കുവൈത്ത് സിറ്റി: കുവൈത്തിനും -കോഴിക്കോടിനും ഇടയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സമയത്തില്‍ മാറ്റം. ഈ മാസം 18 മുതല്‍ മാര്‍ച്ച്‌ 18 വരെ വിമാനം നേരത്തേ പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ചില ഷെഡ്യൂളുകളില്‍ രണ്ടു മണിക്കൂറോളം മാറ്റമുണ്ട്. കോഴിക്കോടുനിന്ന് രാവിലെ 9.50, 8.10 എന്നീ സമയങ്ങളില്‍ പുറപ്പെട്ടിരുന്ന വിമാനം ഈ മാസം 18 മുതല്‍ രാവിലെ 7.40ന് പുറപ്പെടും. ഇതോടെ മുന്‍ സമയക്രമത്തില്‍നിന്നും രണ്ടു മണിക്കൂറോളം നേരത്തേ വിമാനം […]

ഒമാനിലെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുസിഫിന് അപ്രതീക്ഷിതമായാണ് അയല്‍വാസിയായ കുട്ടിയുടെ തോക്കില്‍ നിന്നും വെടിയേറ്റത്. ശ്വാസനാളത്തിന് തൊട്ടടുത്ത് മില്ലിമീറ്റര്‍ അകലെ ഞരമ്ബുകളും രക്തക്കുഴലുകളുമുള്ള അതിസങ്കീര്‍ണ്ണമായ ശരീരഭാഗത്തായിരുന്നുവെടിയുണ്ട കുടുങ്ങികിടന്നിരുന്നത് . ശസ്ത്രക്രിയ ഏറ്റെടുക്കാന്‍ പല ആശുപത്രികളും വിസ്സമ്മതിച്ചപ്പോള്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി യുസിഫിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ഒമാനിലെ നിസ്‌വ നഗരത്തിലെ കടയുടമയായ അച്ഛനോടും അമ്മയുമൊപ്പമാണ് യുസിഫ് കൊച്ചിയിലെത്തിയത്. രക്ഷിതാക്കള്‍ കുട്ടിയെ രാജ്യത്തെ പല ആശുപത്രികളിലും കൊണ്ടുപോയിരുന്നുവെങ്കിലും വെടിയുണ്ടയുടെ സ്ഥാനം ഓപ്പറേഷന്‍ ചെയ്യാന്‍ കഴിയാത്തവിധം […]

മസ്കത്ത്: ഒമാന്‍ മമ്മൂട്ടി ഫാന്‍സ്‌ ആന്‍ഡ് വെല്‍ഫേര്‍ അസോസിയേഷന്‍ ക്രിസ്റ്റഫര്‍ വിജയാഘോഷവും ഫാന്‍സ്‌ ഷോയും സംഘടിപ്പിച്ചു. ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഒമാന്‍ അവന്യുസ് മാളില്‍ ആണ് ക്രിസ്റ്റഫര്‍ ഫാന്‍സ്‌ ഷോ പ്രദര്‍ശിപ്പിച്ചത്. ഒമാന്‍ അവന്യുസ് മാളിലെ സിനിപോളീസില്‍ നടത്തിയ പ്രദര്‍ശനം നൂറ്റിഅമ്ബതോളം ആരാധകര്‍ കേക്ക് മുറിച്ചും മധുരം വിതരണം നല്‍കിയും ആഘോഷിച്ചു. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ക്രിസ്റ്റഫര്‍ മികച്ച പ്രേക്ഷക അഭിപ്രായം ഇതിനോടകം തന്നെ നേടിയിട്ടുണ്ട്. ക്രിട്ടിക്സിന്‍റെ ഇടയിലും […]

ലണ്ടന്‍: ബ്രിട്ടണില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. നോര്‍ഫോക് നഗരത്തിലാണ് വന്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ജീവഹാനിയില്ലെന്ന് നോര്‍ഫോക് പൊലീസ് വ്യക്തമാക്കി.ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക്ഷിക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നോര്‍ഫോക് പൊലീസ് പറയുന്നത്. വന്‍ സ്ഫോടനത്തിന്റെ വീഡിയോയും നോര്‍ഫോക് പൊലീസ് പങ്കുവച്ചിട്ടുണ്ട്. ഗ്രേറ്റ് യാര്‍മൊത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. മേഖലയിലെ താമസ സ്ഥലങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നൂറുകണക്കിന് പേരെ ഒഴിപ്പിച്ചിരുന്നു. റോബോട്ടുകളെ […]

