കുവൈത്ത് സിറ്റി: സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ മറ്റ് പുതിയ ചില തീരുമാനങ്ങള്‍ കൂടി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കുവൈത്ത് ഭരണകൂടം. താമസ നിയമങ്ങള്‍ ലംഘിക്കുന്ന 130,000 പ്രവാസികളെ കണ്ടെത്തുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം ഉടന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിശ്വസനീയമായ സര്‍ക്കാര്‍ ഉറവിടങ്ങളെ ഉദ്ധരിച്ച്‌ അല്‍-അന്‍ബആയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ഇളവ് നല്‍കുന്നതിന് പകരം ഇത്തരക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ […]

മസ്‌കത്ത്: ജി20 ഉച്ചകോടിയോടനുബന്ധിച്ച്‌ ഗോവയില്‍ നടന്ന നാലാമത് ടൂറിസം വര്‍ക്കിങ് ഗ്രൂപ് ആൻഡ് മന്ത്രിതല യോഗത്തില്‍ ഒമാന്‍ പങ്കെടുത്തു. ഒമാൻ പൈതൃക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖിയായിരുന്നു ഉന്നതതല സംഘത്തെ നയിച്ചിരുന്നത്. കേന്ദ്ര വിനോദ സഞ്ചാര, സാംസ്‌കാരിക മന്ത്രി കിഷന്‍ റെഡിയുമായി കൂടിക്കാഴ്ച നടത്തി. വിനോദ സഞ്ചാര മേഖലയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം, അനുഭവങ്ങളുടെ കൈമാറ്റം, വെല്ലുവിളികളെ നേരിടല്‍, നിക്ഷേപാവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ […]

മസ്കത്ത്: തൊഴില്‍ വിപണിയിലെ അനഭിലഷണീയ പ്രവര്‍ത്തനങ്ങളും നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി പരിശോധനകള്‍ ശക്തമാക്കി തൊഴില്‍ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ നടന്നത് 4,149 പരിശോധനകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമൂലം അനധികൃത തൊഴിലാളികളെയും മറ്റും കണ്ടെത്താൻ സാധിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ തൊഴില്‍നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്; 2,066. ഏറ്റവും കുറവ് ബുറൈമി ഗവര്‍ണറേറ്റിലാണ്. നഗരസഭകള്‍, വിദ്യാഭ്യാസ മന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ് തുടങ്ങിയ വിഭാഗങ്ങളുമായി […]

കുവൈത്തില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ നിന്ന് 40 പ്രവാസികള്‍ അറസ്റ്റിലായി. സെവില്ലെയില്‍ തൊഴിലാളികളുടെ വിതരണത്തിനായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ ഓഫീസ് അടച്ചുപട്ടി. ഇവിടെ 16 പ്രവാസികള്‍ താമസ തൊഴില്‍ ചട്ടം ലംഘിച്ച്‌ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തി.

കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയ്‌ലറായ ലുലു ഗ്രൂപ് കുവൈത്ത് സിറ്റിയില്‍ പുതിയ ഫ്രഷ് മാര്‍ക്കറ്റ് തുറന്നു. കുവൈത്ത് സിറ്റി ജവഹറത്ത് അല്‍ ഖലീജ് കോംപ്ലക്‌സിലാണ് പുതിയ ഔട്ട്‍ലറ്റ്. കുവൈത്തില്‍ ലുലുവിന്റെ 13-ാമത്തെ ഔട്ട്‍ലറ്റാണിത്. ലുലു ഗ്രൂപ് ചെയര്‍മാൻ എം.എ. യൂസുഫലി, മറ്റു പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുവൈത്ത് രാജകുടുംബാംഗം ശൈഖ് ഹമദ് അല്‍ ജാബിര്‍ അല്‍ അഹമ്മദ് അസ്സബാഹ് ഉദ്ഘാടനം ചെയ്തു. സഫാത്ത് സ്ക്വയര്‍, സൂഖ് മുബാറക്കിയ, കുവൈത്ത് […]

ഒമാനില്‍ അനധികൃത കച്ചവടം നടത്തിയതിന് മസ്കത്ത് ഗവര്‍ണറേറ്റില്‍നിന്ന് 21 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.സീബ് വിലായത്തില്‍നിന്നാണ് ഇവരെ തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയല്‍ ഒമാൻ പൊലീസ് പിടിക്കൂടി. ആറ് ദശലക്ഷത്തിലധികം ‘ക്യാപ്റ്റഗണ്‍’ മയക്കുമരുന്ന് ഗുളികളും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. കര-കടല്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെ കടത്തിയ മയക്ക് മരുന്ന് ഗുളികള്‍ സൗദി അധികൃതരുമായി സഹകരിച്ചാണ് മയക്കുമരുന്നും ലഹരി പദാര്‍ഥങ്ങളും ചെറുക്കുന്നതിനുള്ള റോയല്‍ ഒമാൻ പൊലീസ് ജനറല്‍ അഡ്മിനിസ്‌ട്രേഷൻ പിടിക്കൂടിയത്. കയറ്റുമതി ചെയ്യാനായി വിവിധ ഒളിത്താവളങ്ങളില്‍ ഇവ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏറെ വിദഗ്ധമായാണ് […]

കുവൈത്തില്‍ വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് സാധുത പരിശോധിക്കേണ്ടത്.നിശ്ചിത മാനദണ്ഡം പാലിക്കാതെ എടുത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മാനദണ്ഡങ്ങള്‍ മറികടന്ന് കുറുക്കുവഴിയിലൂടെ നേടിയ ലൈസന്‍സ് കാലാവധി ഉണ്ടെങ്കിലും റദ്ദാക്കും.ഇത്തരം ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്നവരെ പിടികൂടി നാടുകടത്തും. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള ശിക്ഷയാണ് നേരിടേണ്ടിവരിക. നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനയും ശക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ ‘വിശ്വാസം സംസ്കരണം സമാധാനം’ പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന അവധിക്കാല കാമ്ബയിന് തുടക്കം. റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ശൈഖ് ഫലാഹ് ഖാലിദ് അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ധാര്‍മിക മൂല്യങ്ങളിലേക്ക് ക്ഷണിക്കുന്ന പ്രബോധന ദൗത്യങ്ങള്‍ നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കാൻ അനിവാര്യമാണെന്നും പ്രവാചകന്മാരുടെ നിയോഗവും അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാമ്ബയിൻ കമ്മിറ്റി വൈസ് ചെയര്‍മാൻ ഹാഫിള് മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. […]

മസ്കത്ത്: ഒമാനില്‍ പുതുതായി ചുമതലയേല്‍ക്കുന്ന വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തങ്ങളുടെ അംഗീകാരപത്രങ്ങള്‍ സുല്‍ത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. കഴിഞ്ഞദിവസം അല്‍ബറക്ക കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് അംബാസഡര്‍മാര്‍ തങ്ങളുടെ യോഗ്യത പത്രങ്ങള്‍ സുല്‍ത്താന് സമര്‍പ്പിച്ചത്. നൈജീരിയ, പോളണ്ട്, വത്തിക്കാൻ, വെനീസ്വേല, ദക്ഷിണാഫ്രിക്ക, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളുടെ അംഗീകാരപത്രമാണ് സുല്‍ത്താൻ സ്വീകരിച്ചത്. സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയില്‍ അംബാസഡര്‍മാര്‍ തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകള്‍ കൈമാറുകയും സുല്‍ത്താന്‍റെ ജ്ഞാനപൂര്‍വകമായ നേതൃത്വത്തിന് കീഴില്‍ ഒമാനി ജനതക്ക് […]

Breaking News

error: Content is protected !!