സ്വര്‍ണ്ണം, വെള്ളി വ്യാപാരം അടക്കമുള്ള എട്ട് വിഭാഗം സാമ്ബത്തിക ഇടപാടുകള്‍ക്ക് ഇ-പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കി ഒമാന്‍ വാണിജ്യ-വ്യവസായ-ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ മന്ത്രാലയം ഉത്തരവിറക്കി. സ്വര്‍ണ്ണം, വെള്ളി എന്നിവയ്ക്കു പുറമേ, ഭക്ഷ്യോല്‍പന്നങ്ങളുടെ വില്‍പന, റസ്റ്റോറന്റ്, കഫെ, പച്ചക്കറി-പഴം വര്‍ഗ്ഗ വ്യാപാരം, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളുടെ വ്യാപാരം, കെട്ടിട നിര്‍മാണ ഉല്‍പന്നങ്ങളുടെ വ്യാപാരം, പുകയില വ്യാപാരം എന്നിവയ്ക്കാണ് ഇ-പെയ്‌മെന്‍് സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. വ്യവസായ മേഖല, കോംപ്ലക്‌സുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഗിഫ്റ്റ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകള്‍ക്കും […]

കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതി നല്‍കി കുവൈത്ത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്വയരക്ഷക്കായോ അല്ലെങ്കില്‍ മറ്റൊരാള്‍ ആക്രമിക്കപ്പെടുമ്ബോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനോ വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുവൈത്തില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാം. രാജ്യത്തെ നിയമ വ്യവസ്ഥ ശക്തിപ്പെടുത്താനും ക്രമസമാധാന നില ഭദ്രമാക്കാനുമാണ് ഇത്തരമൊരു […]

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്സ് ആപ്പ് .ഈ വാട്ട്സ് അറിയാത്ത ഒരുപാടു ഓപ്‌ഷനുകളും ഒളിഞ്ഞിരിപ്പുണ്ട് എന്നുതന്നെ പറയാം .അത്തരത്തില്‍ കുറച്ചു ട്രിക്കുകള്‍ ഇവിടെ നോക്കാം .അതില്‍ ആദ്യം നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാന്‍ ചില എളുപ്പ വഴിയുണ്ട് .എന്നാല്‍ ഇപ്പോള്‍ ഇതിന്നായി പ്രേതെക ഫീച്ചറുകള്‍ ഒന്നും തന്നെ വാട്ട്സ് ആപ്പ് അവതരിപ്പിച്ചട്ടില്ല എങ്കിലും നമുക്ക് ചില പൊടികൈകളിലൂടെ അത് അറിയുവാന്‍ […]

കുവൈറ്റ്: കുവൈറ്റില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട 10 പ്രവാസികള്‍ അറസ്റ്റിലായി. ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് പ്രവാസികള്‍ പിടിയിലായത്. പിടിയിലായ പ്രവാസികള്‍ എല്ലാവരും ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. ചൂതാട്ടത്തിന് ഉപയോഗിച്ച പണവും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ശേഷം തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

ലോകത്ത് ഏകദേശം 1 ബില്യണ്‍ ആളുകളെ ബാധിക്കുന്ന സാധാരണമായ നാഡീരോഗങ്ങളിലൊന്നാണ് മൈഗ്രേന്‍. മൈഗ്രേന്‍ ബാധിക്കപ്പെടുന്ന എല്ലാവര്‍ക്കും അത് കൃത്യമായി തിരിച്ചറിയാന്‍ കഴിയണമെന്നില്ല.സാധാരണ തലവേദനയില്‍ നിന്നും വ്യത്യസ്തമായ വേദനയാണ് ആളുകള്‍ മൈഗ്രേന്‍ വരുമ്ബോള്‍ അനുഭവിക്കുന്നത്. മൈഗ്രേന്‍ ഉണ്ടാകുന്ന സമയത്ത് അസഹനീയമായ തലവേദന, ഛര്‍ദ്ദി, ഓക്കാനം, തുടങ്ങിയ ലക്ഷണങ്ങളുംഉണ്ടാകാം. മൈഗ്രേന്‍ ബാധിച്ചിട്ടുള്ള ചില ആളുകളില്‍ അതിന്റെ വേദന ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കാം.മൈഗ്രേന്‍ ഉണ്ടാകുന്ന വ്യക്തിക്ക് സാധാരണ തലവേദനയില്‍ നിന്ന് വ്യത്യസ്തമായി തലയുടെ […]

ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ദ്വിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാരവും സുരക്ഷയും സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പോയതിനുശേഷം, യാഥാസ്ഥിതിക സര്‍ക്കാര്‍ ഏഷ്യ-പസഫിക്കിലെ രാജ്യങ്ങളുമായുള്ള വ്യാപാര-സുരക്ഷാ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമങ്ങള്‍ ശക്തമാക്കി വരികയാണ്. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും ചര്‍ച്ചകളില്‍ ഇടംപിടിക്കും. 2035-ഓടെ പ്രതിവര്‍ഷം 28 ബില്യണ്‍ പൗണ്ട് വരെ ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കാനാണ് ഇരുരാജ്യങ്ങളും […]

ദുബൈ: അമ്മയുടെ ആവശ്യപ്രകാരം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ജയിലിലെത്തിച്ച്‌ ദുബൈ പൊലീസ്. നൈഫ് പൊലീസ് സ്റ്റേഷനിലെ വിക്ടിം സപ്പോര്‍ട്ട് ടീമാണ് മാനുഷിക പരിഗണന നല്‍കി വിദേശ യുവതിയുടെ ആവശ്യം അംഗീകരിച്ചത്. തന്റെ കുഞ്ഞിനെ വിശ്വസിച്ച്‌ ഏല്‍പ്പിക്കാന്‍ ആരുമില്ലാത്തതിനാല്‍ കുഞ്ഞിനെയും തനിക്കൊപ്പം താമസിപ്പിക്കണമെന്ന് അമ്മ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ആഫ്രിക്കക്കാരിയായ മറ്റൊരു യുവതിയുമായി അടിപിടിയുണ്ടാക്കിയ കേസിലാണ് നൈഫ് പൊലീസ് യുവതിയെ കസ്റ്റിഡിയിലെടുത്തതെന്ന് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. താരിഖ് മുഹമ്മദ് […]

ജറൂസലേം: അല്‍അഖ്സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം തുടരുന്നു. രാവിലെ പതിവ് പ്രാര്‍ഥനാ വേളയില്‍ ഇരച്ചെത്തിയ ഇസ്രായേല്‍ സൈന്യം വിശ്വാസികളെ അടിച്ചോടിച്ചു. 20 ലേറെ പേരെ അറസ്റ്റ്ചെയ്തു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള വിശ്വാസികളെ സൈന്യം മര്‍ദിക്കുന്നതിന്റെയും അറസ്റ്റ്ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ റമദാനിലും ഇസ്രായേല്‍ സൈന്യം അല്‍ അഖ്‌സ പള്ളിയില്‍ അതിക്രമം നടത്തിയിരുന്നു. വിശ്വാസികളെ തടഞ്ഞുകൊണ്ടായിരുന്നു പോലീസ് നടപടി. ആ സംഭവം 11 ദിവസം നീണ്ട യുദ്ധത്തിലേക്ക് നയിച്ചിരുന്നു. […]

സ്വന്തം കാര്‍ കത്തിച്ച്‌ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട്ടിലെ ബിജെപി ജില്ലാ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. ബിജെപി തിരുവള്ളൂര്‍ ജില്ലാ സെക്രട്ടറി സതീഷ് കുമാറാണ് പിടിയിലായത്. ചെന്നൈ മധുരവോയലിലുള്ള വീടിന് മുമ്ബില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ആരോ കത്തിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് സതീഷ് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വാഹനം കത്തിച്ചത് സതീഷാണെന്ന് പൊലീസ് കണ്ടെത്തി. ചോദ്യംചെയ്തപ്പോള്‍ സതീഷ് കുറ്റം സമ്മതിച്ചു. ഭാര്യക്ക് […]

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. പെരിങ്ങൊളം സ്വദേശി പടിഞ്ഞാറെ മനത്താനത്ത് അബ്ദുറഹിമാന്‍ (48) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മക്കയിലെ കാക്കിയക്കടുത്ത വലില്‍ അഹദില്‍ വെച്ചാണ് അപകടം നടന്നത്. വെള്ളം കൊണ്ടുപോകുന്ന ട്രക്കില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം ഓടിച്ച വാഹനം എതിരെ വന്ന ഡൈന ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. മക്ക അസീസിയ അല്‍ നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് […]

Breaking News

error: Content is protected !!