മസ്കത്ത്: മരുഭൂമിയില്‍ ‘ആടു ജീവിതം’ നയിച്ച ഉപ്പ നജീബിന്‍റെ അതിജീവന കഥകള്‍ അഭ്രപാളികളില്‍ കാണാൻ നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്ത് നില്‍ക്കവേ മകൻ സഫീർ ശുകൂറിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത. ആടു ജീവിതത്തിലെ യഥാർഥ കഥാപാത്രമായ നജീബിന്‍റെ ഒമാനിലുള്ള മകനെ കുറിച്ച വിശേഷങ്ങള്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. സിനിമ കുടുംബത്തോടൊപ്പം കാണാനായി ഞായറാഴ്ച നാട്ടിലേക്ക് പോകാൻ നില്‍ക്കേയാണ് ഒന്നര വയസ്സുകാരി സഫ മറിയത്തിന്‍റെ വിയോഗവാർത്ത എത്തുന്നത്. ന്യുമോണിയ ബാധിച്ച്‌ ആശുപത്രിയില്‍ […]

കുവൈത്ത് സിറ്റി: മനുഷ്യത്വ വിരുദ്ധവും ധാർമിക വിരുദ്ധവുമായ സി.എ.എ നിയമത്തിന്റെ ചട്ടങ്ങള്‍ തിടുക്കത്തില്‍ ഭേദഗതി ചെയ്തത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുൻനിർത്തിയുള്ള മത ധ്രുവീകരണത്തിനാണെന്നും, സി.എ.എ യും, എൻ.ആർ.സി യും ഭരണഘടന വിരുദ്ധമാണെന്നും ഫോക്കസ് ഇന്റർനാഷനല്‍ കുവൈത്ത് റീജ്യൻ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജനങ്ങളെ മതാടിസ്ഥാനത്തില്‍ പരിഗണിക്കുന്നത് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്നതിന് തുല്യമാണന്നും ജാതി മത ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിർത്ത് തോല്‍പിക്കണം. ഏക സിവില്‍ കോഡിലേക്ക് പോകാനുള്ള നീക്കത്തെ രാഷ്ട്രീയപാർട്ടികള്‍ വേണ്ട […]

മസ്കത്ത്: തെക്ക്-കിഴക്കൻ കാറ്റിന്‍റെ ഭാഗമായി ദാഹിറ, അല്‍ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളില്‍ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത് ദൂരക്കാഴ്ചയെ ബാധിക്കാൻ ഇടവരുത്തും. അതേസമയം, ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളില്‍ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യത്യസ്ത തീവ്രതയിലുള്ള മഴക്കായിരിക്കും സാക്ഷ്യം വഹിക്കുക. വാദികള്‍ നിറഞ്ഞൊഴുകും. മഴ ക്രമേണ അല്‍വുസ്ത, ദോഫാർ ഗവർണറേറ്റുകളിലേക്കും […]

കുവൈത്ത് സിറ്റി: അറേബ്യൻ റോയല്‍സ് ക്രിക്കറ്റ് ടീം ഇഫ്താർ ഫഹാഹീല്‍ ദബൂസ് പാർക്കില്‍ സംഘടിപ്പിച്ചു. ഇഫ്താറിനൊപ്പം മതപഠന ക്ലാസിന് റിയാസ് പേരാമ്ബ്ര നേതൃത്വം നല്‍കി. അസ്‌ലം, ഹനൂദ്, ഷംസീർ എന്നിവർ നേതൃത്വം നല്‍കി.

മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് റിയാലിന് 216.30 രൂപ എന്ന നിരക്കിലെത്തി. മാർച്ച്‌ 14 മുതലാണ് ഉയരാൻ തുടങ്ങിയത്. ഏഴിന് വിനിമയ നിരക്ക് ഒരു റിയാലിന് 214.70 രൂപവരെ താഴ്ന്നിരുന്നു. ഡോളർ ശക്തി കുറഞ്ഞതായിരുന്നു അന്ന് രൂപ ശക്തിപ്പെടാൻ പ്രധാന കാരണം. എന്നാല്‍, ഏതാനും ദിവസമായി ഇന്ത്യൻ രൂപ തകർച്ച നേരിടുകയായിരുന്നു. വെള്ളിയാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞ് ഒരു ഡോളറിന് 83 രൂപയിലെത്തി. ഫെബ്രുവരി […]

കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ ഇഫ്‌താർ സംഗമം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളില്‍ നടന്നു. പ്രസിഡന്റ് അലക്സ് പുത്തൂർ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഇഫ്‌താർ പ്രോഗ്രാം കണ്‍വീനർ അല്‍ അമീൻ മീര സാഹിബ് സ്വാഗതം പറഞ്ഞു. ഫൈസല്‍ മഞ്ചേരി മുഖ്യഭാഷണം നടത്തി. മുഖ്യാതിഥി യുനൈറ്റഡ് ഇന്ത്യൻ സ്കൂള്‍ മുൻ മാനേജർ ജോണ്‍ തോമസ്, രക്ഷാധികാരികളായ ജോയ് […]

മസ്കത്ത്: മസ്കത്തില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സർവിസ് നടത്താൻ തുടങ്ങിയത് യാത്രക്കാർക്ക് സൗകര്യമായി. കണ്ണൂരിലേക്കുള്ള സർവിസുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ അഞ്ചായി വർധിപ്പിക്കും. ഇതോടെ യാത്രാപ്രയാസം ഏറെ നേരിടുന്ന കണ്ണൂർ യാത്രക്കാർക്ക് നേരിയ ആശ്വാസമാകും. നിലവില്‍ എയർ ഇന്ത്യ എക്സ്പ്രസ് നാല് സർവിസുകളാണ് കണ്ണൂരിലേക്ക് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സർവിസുകള്‍ നടത്തുന്നുണ്ട്. തിരുവന്തപുരത്തേക്ക് സർവിസ് നടത്തിയിരുന്ന സലാം […]

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബയോമെട്രിക് രജിസ്ട്രേഷന് നല്‍കിയ സമയപരിധി ഒരുമാസം പിന്നിടുന്നു. മാർച്ച്‌ ഒന്നു മുതല്‍ മൂന്നു മാസത്തിനുള്ളില്‍ ബയോമെട്രിക് രജിസ്ട്രേഷന്‍ പൂർത്തിയാക്കാൻ നേരത്തേ ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കിയിരുന്നു. ഇതോടെ നിരവധി പേർ ഇതിനകം നടപടികള്‍ പൂർത്തിയാക്കി. ജൂണ്‍ ഒന്നിന് മുമ്ബ് എല്ലാവരും രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി. ഈ കാലാവധിക്കുള്ളില്‍ നടപടി പൂർത്തിയാക്കിയില്ലെങ്കില്‍ അവരുടെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി […]

കുവൈത്ത് സിറ്റി | കുവൈത്തില്‍ കുടുംബ സന്ദര്‍ശക വിസകള്‍ നിര്‍ത്തലാക്കിയതിലൂടെ ആരോഗ്യ രംഗത്തുള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവുറ്റ അനേകം ജീവനക്കാരെ രാജ്യത്തിന് നഷ്ടമായെന്ന് കുവൈത്ത് ഉപ പ്രധാന മന്ത്രിയും ആക്റ്റിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് വ്യക്തമാക്കി. ഇക്കാര്യംതിരിച്ചറഞ്ഞതിനാലാണ് ആഭ്യന്തര മന്ത്രിയായി ചാര്‍ജ്ജെടുത്ത ഉടന്‍ തന്നെ കുടുംബ സന്ദര്‍ശകവിസകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം പുറപെടുവിച്ചതെന്നും മന്ത്രി പറഞ്ഞു. നിരവധി മാനദണ്ഡങ്ങളോടെയാണ് കുടുംബസന്ദര്‍ശക വിസകള്‍ ഇഷ്യൂ ചെയ്യുന്നത്. […]

മസ്കത്ത്: ഒമാനില്‍ നാല്പതിലധികം പ്രവാസികള്‍ അറസ്റ്റിലായതായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. അല്‍ ദഖിലിയ ഗവർണറേറ്റിലെ നിസ്‌വാ വിലായത്തില്‍ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ അല്‍ ദഖിലിയ ഗവർണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റിലെ ജോയിന്‍റ് ഇൻസ്പെക്ഷൻ സംഘവും നിസ്‌വ നഗര സഭാ അധികൃതരും റോയല്‍ ഒമാൻ പൊലീസ് കമാൻഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് […]

Breaking News

error: Content is protected !!