ഒമാനില്‍ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം മഴ പെയ്തു. സാമാന്യം ഭേദപ്പെട്ട മഴയാണ് വിവിധ ഇടങ്ങളില്‍ ലഭിച്ചത്. വാദികള്‍ നിറഞ്ഞൊഴുകുകയും റോഡുകളില്‍ ഗതാഗത തടസ്സവും നേരിട്ടു. ചില വാദികളില്‍നിന്ന് സാഹസികമായാണ് പലരേയും രക്ഷിച്ചത്. അതേസമയം, അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴക്ക് അകമ്ബടിയായി ചില ഇടങ്ങളില്‍ നല്ല കാറ്റും ഉണ്ടായിരുന്നു. റുസ്താഖ്, ഇബ്രി, അവാബി വിലായത്തുകളിലും ജബല്‍ ഹജര്‍ നിരകളിലും സമീപ പ്രദേശങ്ങളിലുമാണ് കനത്ത മഴ പെയ്തത്. മറ്റിടങ്ങളില്‍ നേരിയ മഴയാണ് കിട്ടിയത്. […]

മസ്കത്ത്: ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഈ വര്‍ഷം 54.8 ശതമാനം വര്‍ധിച്ച്‌ ദിവസേന കയറ്റുമതി 29.9 ദശലക്ഷം ബാരലിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19.3 ദശലക്ഷം ബാരലായിരുന്നു കയറ്റുമതി. ജപ്പാനിലേക്കുള്ള കയറ്റുമതിയില്‍ 8.4 ശതമാനത്തിന്‍റെ ഉയര്‍ച്ച വന്നിട്ടുണ്ട്. തെക്കന്‍ കൊറിയയിലേക്കുള്ള കയറ്റുമതി 68 ശതമാനം വര്‍ധിച്ച്‌ 9.3 ദശലക്ഷം ബാരലായി. ഈ വര്‍ഷം ഒമാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്തത് ചൈനയിലേക്കാണ്. മൊത്തം […]

ലണ്ടന്‍: റേഡിയോ ലൈം യു കെ, യുകെ മലയാളികള്‍ക്കായി മനോഹരമായ ഒരു കലാ സായാഹ്നം ഒരുക്കുന്നു . ചിരിമേളങ്ങള്‍ കൊണ്ട് ലോകമെമ്ബാടുമുള്ള മലയാളികളെ രസിപ്പിക്കുന്ന ചിരിയുടെ രാജകുമാരനും സംവിധായകനും നടനുമായ സ്റ്റാന്റപ്പ് കൊമേഡിയന്‍ രമേഷ് പിഷാരടി നയിക്കുന്ന കലാസന്ധ്യയില്‍ നിഷ്‍കളങ്കമായ ജീവിത ശൈലികള്‍ കൊണ്ടും മണ്ണിന്റെ മണമുള്ള സംഗീത ആലാപന ശൈലികൊണ്ടും ഇന്ത്യന്‍ ജനതയുടെ മനം കവര്‍ന്നുകൊണ്ട് ദേശീയ പുരസ്കാര നിറവില്‍ നില്‍ക്കുന്ന നഞ്ചിയമ്മയും വാതിക്കല്‍ വെള്ളരിപ്രാവായി മലയാളികളുടെ മനസിലേക്ക് […]

കുവൈ​റ്റ്: ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന പ്ര​തി​രോ​ധ രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ മൂ​ന്നു ക​പ്പ​ലു​ക​ള്‍ ഇ​ന്ന​ലെ കു​വൈ​റ്റി​ല്‍ എ​ത്തി​യ​താ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്ര​തി​രോ​ധ രം​ഗ​ത്തെ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ഐ​എ​ന്‍ എ​സ്തീ​ര്‍, ഐ ​എ​ന്‍ എ​സ് സു​ജാ​ത, തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ സാ​ര​ഥി എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് കു​വൈ​റ്റി​ലെ ശു​വൈ​ഖ് പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ​ത്. കു​വൈ​റ്റ് നാ​വി​ക സേ​നാ അ​ധി​കൃ​ത​രും അ​തി​ര്‍​ത്തി ര​ക്ഷാ സേ​ന​യും ഇ​ന്ത്യ​ന്‍ […]

ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തി കൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ അരങ്ങേറി. കാലത്ത് 11.30ന് തുടങ്ങിയ ഫുട്ബോൾ മത്സരത്തിൽ വിവിധ ടീമുകളിലായി പ്രഗത്ഭരായ കളിക്കാരുടെ സാന്നിധ്യം ടൂർണമെന്റിലെ പോരാട്ടങ്ങൾക്ക് മാറ്റുകൂട്ടി. യു കെ യിലെ 12 മുൻ നിര ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ടീം നോർതേൺസ് എഫ് സി വിന്നേഴ്‌സും, […]

മസ്‍കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍ പേയ്‍മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ പേയ്‍മെന്റ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇന്ത്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന റൂപേ കാര്‍ഡുകള്‍ ഒമാനിലെ എല്ലാ ഒമാന്‍നെറ്റ് എടിഎമ്മുകളിലും, സ്വൈപിങ് […]

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നിന്ന് വന്‍ മദ്യശേഖരം പിടികൂടി. ഒമാന്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് സൗത്ത് അല്‍ ബാത്തിനയിലെ രണ്ട് സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. രണ്ടിടങ്ങളിലും കുറ്റക്കാര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഒമാനില്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് വകുപ്പ് കഴിഞ്ഞ ആഴ്ചകളിലും പ്രവാസികളുടെ […]

കുവൈറ്റ് സിറ്റി: കാലഹരണപ്പെട്ട സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മറ്റ് ഉല്‍പ്പന്നങ്ങളും വിറ്റ കട കുവൈറ്റില്‍ അടച്ചുപൂട്ടി.സാല്‍മിയയിലാണ് സംഭവം. വാണിജ്യ മന്ത്രാലയമാണ് നടപടിയെടുത്തത്.

കുവൈത്ത് സിറ്റി: കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയില്‍ ഷുവൈഖ് തുറമുഖത്തുനിന്ന് വന്‍ ലഹരിവസ്തുക്കള്‍ പിടികൂടി. കണ്ടെയ്‌നറില്‍ ഒളിപ്പിച്ച രണ്ട് മില്യന്‍ ലിറിക്ക ഗുളികകളും 7474 കുപ്പി മദ്യവുമാണ് പിടിച്ചെടുത്തത്. ഏഷ്യന്‍ രാജ്യത്തുനിന്ന് എത്തിയതാണ് ഇവ. സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു. രാജ്യത്തേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ലഹരിവസ്തുക്കള്‍ക്കെതിരെ രാജ്യത്ത് പരിശോധന തുടരുകയാണ്.

മസ്കറ്റ്: ഒമാനില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരന്‍. ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന പ്രശ്ങ്ങള്‍ എംബസ്സിയുടെ അറിവില്‍ ഉള്ള വിഷയമാണ്, ഇതില്‍ ഇന്ത്യന്‍ എംബസിയും ഒമാന്‍ ഭരണകൂടവും വളരെ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്, അത് കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ എന്തൊക്കെ ചെയ്യുവാന്‍ കഴിയുമെന്നുള്ളത് കൂടി സന്ദര്‍ശനത്തിനിടയില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി ഒമാനിലെത്തിയിട്ടുള്ള മുഴുവന്‍ ഇന്ത്യക്കാരായ […]

Breaking News

error: Content is protected !!