മസ്‌ക്കത്ത്: രാജ്യത്തേക്ക് വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ കൊണ്ടുവരുന്നതില്‍ കര്‍ശന നിബന്ധന മുന്നോട്ടുവെച്ച്‌ ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഒമാനില്‍ നിരോധിക്കപ്പെട്ട വിഭാഗം നയ്ക്കളെ കൊണ്ടുവരുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്നതുള്‍പ്പടെ കര്‍ശന നിബന്ധനകളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിറ്റ്ബുള്‍, അമേരിക്കന്‍ ബുള്ളി, മാസ്റ്റിഫ്, ഫിലാ ബ്രസിലീറോ, ഡോഗോ അര്‍ജന്‍റീനോ, ജപ്പാനീസ് ടോസ്റ്റ, ഡോബര്‍മാന്‍ പിന്‍ചര്‍, പ്രസാ കനാറിയോ, എസ്റ്റാപോര്‍ഡ് ഷെയര്‍ ടെറിയര്‍, റോട്ട്വീലര്‍, ബോക്സര്‍, ബുഇര്‍ബോഇല്‍, കസോസിയന്‍ ഷെപ്പേര്‍ഡ് ഡോഗ്, അനാട്ടോളിയന്‍, കരബാക്ക് ഗ്രേറ്റ് […]

ലണ്ടന്‍: പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ടില്‍ രോഗികള്‍ക്ക് അപ്പോയിന്റ്മെന്റ് ലഭിക്കുന്നത് എളുപ്പമാക്കി എന്‍എച്ച്എസ് ഇംഗ്ലണ്ട്. ജിപി പ്രാക്ടീസില്‍ ആദ്യ തവണ തന്നെ ബന്ധപ്പെടുമ്പോള്‍ അപ്പോയിന്റ്മെന്റ് നല്‍കുകയോ, മറ്റൊരിടത്തേക്ക് റഫര്‍ ചെയ്യുകയോ വേണമെന്നാണ് കോണ്‍ട്രാക്ടിലെ പുതിയ നിബന്ധന.രാവിലെ 8 മണിക്ക് ദിവസേന രോഗികള്‍ക്ക് നടത്തേണ്ടി വരുന്ന ബുക്കിംഗ് നെട്ടോട്ടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നടപടി. ബുക്കിംഗ് ഫുള്‍ ആയിക്കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം ബുക്ക് ചെയ്യണമെങ്കില്‍ പോലും വീണ്ടും ഫോണ്‍ ചെയ്യാനാണ് ചില […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച്‌ മറ്റ് വിശദാംശങ്ങളൊന്നും പുറത്തിവിട്ടിട്ടില്ല. മഹ്‍ബുലയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. രാജ്യത്ത് പൊതുസദാചാര മര്യാദകളുടെ ലംഘനവും മനുഷ്യക്കടത്തും തടയുന്നതിന് വ്യാപകമായ പരിശോധനകളാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്നതെന്ന് അധികൃതര്‍‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട […]

മസ്‌കത്ത്: കേരളത്തിന്റെ സമ്ബദ്ഘടനയെ താങ്ങിനിര്‍ത്തുന്നത് പ്രവാസി മലയാളികളാണെന്ന് രമ്യാ ഹരിദാസ് എം.പി പറഞ്ഞു. ഒമാന്‍ ഒ.ഐ.സി.സി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പാര്‍ലമെന്റിനകത്തും പുറത്തും സാധാരണക്കാര്‍ക്കുവേണ്ടി ശബ്ദിക്കുന്ന ജനപ്രതിനിധിയാണ് രമ്യ ഹരിദാസ് എം.പിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു. ഒ.ഐ.സി.സി/ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്ബളത്ത് ശങ്കരപ്പിള്ള മുഖ്യാതിഥി ആയിരുന്നു. ഡോ. ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡ് ജേതാവായ കുമ്ബളത്ത് ശങ്കരപ്പിള്ളയെ യോഗം പ്രത്യേകം […]

കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നൂതന സാങ്കേതികവിദ്യകളുമായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ്. ശബ്ദവും ദൃശ്യവും റെക്കോഡ് ചെയ്യാവുന്ന കാമറകളുമായി പ്രത്യേക പട്രോളിങ് വാഹനങ്ങള്‍ വകുപ്പ് പുറത്തിറക്കി. മികച്ചതും അത്യാധുനികവുമായ സാങ്കേതികവിദ്യകളോടുകൂടിയതാണ് ഇവ. വാഹനങ്ങളിലെ കാമറകള്‍ വഴി മുന്നിലെയും പിന്നിലെയും ദൃശ്യങ്ങളും ശബ്ദങ്ങളും പകര്‍ത്താനാകും. ഗതാഗതനിയമ ലംഘനങ്ങള്‍ ഇതുവഴി കൃത്യമായി രേഖപ്പെടുത്താനാകും. കുവൈത്തികളുടെയും പ്രവാസികളുടെയും സുരക്ഷയും കണക്കിലെടുത്തും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായാണ് പുതിയ സജ്ജീകരണമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് അറിയിച്ചു.

