തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ ഒമാനില്‍ കഴിയുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ വ്യാപക പരിശോധന. വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി തൊഴില്‍ നിയമലംഘകര്‍ അറസ്റ്റിലായി. ബര്‍ക, ഇസ്‌കി, ദുകം, അല്‍ വുസ്ത, സൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫയര്‍ വിഭാഗം സെക്യുരിറ്റി ആൻഡ് സേഫ്റ്റി സര്‍വീസസ് കോര്‍പറേഷനുമായി സഹകരിച്ച്‌ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. […]

മസ്കത്ത്: മറുനാട്ടില്‍ മലയാളി അസോസിയേഷന്റെ (എം.എൻ.എം.എ) ആഭിമുഖ്യത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. അസോസിയേഷൻ രക്ഷാധികാരി സദാനന്ദൻ എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. വിജയ കുമാര്‍ അധ്യക്ഷവഹിചു. അസൈബ ഹോട്ടല്‍ അപ്പാര്‍ട്മെന്റില്‍ നടന്ന പരിപ്പാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. എം.എൻ.എം.എ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപ്പാടികള്‍ ആഘോഷം അവിസ്മരണീയമാക്കി. വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നടന്നു. അഡ്വ. പ്രസാദ്, മോട്ടിവേഷൻ സ്പീക്കര്‍ ഡോക്ടര്‍ രശ്മി കൃഷ്ണൻ, യോഗാ തെറാപ്പിസ്റ്റ് മധുമതി നന്ദകിഷോര്‍ […]

ലണ്ടൻ: ബ്രിട്ടനിലെത്തുന്ന അഭയാര്‍ഥികളെ ആഫ്രിക്കയിലെ റുവാണ്ടയില്‍ നിര്‍മിക്കുന്ന ഗ്വണ്ടനാമോ മോഡല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ സ്വന്തം പാളയത്തില്‍ കടുത്ത വിമര്‍ശനം നേരിട്ട് പ്രധാനമന്ത്രി ഋഷി സുനക്. അഭിപ്രായ സര്‍വേകളില്‍ പ്രതിപക്ഷമായ ലേബര്‍ കക്ഷിക്ക് മുന്നില്‍ വിയര്‍ക്കുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പടപ്പുറപ്പാട്. കണ്‍സര്‍വേറ്റീവുകളിലെ മിതവാദികള്‍ ഇത് മനുഷ്യത്വരഹിതമായ നീക്കമാണെന്ന് ആരോപിക്കുമ്ബോള്‍ ഇതിലും കടുത്ത നടപടിയാണ് വേണ്ടതെന്ന് തീവ്രപക്ഷം ആവശ്യപ്പെടുന്നു. ഭരണപക്ഷത്തെ നിരവധി എം.പിമാര്‍ ഇതിനകം റുവാണ്ട പദ്ധതിക്കെതിരെ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷംകൂടി […]

ഫെബ്രുവരി എട്ടിന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ സിവില്‍ സര്‍വീസ് കമ്മീഷന്‍. ഇസ്‌റാഅ്, മിഅ്‌റാജ് വാര്‍ഷികം പ്രമാണിച്ച്‌ ആണ് അവധി. എല്ലാ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും.ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന അവധി പത്ത് വരെ നീളും. പതിനൊന്നിന് വീണ്ടും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് സ്ഥാപനങ്ങള്‍ക്ക് അവരുടെ അവധി നിശ്ചയിക്കാന്‍ […]

കുവൈത്ത് സിറ്റി: പൗരന്മാര്‍ക്കൊപ്പം പ്രവാസികള്‍ക്കും തൊഴില്‍ അവസരം ഒരുക്കി കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റി വാര്‍ഷിക ബജറ്റ് റിപ്പോര്‍ട്ടില്‍ 1,090 ഒഴിവുകള്‍ സൂചിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രവാസികള്‍ക്കായി പ്രത്യേകം നിയുക്തമാക്കിയ മയ്യിത്ത് പരിചരണം, കുളിപ്പിക്കല്‍ അടക്കം സംസ്കരിക്കുന്ന വകുപ്പിലെ 36 തസ്തികകള്‍ അടക്കമാണ് ഒഴിവുകള്‍. ഇതേ വിഭാഗത്തില്‍ 25 ഡ്രൈവര്‍ ഒഴിവുകളും ഉണ്ട്. അക്കൗണ്ടന്റുമാര്‍, ആര്‍ക്കിടെക്‌ചര്‍, ഇലക്‌ട്രിസിറ്റി, മെക്കാനിക്‌സ് എന്നിവയിലെ എൻജിനീയര്‍മാര്‍ക്കുള്ള അവസരങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവയില്‍ വിദേശികള്‍ക്ക് […]

