനത്തിന് നേരെ പൊലീസ് ലാത്തി വിശീ. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. രാവിലെയോടെയായിരുന്നു സംഭവം . ഡിവൈഎസ്പിയും മൂന്ന് എസ്‌ഐമാരുമടക്കമുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് ഇപ്പോള്‍ ക്യാമ്ബ് ചെയ്യുന്നത്. പ്രകടനത്തിനു പിന്നില്‍ തൊഴിലാളികളല്ലാതെ മറ്റാരെങ്കിലുമുണ്ടോ, ആരെങ്കിലും ആസൂത്രണം ചെയ്തതാണോ ഈ […]

കോട്ടയം: കോട്ടയം ജില്ലിയില്‍ കോവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിലുള്ളവര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ ബാബു അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തേക്ക് ഇറങ്ങാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അവശ്യ സാധനങ്ങള്‍ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് വാങ്ങാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

ലഖ്നോ: യു.പി സ്വദേശി യുവതിക്ക് ഒറ്റപ്രസവത്തില്‍ അഞ്ച് കുട്ടികള്‍. മൂന്ന് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് അനിത എന്ന യുവതി ബുധനാഴ്ച രാവിലെ ജന്മം നല്‍കിയത്. സൂറത്ഗഞ്ചിലെ ആരോഗ്യകേന്ദ്രത്തിലായിരുന്നു പ്രസവം. രണ്ടാം തവണയാണ് ഇവര്‍ അമ്മയാകുന്നത്. ആദ്യ പ്രസവത്തില്‍ ആണ്‍കുട്ടിയാണ് ഇവര്‍ക്കുള്ളത്. അഞ്ച് കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നതായും അനിതയെ ബരാബാങ്കി ജില്ല ആശുപത്രിയില്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണെന്നും ഭര്‍ത്താവ് കുന്ദന്‍ പറഞ്ഞു.

മലപ്പുറം: പ്രവാസികളുടെ മടക്ക യാത്രയ്ക്ക് വേണ്ട സൗകര്യങ്ങളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സൗകര്യങ്ങള്‍ ഒരുക്കിയെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. നോര്‍ക്ക ഒരു മേശയും കസേരയുമിട്ടിരുന്നാല്‍ എല്ലാമാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാസികള്‍ തിരിച്ച്‌ വരുമ്ബോള്‍ ക്രെഡിറ്റ് എടുക്കാനാണ് നോര്‍ക്ക മാത്രം മതിയെന്ന് പറയുന്നത്. നോര്‍ക്ക ഒരു മേശയും കസേരയുമിട്ടിരുന്നാല്‍ എല്ലാമാവില്ല. കെ.എം.സി.സിയെ പോലും ഒന്നിലും സഹകരിപ്പിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കൊവിഡ് കൊണ്ട് സര്‍ക്കാരിന് അധിക ചെലവൊന്നും വന്നിട്ടില്ല. നിലവിലുള്ള […]

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും മെയ് 3 വരെ അടച്ചിടാന്‍ തീരുമാനം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. ബലറാം കുമാര്‍ ഉപാദ്ധ്യായ വിളിച്ചു ചേര്‍ത്ത വ്യാപാര സംഘടനകളുടെ യോഗത്തിലാണ് ധാരണയായത്. സര്‍ക്കാര്‍ കടകള്‍ തുറക്കാന്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും, അപ്രകാരം തുറക്കുന്ന കടകള്‍ തറക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനും കടകള്‍ അടയ്ക്കാന്‍ പൊലിസ് […]

തിരുവനന്തപുരം : ഈ മാസത്തെ ശമ്ബളം നല്‍കുന്നത് നിയമം വന്നശേഷമെന്ന് ധനമന്ത്രി തോമസ് ഐസക്. ആറുദിവസത്തെ ശമ്ബളം മാത്രമാണ് ഇപ്പോള്‍ പിടിക്കുക. ഹൈക്കോടതി പറഞ്ഞപ്രകാരമാണ് നടപടിക്ക് നിയമം കൊണ്ടുവന്നതെന്നും ഐസക് പറഞ്ഞു. ശമ്ബളം മാറ്റിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. നടപടി ദുരന്തനിവാരണ ചട്ടപ്രകാരമാണ്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല. അപ്പീല്‍ കാലതാമസമുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഓര്‍ഡിനന്‍സ് വഴി നടപടിക്ക് നിയമസാധുത നല്‍കും. ശമ്ബളത്തിന്റെ 25% വരെ മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് […]

കോ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം എന്നത്തേയും പോലെ രാത്രി ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അയേഷ സുല്‍ത്താന എന്ന ഹൈദരബാദുകാരി ഡോക്ടര്‍. പെട്ടെന്നാണ് ദുബൈ പൊലീസ് അവരുടെ വാഹനം തടഞ്ഞുനിര്‍ത്തിയത്. ഡോക്ടറാണെന്ന് തെളിയിക്കുന്ന രേഖകളുമായി പുറത്തിറങ്ങയപ്പോള്‍ പൊലീസുകാരന്‍ പരിശോധിക്കുകയല്ല, പകരം സല്യൂട്ട് ചെയ്യുകയാണ് ചെയ്തത്… യഥാര്‍ഥത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പിന്നെ ആനന്ദക്കണ്ണീര്‍ പൊഴിഞ്ഞെന്നും യുവ ഡോക്ടര്‍ പറഞ്ഞു. യുഎഇയില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ കോവിഡ് അണുനശീകരണ […]

ദുബായ്: മാനന്തവാടിക്കാരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. വയനാട്ടില്‍ നിന്നുള്ള ശതകോടീശ്വരനായ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചു സംസ്‌കരിക്കും. ഭാര്യയ്ക്കും മക്കള്‍ക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാന്‍ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചു. കൊറോണ ആയതു കൊണ്ട് തന്നെ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമോ എന്ന ആശങ്ക സജീവമായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയും. എന്നാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം വരാനാകുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. […]

ജിദ്ദ: സൗദിയില്‍ ബുധനാഴ്ച മുതല്‍ വാണിജ്യ കേന്ദ്രങ്ങളും മൊത്ത, ചില്ലറ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനം തടയാന്‍ മുന്‍കരുതലായി ഒന്നര മാസത്തോളം അടച്ചിട്ട ശേഷമാണ് കച്ചവട കേന്ദ്രങ്ങളും മൊത്ത, ചില്ലറ കച്ചവട സ്ഥാപനങ്ങളും തുറക്കുന്നത്. രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവര്‍ത്തന സമയം. മക്ക ഒഴികെയുള്ള പട്ടണങ്ങളില്‍ കര്‍ഫ്യുവില്‍ ഇളവ് വരുത്തി ഏപ്രില്‍ 29 മുതല്‍ മെയ് 13 (റമദാന്‍ 20) വരെ സ്ഥാപനങ്ങള്‍ തുറന്നു […]

Breaking News