ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (LUKA) 2023 ലെ ഈസ്റ്റര്‍, വിഷു,ഈദ് ആഘോഷങ്ങള്‍ ഏപ്രില്‍ 15 ന് ലൂസി ഫാം ലേര്‍ണിംഗ് സെന്ററില്‍ വച്ച് ആഘോഷിച്ചു. ഇതോടൊപ്പം നടത്തിയ വാര്‍ഷിക ജനറല്‍ ബോഡിമീറ്റിംഗില്‍ ലൂക്കയുടെ 2023 -2025 കാലയളവിലേയ്ക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. ലൂക്കയിലും യുക്മയിലും വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളഅലോഷ്യസ് ഗബ്രിയേല്‍ പ്രസിഡന്റ് ആയും, ലൂട്ടന്‍ ക്രിസ്തീയ സമുദായത്തിലെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായ ജോര്‍ജ് കുര്യന്‍ സെക്രട്ടറി ആയും അമിത് മാത്യു ട്രഷറര്‍ […]

സ്ഥിരമായി മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരായിരിക്കും ഒട്ടുമിക്ക പേരും. ലോകമെമ്ബാടും ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ക്രോം. ഗൂഗിള്‍ അക്കൗണ്ട് വിവിധ ഡിവൈസുകളുമായി ബന്ധിപ്പിച്ച്‌ ഉപയോഗിക്കാന്‍ ആകുമെന്ന മെച്ചവുമുള്ളതുകൊണ്ട് ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മിക്ക ജോലികള്‍ക്കും ഗൂഗിള്‍ ക്രോംമിനെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഉപയോക്താക്കളുടെ ഡാറ്റ ഉള്‍പ്പെടെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഗൂഗിള്‍ ചില […]

ലണ്ടന്‍: രാജ്യത്തു ഉയരുന്ന പലിശ നിരക്കുകള്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതിനിടെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വീടുകള്‍ ഏഴ് ബില്ല്യണ്‍ പൗണ്ടോളം തങ്ങളുടെ മോര്‍ട്ട്ഗേജുകളില്‍ അധികമായി തിരിച്ചടച്ചതായി റിപ്പോര്‍ട്ട്. 2022-ല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഭവന ഉടമകള്‍ 23.3 ബില്ല്യണ്‍ പൗണ്ടാണ് മോര്‍ട്ട്ഗേജ് ഓവര്‍-പേയ്മെന്റുകള്‍ അടയ്ക്കാനായി വിനിയോഗിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 6.7 ബില്ല്യണ്‍ പൗണ്ടെന്ന റെക്കോര്‍ഡ് തിരിച്ചടവും ഈയിനത്തില്‍ ഉണ്ടായി. 1999-ല്‍ റെക്കോര്‍ഡുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചത് മുതല്‍ ആദ്യമായാണ് ക്വാര്‍ട്ടേര്‍ലി ഓവര്‍-പേയ്മെന്റുകള്‍ ആറ് […]

ലണ്ടൻ: ബ്രഡ്, സെറിയൽ, പാൽ തുടങ്ങി അവശ്യ സാധങ്ങളുടെ വില കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ബ്രിട്ടീഷ് സർക്കാർ മാസങ്ങളായി നടത്തുന്ന കഠിന പ്രയത്നങ്ങൾക്ക് ശേഷവും നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്. 2023 ഏപ്രിൽ ആവുന്നതോടെ പത്ത് ശതമാനത്തിൽ താഴെ എത്തും എന്ന് പ്രതീക്ഷിരുന്നെങ്കിലും ഗ്രാഫ് ഇപ്പോഴും താഴോട്ട് നീങ്ങിയിട്ടില്ല. 10.1 ഇപ്പോഴത്തെ ഇൻഫ്‌ളേഷൻ നിരക്ക്. എന്നാൽ ഇൻഫ്‌ളേഷൻ നിരക്ക് 10 നു […]

യുകെയില്‍ നിന്ന് ഒരേ ദിവസം രണ്ടു മരണ വാര്‍ത്തകള്‍. ചിചെസ്റ്റര്‍ മലയാളി നഴ്സായ റെജി ജോണിയും വെയിക്ഫീല്‍ഡില്‍ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണിയുമാണ് (48) മരിച്ചത്. ചിചെസ്റ്ററിലേ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയുടെ ഭാര്യയും ചിചെസ്റ്റര്‍ എന്‍ എച്ച് എസ് ആശുപത്രിയിലെ ബാന്‍ഡ് ഏഴ് നഴ്സായിരുന്നു റെജി ജോണി(49). യുകെയില്‍ എത്തുന്നതിന് മുന്‍പ് എറണാകുളം മെഡിക്കല്‍ ട്രസ്‌റ് ആശുപത്രിലെ നഴ്സായിരുന്നു. ഭര്‍ത്താവ് ജോണി. ഒരു പെണ്‍കുട്ടി (അമ്മു ജോണി ) […]

