ലണ്ടന്‍: ബ്രിട്ടണില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. നോര്‍ഫോക് നഗരത്തിലാണ് വന്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ജീവഹാനിയില്ലെന്ന് നോര്‍ഫോക് പൊലീസ് വ്യക്തമാക്കി.ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക്ഷിക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നോര്‍ഫോക് പൊലീസ് പറയുന്നത്. വന്‍ സ്ഫോടനത്തിന്റെ വീഡിയോയും നോര്‍ഫോക് പൊലീസ് പങ്കുവച്ചിട്ടുണ്ട്. ഗ്രേറ്റ് യാര്‍മൊത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. മേഖലയിലെ താമസ സ്ഥലങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നൂറുകണക്കിന് പേരെ ഒഴിപ്പിച്ചിരുന്നു. റോബോട്ടുകളെ […]

ലണ്ടന്‍: സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃസംഘടിപ്പിച്ചു ഋഷി സുനക്. ഗ്രാന്റ് ഷാപ്പ്‌സിനെ പുതിയ ഊര്‍ജ്ജ, നെറ്റ് സീറോ സെക്രട്ടറിയായി നിയമിച്ചു. ടോറി ചെയര്‍മാന്‍ ആയിരുന്ന നാദിം സഹവിയെ നികുതി വെട്ടിപ്പിനെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. സംസ്‌കാരം, മാധ്യമം, കായികം എന്നിവയുടെ തലവനായി ലൂസി ഫ്രേസറിനും സ്ഥാനകയറ്റം നല്‍കി. മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുനക്കിന്റെ മന്ത്രിമാരുടെ ഉന്നത സംഘം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് യോഗം ചേര്‍ന്നു. അതേസമയം, സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃസംഘടിപ്പിക്കുന്നത് നികുതിദായകര്‍ക്ക് ദശലക്ഷക്കണക്കിന് പൗണ്ട് […]

ലണ്ടനില്‍ നിന്നും കാണാതായ 45 കാരിയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. നിക്കോള ബുള്ള എന്ന സ്ത്രീയെയാണ് കാണാതായത്. വടക്കന്‍ ഇംഗ്ലണ്ടിലെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിക്കോളയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. ഇവര്‍ പുഴയില്‍ വീണതായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ നിഗമനം തള്ളിക്കളയുകയാണ് ചെയ്യുന്നത്. പത്ത് ദിവസം മുന്‍പ്, തന്റെ രണ്ട് പെണ്‍കുട്ടികളെ പതിവുപോലെ ലങ്കാഷയറിലുള്ള സ്കൂളില്‍ ഇറക്കിയ ശേഷം, അടുത്തുള്ള ഒരു നദിയുടെ സമീപത്തു […]

കോളേജ് പ്രിന്‍സിപ്പാള്‍ എമ്മ പാറ്റിസണ്‍ (45), ഭര്‍ത്താവ് ജോര്‍ജ്ജ് (39), അവരുടെ ഏഴു വയസ്സുള്ള കുട്ടി ലെറ്റി എന്നിവരുടെ മൃതദേഹങ്ങള്‍ പബ്ലിക് സ്‌കൂളിന്റെ മൈതാനത്ത് ഞായറാഴ്ച്ച ഉച്ചക്ക് 1.10 ഓടെ കാണപ്പെടുകയായിരുന്നു. സറേ പോലീസ് പറയുന്നത് ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതില്‍ മൂന്നാമതൊരാള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുമാണ്. കഴിഞ്ഞ അഞ്ച് മാസക്കാലമായിട്ടാണ് എമ്മ പാറ്റിസണ്‍ ഹെഡ് ടീച്ചര്‍ ആയി ജോലിചെയ്യുന്നത് ക്രോയിഡോണ്‍ ഹൈസ്‌കൂളില്‍ അതേ തസ്തികയില്‍ ആറുവര്‍ഷം സേവനമനുഷ്ഠിച്ചതിനു ശേഷമാണ് […]

19% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സമരരംഗത്തേക്ക് ഇറങ്ങിയത്. ഇപ്പോള്‍ ഒത്തുതീര്‍പ്പിലേക്ക് വഴിയൊരുക്കുന്ന രീതിയില്‍ ആവശ്യങ്ങളില്‍ കാര്യമായ വിട്ടുവീഴ്ച നടത്താന്‍ യൂണിയന്‍ തയ്യാറായിരിക്കുകയാണ്. 40,000-ലേറെ എന്‍എച്ച്എസ് നഴ്സുമാരും, ആംബുലന്‍സ് ജോലിക്കാരും ഇന്ന് പണിമുടക്ക് നടത്തുന്നുണ്ട്. എന്‍എച്ച്എസ് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സമരപരിപാടിയായി ഇത് മാറും. 48 മണിക്കൂര്‍ നീളുന്ന പണിമുടക്ക് നടത്തുന്ന നഴ്സുമാര്‍ക്കൊപ്പം ആദ്യമായി പിക്കറ്റ് ലൈനില്‍ ആംബുലന്‍സ് ജോലിക്കാര്‍ ചേരുമ്പോള്‍ ജീവനുകള്‍ അപകടത്തിലാകുമെന്ന് […]

