കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടക്കുന്നത്. ഇബ്‌നു സീന ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. രണ്ട് ശിശുകള്‍ക്കും 800 ഗ്രാമാണ് തൂക്കം. ഉദരഭാഗത്ത് ശസ്ത്രക്രിയ നടത്തിയാണ് ഇവരെ വേര്‍പ്പെടുത്തിയത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടല്‍സംബന്ധമായ പ്രശ്‌നം മൂലമാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. വളരെ പെട്ടെന്ന് തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ വിദഗ്ധസംഘത്തിനായി. 18 ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ […]

മസ്‌കത്ത്: ഒമാനില്‍ വന്‍തോതില്‍ മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ഖസബ് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെ മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് നടപടിയെടുത്തത്. ഒമാന്റെ സമുദ്രാതിര്‍ത്തിയില്‍ രണ്ട് ബോട്ടുകളിലാണ് സംഘം എത്തിയത്. 61 ബോക്‌സുകളിലായി 4200ല്‍ അധികം ക്യാന്‍ മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മദ്യമടങ്ങിയ പെട്ടികള്‍ ഇവിടെ വെച്ച്‌ കൈമാറുന്നതിനിടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സൈന്യത്തില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച്‌ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി തീരുമാനം പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യസുരക്ഷയ്ക്ക് പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും സൈന്യത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ഈ തീരുമാനം. ഓഫീസേഴ്‌സ്, നോണ്‍ കമ്മീഷന്‍ഡ് ഓഫീസേഴ്‌സ് എന്നീ തസ്തികകളില്‍ നിയമനം അനുവദിക്കും. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ വനിതകളുടെ സേവനമുണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആദ്യ ബാച്ചില്‍ 100-150 വനിതകള്‍ ഉണ്ടാകുമെന്നാണ് സൂചന. […]

കുവൈറ്റ്: കുവൈത്തില്‍ ബിസിനസ്സുകളില്‍ 100% ഉടമസ്ഥാവകാശം വിദേശികള്‍ക്ക് അനുവദിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്‌ . കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സമ്ബദ്‌വ്യവസ്ഥ ഉയര്‍ത്തുന്നതിനുമായി കുവൈറ്റ് വിദേശികള്‍ക്ക് കമ്ബനികളുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്‌. കുവൈത്തിലെ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ അതോറിറ്റിയിലെ നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍-സബാഹ് അല്‍-അറബിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അത്തരമൊരു നീക്കത്തിനുള്ള സാധ്യത എടുത്തുകാണിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കുവൈത്ത് 1 ബില്യണ്‍ ദിനാര്‍ (3.3 ബില്യണ്‍ ഡോളര്‍) […]

കുവൈത്തില്‍ കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ നടപടികള്‍ ശക്തമാക്കി.ഇവര്‍ നേരത്തെ ഡ്രൈവിങ് ലൈസന്‍സ് അനുവദനീയമായ തസ്തികയില്‍ ജോലി ചെയ്യുമ്ബോള്‍ ലൈസന്‍സ് എടുക്കയും പിന്നീട് തസ്തിക മാറിയിട്ടും ലൈസന്‍സ് തിരിച്ചേല്‍പിക്കാത്തവരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പലരും ഇത്തരത്തിലുള്ള ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുകയും പരിശോധനയില്‍ പിടിക്കപ്പെടുമ്ബോള്‍ കേവലം അഞ്ച് ദിനാര്‍ പിഴയടച്ചു നാടു കടത്തല്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണു ഇവരെ കണ്ടെത്തുന്നതിന് […]

ലണ്ടന്‍: ഹൈക്കോടതിയുടെ ഇന്‍ജക്ഷന്‍ ഓര്‍ഡറും തടവിലാക്കുമെന്ന സര്‍ക്കാരിന്റെ ഭീഷണിയുമൊന്നും തങ്ങളുടെ അടുത്ത് വിലപ്പോവില്ലെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഇന്‍സുലേറ്റ് ബ്രിട്ടന്‍ സമരക്കാര്‍. ബ്രിട്ടനിലെ എല്ലാ വീടുകളും 2030 ആകുമ്ബോഴേക്കും സര്‍ക്കാര്‍ ഇന്‍സുലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പരിസ്ഥിതിവാദികള്‍ സമരം കൂടുതല്‍ ശക്തപ്പെടുത്താന്‍ ഉറച്ചിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കില്‍ സമരങ്ങളുടെ ഒരു തിരമാല തന്നെ ഉയരുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണവര്‍. ബുധനാഴ്‌ച്ച കൂടുതല്‍ പ്രധാന നിരത്തുകളില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച്‌ […]