ബ്രിട്ടൻ കെഎംസിസി സ്റ്റേറ്റ് ഘടകമായ സ്കോട്ലൻഡ് റീജിയൻ പ്രഥമ ഇഫ്താർ മീറ്റ് ഗ്ലാസ്ഗോയിലെ ഐയർഡ്രിയിൽ വെച്ച് നടന്നു . സ്കോട്ലൻഡിലെ ബ്രിട്ടൻ കെഎംസിസി യുടെ പ്രഥമ ഇഫ്താർ മീറ്റാണ് കഴിഞ്ഞ ശനിയാഴ്ച ഗ്ലാസ്ഗോയിൽ വെച്ച് നടന്നത് . സ്കോട്ടൻഡിലെ വിവിധ ഇടങ്ങളിൽ നിന്നായി സ്ഥിര താമസക്കാരും , ജോലി ,പഠനാവശ്യം സ്കോട്ലൻഡിലെ വിവിധ ഇടങ്ങളിൽ താമസിക്കുന്ന നിരവധി പ്രവർത്തകർ ഇഫ്താർ മീറ്റിൽ പങ്കാളികളായി . ബ്രിട്ടൻ കെഎംസിസി ജനറൽ സെക്രട്ടറി […]

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ പാര്‍ലമെന്റ് സമിതി. ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് ‘ആനൂകൂല്യം’ ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണമെന്ന് ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബജറ്റിലെ നയപരമായ മാറ്റങ്ങളിലൂടെ ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് പ്രയോജനം ലഭിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ലമെന്‍റ് സമിതി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ […]

യുകെയുടെ സാമ്പത്തിക ശേഷി ശക്തിപ്പെടാന്‍ എല്ലാവരും കണക്ക് പഠിക്കണമെന്ന് പ്രധാനമന്ത്രി റിഷി സുനാക്. ഇതിനായി 18 വയസുവരെ മാത്‌സ് പഠനം നിര്‍ബന്ധമാക്കാനാണു പദ്ധതി. 18 വയസുവരെ എല്ലാ വിദ്യാര്‍ത്ഥികളും ഗണിതശാസ്ത്രത്തിന്റെ ഏതെങ്കിലും വിഭാഗങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും അദ്ദേഹം പറയുന്നു. ‘ശാസ്ത്രങ്ങളുടെ രാജ്ഞി’ എന്നറിയപ്പെടുന്ന ഗണിതശാസ്ത്രം പോലെ മനുഷ്യന്റെ നിത്യ ജീവിതവുമായി ഇത്രയധികം അടുത്തു നില്‍ക്കുന്ന മറ്റൊരു ശാസ്ത്രശാഖയില്ല. എന്നിട്ടും കണക്കില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്നത് ഏതാണ്ട് പൊതു സ്വീകാര്യമായിരിക്കുകയാണ് ഇപ്പോള്‍ […]

ലണ്ടന്‍: യുകെയില്‍ കണ്‍സ്ട്രക്ഷന്‍ ഔട്ട്പുട്ടില്‍ ഫെബ്രുവരിയില്‍ 2.4 ശതമാനം കുതിച്ച് കയറ്റമുണ്ടായെന്ന പുതിയ കണക്കുകളുമായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്ത് ഫെബ്രുവരിയില്‍ 15.6 ബില്യണ്‍ പൗണ്ടിന്റെ നവരവുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന മാസാന്ത പണവര്‍ധനവാണിതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രൈവറ്റ് ഹൗസിംഗ് റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ്, നോണ്‍ ഹൗസിംഗ് റിപ്പയര്‍ എന്നീ മേഖലകളിലുണ്ടായ വന്‍ […]

ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാര്‍ രോഗികളുടെ സുരക്ഷ മറന്ന് രാഷ്ട്രീയം കളിക്കുന്നതായി ആരോപണം. ഇവരുടെ സമരങ്ങള്‍ മരണം വര്‍ദ്ധിപ്പിക്കുന്നതായി വാദം ഉയര്‍ന്നതോടെയാണ് ഇത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശമ്പളക്കാര്യത്തില്‍ നടത്തിയ ആദ്യ പണിമുടക്കില്‍ അധിക മരണങ്ങളില്‍ 11% വര്‍ദ്ധനവ് ഉണ്ടായെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളവര്‍ദ്ധന ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് വ്യക്തമാക്കി. എന്‍എച്ച്എസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്ന രോഗികള്‍ക്ക് താല്‍ക്കാലികമായ തിരിച്ചടിയും, […]

Breaking News

error: Content is protected !!