കുവൈത്തില്‍ അവശ്യ വസ്തുക്കളുടെ വില കൂടുന്നു.വിപണിയിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റ കാരണങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഏഴംഗ അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയതായി സഹകരണ സംഘ യൂണിയന്‍ അറിയിച്ചു. ഭക്ഷ്യ വിതരണ കമ്ബനികള്‍ യൂണിയന് നല്‍കിയ വിശദീകരണങ്ങള്‍ അന്വേഷണ സമിതി പരിശോധിക്കും. കുവൈത്തില്‍ ഭക്ഷ്യ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധിയും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വിലക്കയറ്റം സംബന്ധിച്ച വിതരണക്കാരുടെ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ […]

കുവൈത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. സംശയാസ്പദമായ കേസുകള്‍ ശ്രദ്ധയില്‍ പെട്ടാലുടന്‍ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധരോട് മന്ത്രാലയം നിര്‍ദേശിച്ചു. പന്നിപ്പനി രോഗ ലക്ഷണങ്ങളുമായി നിരവധി പേര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും എത്തിയെങ്കിലും ആരുടേയും നില ഗുരുതരമല്ല. നിലവില്‍ ചികിത്സിക്കാനും വ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ: അബ്ദുള്ള അല്‍ സനദ് അറിയിച്ചു. ആരോഗ്യമന്ത്രാലയം രാജ്യത്തെ […]

കുവൈത്തില്‍ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ കുവൈത്ത് പൗരന് രണ്ടുവര്‍ഷം തടവും പിഴയും. സംഭവത്തില്‍ ആദ്യം ശിക്ഷ വിധിച്ച ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു. 5,000 ദീനാര്‍ ആണ് പിഴ അടക്കേണ്ടത്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം വഴി പരിചയപ്പെട്ട പ്രതി വിവാഹവാഗ്ദാനം നല്‍കി ഫോട്ടോകളും വിഡിയോ ക്ലിപ്പുകളും കൈക്കലാക്കിയാണ് ഭീഷണി ആരംഭിച്ചത്. ചിത്രങ്ങള്‍ ലഭിച്ചതോടെ വിവാഹത്തില്‍നിന്ന് പിന്മാറിയ പ്രതി ആഭരണങ്ങളും പണവും തന്നില്ലെങ്കില്‍ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. […]

മസ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ല്‍​നി​ന്ന് കാ​ണാ​താ​യ സ്വ​ദേ​ശി വ​നി​ത​യെ ക​ണ്ടെ​ത്താ​ന്‍ തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി അ​ധി​കൃ​ത​ര്‍. ഇ​സ്‌​കി​യി​ല്‍നി​ന്ന് ഈ ​മാ​സം മൂ​ന്നി​നാ​ണ്​ ഹ​മീ​ദ ബി​ന്‍ത് ഹ​മ്മൂ​ദ് അ​ല്‍ അ​മ്രി​യെ​ന്ന 57കാ​രി​യെ കാ​ണാ​താ​യ​ത്. വീ​ട്ടി​ല്‍നി​ന്ന് ഇ​റ​ങ്ങി​യ ഇ​വ​ര്‍ പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ട്ടി​ല്ല. ഇ​വ​രെ കു​റി​ച്ച്‌ എ​ന്തെ​ങ്കി​ലും അ​റി​യു​ന്ന​വ​ര്‍ 9999 ന​മ്ബ​റി​ലു​ള്ള പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍സ് സെ​ന്റ​റു​മാ​യോ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ന്‍​ഡ്​ ആം​ബു​ല​ന്‍സ് വി​ഭാ​ഗം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും […]