ഒമാന്‍ ആരോഗ്യമന്ത്രി ഡോ. ഹിലാല്‍ അല്‍ സബ്തിയുമായി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആരോഗ്യ സഹകരണം ചര്‍ച്ചചെയ്യുകയും വിവിധ മേഖലകളില്‍ അവ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങളെകുറിച്ച്‌ വീക്ഷണങ്ങള്‍ കൈമാറുകയും ചെയ്തു. ആരോഗ്യരംഗത്തെ പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ യോജിച്ച്‌പോകുന്നതിനെ കുറിച്ചും സംസാരിച്ചു. ആരോഗ്യ മന്ത്രാലയം ഓഫിസില്‍ അംബാസഡര്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. കൂടിക്കാഴ്ചയില്‍ ഉന്നതതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.

10 വയസ് മാത്രം ഉ ള്ളപ്പോഴാണ് ഡോ. രവീഷ് റോയ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വരുതിയിലാക്കാന്‍ ശ്രമം ആരംഭിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇര സത്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് 40-കാരനായ ഡോക്ടര്‍ കുടുങ്ങിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ഡോ. രവീഷ് റോയ് വിദ്യാര്‍ത്ഥിനിയുമായി അടുക്കാന്‍ ശ്രമം തുടങ്ങിയത്. 2005-ല്‍ ലൈംഗിക ബന്ധം ആരംഭിക്കുമ്പോള്‍ റോയിക്ക് 23 വയസ്സും, പെണ്‍കുട്ടിക്ക് 14 വയസ്സും മാത്രമായിരുന്നു എന്ന് മെഡിക്കല്‍ ട്രിബ്യൂണല്‍ വിചാരണയില്‍ വിശദമാക്കപ്പെട്ടു. ഇപ്പോള്‍ 26 […]

ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ കാവല്‍ മന്ത്രിസഭയെ നയിക്കുന്നത് ശൈഖ് അഹമ്മദ് നവാഫാണ്. അമീരി ഉത്തരവ് വന്നതോടെ ഈ ആഴ്ചതന്നെ മന്ത്രിമാരെ തെരഞ്ഞെടുക്കുമെന്നും വൈകാതെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നുമാണ് സൂചനകള്‍. പ്രധാനമന്ത്രിയാണ് മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുക. എംപിമാരുമായുള്ള അഭിപ്രായ ഭിന്നതകളും മന്ത്രിമാര്‍ക്കെതിരെ ദേശീയ അസംബ്ലിയില്‍ കുറ്റവിചാരണ പ്രമേയം കൊണ്ടുവരാനുമുള്ള നീക്കത്തിനിടെ ഈ വര്‍ഷം ഫെബ്രുവരി 23നാണ് സര്‍ക്കാര്‍ […]

റമദാന്‍ മാസത്തില്‍ സംഭാവനകള്‍ ശേഖരിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്.സാമൂഹിക തൊഴില്‍കാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകള്‍ക്കാണ് ഉദാരമതികളില്‍നിന്ന് പണം പിരിക്കാന്‍ അനുമതിയുണ്ടാവുയെന്ന് പ്രാദേശിക മാധ്യമമായ അല്‍-അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. ചാരിറ്റി ഏജന്‍സിയുടെ ആസ്ഥാനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പൊതു സ്ഥലങ്ങളിലും സംഭാവനകള്‍ സ്വീകരിക്കുവാന്‍ മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്‌. അതോടൊപ്പം പൊതു സ്ഥലങ്ങളില്‍ നിന്ന് പണം പിരിക്കുന്നവര്‍ മന്ത്രാലയത്തിന്‍റെ സമ്മത പത്രവും ചാരിറ്റി ഏജന്‍സിയുടെ തിരിച്ചറിയല്‍ കാര്‍ഡും പ്രദര്‍ശിപ്പിക്കണമെന്നും […]

ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് വെള്ളിയാഴ്ച ഒരു മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വെള്ളിയാഴ്ച ഒരു റിയാലിന് 212.40 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. വ്യാഴാഴ്ച റിയാലിന് 214.40 രൂപയായിരുന്നു ക്ലോസിങ് നിരക്ക്. ഒറ്റ ദിവസംകൊണ്ട് റിയാലിന് രണ്ട് രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച രാവിലെ റിയാലിന് 214.70 രൂപവരെ നല്‍കിയിരുന്നു. മാസം ആരംഭിക്കുന്ന അവസരത്തില്‍ വിനിമയ നിരക്ക് കുറയുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ശമ്ബളം കിട്ടിയ ശേഷം […]

Breaking News

error: Content is protected !!