മസ്കത്ത്: ഒമാനിലെ ചെറുകിട, സ്ഥാപനങ്ങളും സൂക്ഷ്മ സ്ഥാപനങ്ങലും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം. അടുത്ത 55 ദിവസത്തിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. ഒമാനിലെ സ്വകാര്യമേഖലയില്‍ ഡബ്ല്യു.പി.എസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകള്‍ തൊഴില്‍ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ജീവനക്കാരുടെ ശമ്ബളം കൈമാറിയിട്ടില്ലെങ്കില്‍ 50 റിയാല്‍ പിഴ ചുമത്തും. ആദ്യം മുന്നറിയിപ്പും പ്രാരംഭ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന സേവനവും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. […]

സലാല: ബ്രദേഴ്സ് എഫ്.സി സലാലയില്‍ സംഘടിപ്പിച്ച ഹോം ലീഗ് സീസണ്‍ 2 ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ബി.എച്ച്‌.ടി ഒമാൻ വിജയികളായി. ഫൈനലില്‍ മാക്സ് കെയര്‍ എഫ്.സിയെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. ആറ് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് അല്‍ വാദിയിലെ ഗള്‍ഫ് സ്റ്റേഡിയത്തിലാണ് നടന്നത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സാഗറിനെ തിരഞ്ഞെടുത്തു. ഡിഫന്റര്‍ അനീഷ്, ടോപ് സ്കോറര്‍ ബിഷാര്‍, ഗോള്‍കീപര്‍ റഫീഖ്. വിജയികള്‍ ഷൗക്കത്ത് കോവാര്‍ ഉപഹാരം നല്‍കി. ക്ലബ്ബ് സെക്രട്ടറി ശിഹാബുദ്ദീൻ, […]

ഒമാനില്‍ ഇ-സിഗരറ്റുകള്‍, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ച്‌ കൊണ്ട് ഒമാൻ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു ഉത്തരവ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം ഒമാനില്‍ ഇ-സിഗരറ്റുകള്‍, ശീഷാ, ഇവയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങള്‍ എന്നിവയുടെ പ്രചാരണം, വിപണനം എന്നിവ കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ഈ ഉത്തരവിലെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ വില്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും, ഇത് മറികടക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും […]

മനാമ: ബഹ്‌റൈൻ-ഒമാൻ ബന്ധം ശക്തമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫ. ഈ ബന്ധം ദൃഢമായി നിലനിര്‍ത്തുന്നതിന് ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് വഹിക്കുന്ന പങ്കിനെ ഹമദ് രാജാവ് ബിൻ ഈസ ആല്‍ ഖലീഫ അഭിനന്ദിച്ചു. ഒമാൻ സംസ്കാരിക, യുവജന, കായിക മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അല്‍ സഈദിനെ മനാമയിലെ അല്‍ സഫ്രിയ പാലസില്‍ രാജാവ് സ്വീകരിച്ചു. സുല്‍ത്താൻ ഹൈതം ബിൻ […]

ലണ്ടൻ: യുകെയില്‍ വിസ നിയമങ്ങള്‍ മാറാൻ പോകുന്നു. 2024 ജനുവരി 31 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇനി ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്കും ബ്രിട്ടനില്‍ ജോലി ചെയ്യാൻ കഴിയും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ളത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്‌, ടൂറിസ്റ്റ് വിസയില്‍ വരുന്ന ആളുകള്‍ക്ക് ബിസിനസ് ഇടപാടുകളും മീറ്റിംഗുകളും നടത്താൻ കഴിയും. ഇത് സംബന്ധിച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ […]

Breaking News

error: Content is protected !!