ലണ്ടന്‍: അടുത്ത ആഴ്ച ആദ്യം വരെ തണുപ്പ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. ഇന്ന് വൈകുന്നേരം 6 മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം 6 വരെയാണ് ഇംഗ്ലണ്ടില്‍ തണുപ്പ് കാലാവസ്ഥ ആഞ്ഞടിക്കുകയെന്ന് മെറ്റ് ഓഫീസും, ഏജന്‍സിയും വ്യക്തമാക്കി. പ്രാദേശിക മേഖലകളില്‍ താപനില -3 സെല്‍ഷ്യസ് വരെ താഴാന്‍ ഇടയുണ്ട്. തണുത്തുറയലും പ്രതീക്ഷിക്കപ്പെടുന്നു. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളും ഈ കാലാവസ്ഥാ മാറ്റത്തില്‍ ബാധിക്കപ്പെടും. എന്നാല്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സും, വെല്‍ഷ് […]

ലണ്ടന്‍: പ്രീ പേയ്മെന്റ് മീറ്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എനര്‍ജി കമ്പനികളോട് ആവശ്യപ്പെട്ടു. എനര്‍ജി റെഗുലേറ്റര്‍ ഓഫ്ഗം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. മുന്‍കൂര്‍ പേയ്മെന്റ് മീറ്ററുകള്‍ നിര്‍ബന്ധിതമായി സ്ഥാപിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എനര്‍ജി കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബ്രിട്ടീഷ് ഗ്യാസിന്റെ ഡെറ്റ് ഏജന്റുമാര്‍ ദുര്‍ബലരായ ആളുകളുടെ വീടുകളില്‍ മീറ്ററുകള്‍ ഘടിപ്പിക്കാന്‍ ശ്രമിച്ചതായി ടൈംസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എനര്‍ജി റെഗുലേറ്റര്‍ ഓഫ്ഗം നടപടികള്‍ സ്വീകരിച്ചത്. കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ വീടുകളില്‍ പ്രവേശിക്കുന്നതിന് കോടതി വാറന്റുകളുടെ […]

ലൂട്ടനില്‍ നിന്ന് ഞെട്ടലുണ്ടാക്കിയ മരണ വാര്‍ത്ത. പനിയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. കയേല ജേക്കബ്(16) എന്ന വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ രാത്രി മരണമടഞ്ഞത്. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളുടെ രണ്ടാമത്തെ മകളാണ് കയേല. പനിയെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബാണ് കയേലയുടെ പിതാവ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ലണ്ടന്‍: പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് വര്‍ധിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 2 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്ന മുതിര്‍ന്നവര്‍ക്ക് 75.50 പൗണ്ടില്‍ നിന്ന് 82.50 പൗണ്ടായും കുട്ടികള്‍ക്ക് 49 പൗണ്ട് മുതല്‍ 53.50 പൗണ്ട് വരെയും ആണ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പലവിധ ആശങ്കകള്‍ ഉണ്ടായിരുന്നെന്നും, അതുകൊണ്ടാണ് വ്യക്തത വരുത്തുന്നതെന്നും അധികൃതര്‍ പറയുന്നു.തപാല്‍ അപേക്ഷകളില്‍ മുതിര്‍ന്നവര്‍ക്ക് 85 പൗണ്ടില്‍ നിന്ന് 93 പൗണ്ടായും […]

ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാന നഗരത്തിലെ താമസം ഇനി കൂടുതല്‍ ചെലവേറും. ലണ്ടനില്‍ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. ശരാശരി രണ്ടര ലക്ഷം രൂപ (2,480 ഗ്രേറ്റ് ബ്രിട്ടണ്‍ പൗണ്ട്) യാണ് പല വീട്ടുടമകളും വാങ്ങുന്നതെന്നും പലരും വാടക കൂട്ടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ചില ഇടങ്ങളില്‍ മൂന്നു ലക്ഷം വരെ വാടകയെത്തി. വര്‍ധിപ്പിച്ച വൈദ്യൂതി നിരക്കിനൊപ്പം വാടകയും കൂടുന്നത് ലണ്ടന്‍ നഗരത്തില്‍ ജോലിക്കും മറ്റുമായി എത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെയാണ് ഏറെ ബാധിക്കുന്നത്. […]

Breaking News

error: Content is protected !!