മിസിസ്സിപ്പിയിലെ ലിറ്റില്‍ ബ്ലെസിങ് ഡേ കെയറിലാണ്‌ സംഭവം. സംഭവത്തില്‍ ഡേ കെയറിലെ അഞ്ചു ജീവനക്കാര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരി മുഖംമൂടി ധരിച്ചെത്തിയത്. കുട്ടികളെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. മുഖംമൂടി ധരിച്ച്‌ കുട്ടികളെ ഭയപ്പെടുത്തുകയും കുട്ടികള്‍ ഭയന്ന് നിലവിളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ സിയേര മക്കാന്‍ഡില്‍സ്, ഓസ് അന്ന കില്‍ബേണ്‍, ഷീന്‍ ഷെല്‍ട്ടണ്‍. ജെന്നിഫര്‍ […]

കുവൈറ്റ്: ഗ്രീന്‍ ഐലന്‍ഡിന് പുറത്ത് കടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മാരിടൈം റെസ്‌ക്യൂ, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ടീമുകള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പബ്ലിക് ഫയര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം അറിയിച്ചു. വാട്ടര്‍ ബൈക്കില്‍ ഒരാള്‍ കടലിലേക്ക് വീണതായി ബുധനാഴ്ച ഉച്ചയ്ക്കാണ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ വിവരം ലഭിക്കുന്നത്. സാല്‍മിയ, ഷുവൈഖ് ഫയര്‍ ആന്‍ഡ് മാരിടൈം റെസ്‌ക്യൂ സെന്ററുകളിലെ ബോട്ടുകളും […]

മസ്കത്ത്: ബുധനാഴ്ച വൈകുന്നേരത്തോടെ റിയാലിന്‍റെ വിനിമയ നിരക്ക് ഒരു റിയാലിന് 215 രൂപയിലെത്തി. ഇതോടെ ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ 1,000 രൂപയ്ക്ക് 4.652 റിയാല്‍ നല്‍കണം. ഒരു ഡോളറിന് 83.01 രൂപയാണ് വില. ബുധനാഴ്ച രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ട നിലവാരം കാണിച്ചെങ്കിലും വൈകുന്നേരത്തോടെ തകരുകയായിരുന്നു. വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിട്ടും ബുധനാഴ്ച വൈകുന്നേരം എക്സ്ചേഞ്ചുകളില്‍ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ല. റിയാലിന് 210 രൂപ എന്ന നിരക്കില്‍ […]

കുവൈത്തില്‍ കാര്‍ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിര്‍ബന്ധമാക്കുന്നു. പരിശോധനയില്‍ മലിനീകരണം തെളിഞ്ഞാല്‍ വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് മലിനീകരണ മുക്ത സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇതോടെ കാര്‍ പാസിംഗ് പരിശോധനാ കേന്ദ്രങ്ങളില്‍ ആഭ്യന്തര ഉദ്യോഗസ്ഥരോടപ്പം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടേയും സാന്നിധ്യവും ഉണ്ടായിരിക്കും. വാഹനങ്ങളുടെ മലിനീകരണ മുക്ത പരിശോധനാ ഫലം അനുസരിച്ചായിരിക്കും രജിസ്ട്രേഷന്‍ […]

ഒമാനില്‍ രാജകീയ ചിഹ്നങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി .ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ലൈസന്‍സ് നേടണമന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ നേതൃത്തില്‍ ഉദ്യോഗസ്ഥര്‍ കടകളിലും മറ്റും പരിശോധന നടത്തിയത്. അനുമതിയില്ലാതെ രാജകീയ ചിഹ്നങ്ങള്‍ ഉയോഗിച്ചിരുന്ന വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. അനുമതിയില്ലാതെ രാജകീയ ചിഹ്നങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം. ഫഹദ് അല്‍ അഹ്‍മദ് കോഓപ്പറേറ്റീവ് സൊസൈറ്റിയോട് ചേര്‍ന്നുള്ള ഇറാനിയന്‍ ബ്രെഡ് ബേക്കറിയിലാണ് അപകടമുണ്ടായത്. ബേക്കറിയുടെ ചവരും മേല്‍ക്കൂരയുടെ ചില ഭാഗങ്ങളും തകര്‍ന്നു വീണു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കടകളുടെ ചില ജനല്‍ ചില്ലുകള്‍ക്കും കേടുപാടുകള്‍ പറ്റി. അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Breaking News

error: Content is protected !!