മസ്‌കത്ത്: പൊതുഅവധി പ്രഖ്യാപിച്ച്‌ ഒമാന്‍. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഒമാന്‍ പൊതു അവധി പ്രഖ്യാപിച്ചത്. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കും. വാരാന്ത്യ അവധി ഉള്‍പ്പടെ നാലു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ വലിയ ആഘോഷപരിപാടികളാണ് ഒമാന്‍ ഒരുക്കിയിട്ടുള്ളത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വെള്ളിയാഴ്ച നടക്കുന്ന പ്രധാന പരിപാടികള്‍ നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ലേസര്‍, പട്ടം ഷോകളാണ് […]

മനാമ: ഒമാന് തീരത്ത് എണ്ണ ടാങ്കറില് ഡ്രോണ് ഇടിച്ചതായി റിപ്പോര്ട്ട്. ഒമാന് തീരത്ത് നിന്ന് ഏകദേശം 150 മൈല് അകലെ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ലൈബീരിയന് പതാക വഹിക്കുന്ന പസഫിക് സിര്ക്കോണ് എന്ന എണ്ണക്കപ്പലിലാണ് ബോംബ് വാഹക ഡ്രോണ് ഇടിച്ചത്. പ്രഥാമിക റിപ്പോര്ട്ടുകള് പ്രകാരം കപ്പലിന് പ്രൊജക്ടൈല് ഇടിച്ചതായി കപ്പലിന്റെ ഉടമസ്ഥരായ സിംഗപ്പൂര് ആസ്ഥാനമായ ഈസ്റ്റേണ് പസഫിക് ഷിപ്പിംഗ് കമ്ബനി അറിയിച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. കപ്പലിന് ചെറിയ കേടുപാടുകള് പറ്റിയിട്ടുണ്ട്. […]

Heinz Tomato Ketchup ഏറ്റവും വലിയ ശരാശരി ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി, അതിന്റെ 460 ഗ്രാം ടോപ്പ്-ഡൗണ്‍ പതിപ്പ് 53% അല്ലെങ്കില്‍ 91 പെന്‍സ് വര്‍ധിച്ചു. ഡോള്‍മിയോ ലസാഗ്‌നെ സോസ് (470 ഗ്രാം) രണ്ട് വര്‍ഷത്തിനുള്ളില്‍ 61 പെന്‍സ് വര്‍ധിച്ച് രണ്ടാമത്തെ ഏറ്റവും വലിയ കുതിച്ചുചാട്ടവും കണ്ടു. അതിന്റെ സര്‍വേ ആറ് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലായി 79 ഇനങ്ങളുടെ വില താരതമ്യം ചെയ്തു. ഉപഭോക്തൃ ഗ്രൂപ്പിന്റെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ബ്രിട്ടന്റെ പ്രിയപ്പെട്ട […]

ലണ്ടൻ: ബ്രിട്ടൻ കെ. എം.സി.സി നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ അഭിപ്രായപ്പെട്ടു. ബ്രിട്ടൻ കെ.എം. സി.സി ലണ്ടൻ ഈസ്റ്റ്‌ഹാമിൽ സംഘടിപ്പിച്ച വാർഷിക കുടുംബ മീറ്റ്‌ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു തങ്ങൾ. നൂറു കണക്കിനു ആളുകൾ പങ്കെടുത്ത ചടങ്ങിൽ “കുടുംബം – സമൂഹം – രാഷ്ട്രീയം” എന്ന വിഷയത്തിൽ ചേലേംബ്ര സി. എച്ച് സെന്റർ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മകന്‍ മാതാവിനെ കുത്തിക്കൊന്നു. ഉമ്മുല്‍ ഹൈമനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ സഹോദരിയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.

ശൈത്യകാല സീസണിന്റെ ഭാഗമായി മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ക്യാമ്ബ് ഒരുക്കുന്നവര്‍ക്കായുള്ള അപേക്ഷ മസ്‌കത്ത് മുനിസിപ്പാലിറ്റി സ്വീകരിച്ചു തുടങ്ങി. ഐഡി കാര്‍ഡ് ഉപയോഗിച്ച്‌ നഗരസഭയുടെ ബന്ധപ്പെട്ട വിഭാഗത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ക്യാമ്ബിങ് നടത്തുന്നവര്‍ക്ക് മുനിസിപ്പാലിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കല്‍ തുടങ്ങിയവ കണക്കിലെടുത്താണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

വിവിധ അതിര്‍ത്തിയിലൂടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമാണിത്. ഇന്‍ഷുറന്‍സ് മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്ന 2021-25 കാലത്തേക്കുള്ള പദ്ധതിയുടെ ഭാഗമാണിത്. വിനോദ സഞ്ചാര മേഖലയുടെ സേവനം മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിവിധ ഇടങ്ങളും വിലായത്തുകളും സന്ദര്‍ശിക്കുമ്ബോള്‍ അപകട പരിരക്ഷ നല്‍കുന്ന രാജ്യമാകും . പോളിസി ഉടമകളായ വിനോദ സഞ്ചാരികള്‍, ഇന്‍ഷുറന്‍സ് കമ്ബനികള്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവ […]

കുവൈത്ത് സിറ്റി: ആഭ്യന്തര, പ്രതിരോധ പാര്‍ലിമെന്ററി കമ്മിറ്റി അംഗങ്ങളും ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹും തമ്മില്‍ പുതിയ റെസിഡന്‍സി നിയമം, സന്ദര്‍ശന വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍, റസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള നിയമങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. ഈ മാസം അവസാനം ഇതിനായി യോഗം ചേരും. യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് ശൈഖ് തലാല്‍, എം പിമാരെ അറിയിച്ചിട്ടുണ്ട്. പുതിയ റസിഡന്‍സി നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ […]

ലണ്ടന്‍: യു കെയിലെ നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി യു കെയിലേക്ക് വരുത്തിയ നഴ്സുമാരെ അവര്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്നും ഇന്നലെ രാത്രി ഒഴിപ്പിച്ചു. അനധികൃതമായി അഭയാര്‍ത്ഥികളാകാന്‍ എത്തിയവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനതിന്റെ ഭാഗമായാണ് ഈ നടപടി. യു കെയില്‍ നഴ്സ് ആയി പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനയോഗ്യത നേടുന്നതിനായി പഠിക്കുന്ന വിദേശനഴ്സുമാര്‍ക്ക് ഒരു മാസമേ ആയിട്ടുള്ളു ഹോം ഡിപ്പാര്‍ട്ട്മെന്റ് ഈ താമസ സൗകര്യം നല്‍കിയിട്ട്. ഇത്തരത്തിലുള്ള ഒരു നടപടി, എന്‍എച്ച് എസിനെ […]

തിരുവനന്തപുരം: രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്‌റുവിന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ചാച്ചാജി പുരസ്കാരം’ പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് ബഹു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ സമ്മാനിച്ചു. തിരുവനന്തപുരം ഹോട്ടൽ റീജൻസിയിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. ഐ . ബി. സതീഷ് MLA യും സംബന്ധിച്ചു. ദീർഘ കാലമായി കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ കാർഡിയാക് സർജനായി […]

Breaking News

error: Content is protected !!