സിം​ഗ​പ്പൂ​ര്‍: 2021 മി​സ് വേ​ള്‍​ഡ് സിം​ഗ​പ്പൂ​രി​ല്‍ ഫി​നാ​ലെ​യി​ല്‍ മ​ല​യാ​ളി​ത്തി​ള​ക്കം. ഇ​ന്ന​ലെ ന​ട​ന്ന ഫൈ​ന​ലി​ല്‍ മ​ല​യാ​ളി​യാ​യ നി​വേ​ദ ജ​യ​ശ​ങ്ക​ര്‍ സെ​ക്ക​ന്‍​ഡ് പ്രി​ന്‍​സ​സ് ആ​യി വി​ജ​യി​ച്ചു. 2021 മി​സ് വേ​ള്‍​ഡ് സിം​ഗ​പ്പൂ​രി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ എ​ത്തു​ന്ന ഏ​ക ഇ​ന്ത്യ​ന്‍ കൂ​ടി​യാ​ണ് നി​വേ​ദ. സെ​ക്ക​ന്‍​ഡ പ്രി​ന്‍​സ​സ് ടൈ​റ്റി​ല്‍ കൂ​ടാ​തെ, മി​സ് ഫോ​ട്ടോ​ജ​നി​ക്, മി​സ് ഗു​ഡ് വി​ല്‍ അം​ബാ​സ​ഡ​ര്‍ ടൈ​റ്റി​ലു​ക​ളും നി​വേ​ദ​യ്ക്ക് വി​ജ​യി​ക്കാ​നാ​യി. മെ​ക്കാ​നി​ക്ക​ല്‍ എ​ഞ്ചി​നി​യ​റിം​ഗി​ല്‍ ബി​രു​ദ​മു​ള്ള നി​വേ​ദ ജ​യ​ശ​ങ്ക​ര്‍, സിം​ഗ​പ്പൂ​രി​ലെ യു​ണി​യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്കി​ല്‍ […]

37 വര്‍ഷം ചെയ്യാത്ത തെറ്റിന് ജയിലില്‍ ജീവിതത്തിന് ശേഷം ഒരാള്‍ മുക്തനാക്കപ്പെട്ടിരിക്കുകയാണ്. 18 വയസു ള്ളപ്പോള്‍ ജയിലില്‍ പ്രവേശിച്ച അയാള്‍ നീണ്ട 40 വര്‍ഷം ചെയ്യാത്ത തെറ്റിനാണ് അഴിക്കുള്ളില്‍ കഴിഞ്ഞത്. തന്റെ ജീവിതത്തിലെ വിലപ്പെട്ട സമയം നഷ്ടപെട്ട സങ്കടത്തിലാണ് ഇന്നയാള്‍. 1983 -ല്‍ നടന്ന ഒരു ബലാത്സംഗക്കേസിലും കൊലപാതകക്കേസിലുമാണ് ഇയാളെ പ്രതിയാക്കിയത്. കടിയേറ്റതിന്‍റെ ഒരു അടയാളമാണ് കേസിന് തെളിവായി കണക്കാക്കിയത്. റോബര്‍ട് ഡുബോയ്സ് എന്ന 56 -കാരനാണ് ടാംബയിലുള്ള ബാര്‍ബറ […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വലഞ്ഞ വാഹന യാത്രക്കാര്‍ അതിര്‍ത്തി കടന്നാല്‍ ഇന്ധനവില കുറയുമെന്ന ആശ്വാസത്തിലാണ്. കേരളത്തേക്കാള്‍ തമിഴ്‌നാട്ടില്‍ ഡീസലിന് ഒന്നര രൂപയും പെട്രോളിന് നാലു രൂപയുമാണ് കുറവ്. തമിഴ്‌നാട് സര്‍കാര്‍ നികുതി കുറച്ചതാണ് കാരണം. അതിനാല്‍ കേരളത്തിലെ ചരക്കു വാഹനങ്ങള്‍ ഉള്‍പെടെ തമിഴ്‌നാട്ടിലെ അതിര്‍ത്തി പമ്ബുകളിലെത്തി ഇന്ധനം നിറയ്ക്കുകയാണ്. പാറശാലയില്‍ ഡീസല്‍ ലിറ്ററിന് 100.09 രൂപയുള്ളപ്പോള്‍ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട്ടില്‍ 98.50 രൂപ മാത്രമാണെന്നു ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

മസ്‌കറ്റ്: അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് വിദേശികള്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായി. രണ്ട് ബോട്ടുകളിലായി വന്‍ തോതില്‍ മദ്യം കടത്തിയതിനാണ്‌അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. പരിശോധനയില്‍ 4 ,200ലധികം ക്യാനുകളും മദ്യക്കുപ്പികളും അടങ്ങിയ 61 പെട്ടികള്‍ ബോട്ടില്‍ നിന്നും പിടിച്ചെടുത്തതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു .മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ്, ഖസബ് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് […]

Breaking News

error: Content is protected !!