കുവൈത്തില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 2000ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് 2000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള വിദേശികള്‍ക്ക് അനുവദിച്ചുനല്‍കിയിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സുകളുടെ പുനപരിശോധനയിലാണ് അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. പരിശോധനയില്‍ രാജ്യത്ത് നിയമാനുസൃതമല്ലാതെ ലൈസന്‍സ് സ്വന്തമാക്കിയവരെ കണ്ടെത്തിയാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ […]

കുവൈത്ത് സിറ്റി: രാജ്യത്തെ വലിയ സാങ്കേതിക പരിപാടിയായ ‘കുവൈത്ത് ടെക് എക്‌സ്‌പോ’യുടെ മൂന്നാം പതിപ്പിന് മിഷ്‌റഫിലെ ഇന്റര്‍നാഷനല്‍ ഫെയര്‍ഗ്രൗണ്ടില്‍ തുടക്കമായി. വെര്‍ച്വല്‍ ലോകത്തെ വിവിധ സൊലൂഷനുകള്‍, റോബോട്ടിക്‌സ്, സ്വകാര്യ സര്‍ക്കാര്‍ മേഖലകളിലേക്കുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍, ഫോണുകള്‍, ആക്‌സസറികള്‍, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിവ അവതരിപ്പിക്കുന്ന 80 ലധികം പ്രാദേശികവും ആഗോളവുമായ കമ്ബനികള്‍ എക്‌സിബിഷനില്‍ പങ്കാളികളാണ്. വിവര സംവിധാനങ്ങള്‍, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ എന്നിവയുള്‍പ്പെടെ ഉല്‍പന്നങ്ങളും ആപ്ലിക്കേഷനുകളും പ്രദര്‍ശിപ്പിക്കാനുള്ള ‘കുവൈത്ത് […]

മസ്കത്ത്: ഭൂകമ്ബത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു. ഭക്ഷ്യവസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളുമായി കൂടുതല്‍ വിമാനങ്ങള്‍ ഒമാനില്‍ നിന്ന് സിറിയയിലേക്ക് പോയി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കാരുണ്യ പ്രവര്‍ത്തങ്ങള്‍ തുടരുന്നത്. ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍,ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സുമായി സഹകരിച്ചാണ് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളും മറ്റും എത്തിക്കുന്നത്. തെക്കന്‍ തുര്‍ക്കിയയില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ […]

മസ്കത്ത് : വന്‍ തോതില്‍ മയക്കുമരുന്നുമായി ഏഴ് പേര്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയില്‍. ഇവരില്‍ നിന്ന് 39,000ലധികം ക്യാപ്റ്റഗണ്‍ ഗുളികകളും ഹാഷീഷും പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ അറബ് പൗരത്വമുള്ളവരും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുള്ളവരുമാണ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ലണ്ടന്‍: സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃസംഘടിപ്പിച്ചു ഋഷി സുനക്. ഗ്രാന്റ് ഷാപ്പ്‌സിനെ പുതിയ ഊര്‍ജ്ജ, നെറ്റ് സീറോ സെക്രട്ടറിയായി നിയമിച്ചു. ടോറി ചെയര്‍മാന്‍ ആയിരുന്ന നാദിം സഹവിയെ നികുതി വെട്ടിപ്പിനെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. സംസ്‌കാരം, മാധ്യമം, കായികം എന്നിവയുടെ തലവനായി ലൂസി ഫ്രേസറിനും സ്ഥാനകയറ്റം നല്‍കി. മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുനക്കിന്റെ മന്ത്രിമാരുടെ ഉന്നത സംഘം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് യോഗം ചേര്‍ന്നു. അതേസമയം, സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃസംഘടിപ്പിക്കുന്നത് നികുതിദായകര്‍ക്ക് ദശലക്ഷക്കണക്കിന് പൗണ്ട് […]

കുവൈത്തിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് (കെഎന്‍ജി ) ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിയമന നടപടികള്‍ ആരംഭിച്ചു. ഇതാദ്യമായാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സ് ഇന്ത്യയില്‍ നേരിട്ടെത്തി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കാക്കനാട്ട് കഴിഞ്ഞ ദിവസം ആരംഭിച്ച റിക്രൂട്ട്‌മെന്റ് നടപടികള്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഈ 10 വരെയാണ് നിയമന നടപടികള്‍. നോര്‍ക്ക റൂട്ട്‌സ് നടത്തിയ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ […]

Breaking News

error: Content is protected !!