മസ്‍കത്ത്: ഒമാനില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മാഹി പെരുങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‍ലഹ് (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്കായിരുന്നു അപകടം. ഖത്തറില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാനിലെത്തി മടങ്ങിപ്പോകുന്നതിനിടെയായിരുന്നു അപകടം. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മസ്‍ബാഹിന് (38) പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുംറൈത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിന് സമീപത്തുവെച്ചാണ് വാഹനം ഒട്ടകത്തെ […]

ബ്രിട്ടൺ കെഎംസിസി സ്കോട്ട്ലാൻഡ് റീജിയണിന്റെ ആഭിമുഖ്യത്തിൽ EDINBURGH GREYFRIARS CHARTERIS സെന്ററിൽ വെച്ച് നടന്ന “തജ്‍മീഹ് 2023” ഈദ് ഫാമിലി മീറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പുതിയൊരനുഭവം സമ്മാനിച്ച സംഗമ വേദിയിൽ ഇശൽ നിലാവ്, മെഹന്തി ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ് തുടങ്ങിയ നിരവധി കലാപരിപാടികൾ നടന്നു. പെരുന്നാൾ ദിനത്തിൽ കെഎംസിസി ഒരുക്കിയ സ്നേഹവിരുന്നും മറ്റു കലാപരിപാടികളും പ്രവാസികൾക്കു ഇടയിൽ വേറിട്ടൊരു അനുഭവമായി മാറി. കെഎംസിസി കോർഡിനേറ്റർ […]

യുകെയിലെ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ‘നമ്മടെ കോയിക്കോട്’ ലണ്ടനടുത്തുള്ള ഹെമൽ ഹെമ്പ്സ്റ്റഡിൽ സംഘടിപ്പിച്ച ‘കളിക്കളം’ ഫെസ്റ്റ് അതിൻ്റെ സംഘാടനം കൊണ്ടും വിഭവ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. നാടിൻ്റെ വിഭവങ്ങളും രുചിയാർന്ന ഭക്ഷണവുമൊക്കെ ഏതൊരു മലയാളിയുടേയും ഗൃഹാതുര സ്മരണകളാണ്. പൊറാട്ടയും ബീഫ് ഫ്രൈയും കൊത്തു പൊറാട്ടയും വറുത്ത കായയും ഉഴുന്ന് വടയും ചമ്മന്തിയുമൊക്കെ ഏതൊരു മലയാളിയുടേയും നാവിൽ രുചിയുണരുന്ന വിഭവങ്ങളാണന്നതിൽ സംശയമില്ല. ആളുകളുടെ ബാഹുല്യവും വിവിധയിടങ്ങളിൽ നിന്നുള്ളവരുടെ സാന്നിദ്ധ്യവും ‘കളിക്കളം, പരിപാടിയെ […]

കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്. മുട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍നിന്നു 2022ല്‍ പോളിമര്‍ എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ ബിബിന്‍ സാജനാണ് യുകെയിലെ പ്രശസ്തമായ ഹെറിയോട്ട് വാട്ട് സര്‍വകലാശാലയില്‍നിന്നു 1.3 കോടി രൂപയുടെ സ്‌കോളര്‍ഷിപ് ലഭിച്ചത്. നാലു വര്‍ഷത്തെ പിഎച്ച്ഡി പഠനത്തിനും ബിബിനു പ്രവേശനം ലഭിച്ചു. കുമരകം സ്വദേശിയായ ബിബിന്‍ സാജന്‍ പോളിമര്‍ ടോക്സികോളജിക്കല്‍ സ്റ്റഡീസില്‍ അടുത്ത മാസം 15ന് ഗവേഷണം ആരംഭിക്കും. മുട്ടം എന്‍ജിനിയറിംഗ് […]

സര്‍ക്കാര്‍ പൊതുമേഖലയിലെ ശമ്ബള സമ്ബ്രദായം പുനഃപരിശോധിക്കാനുള്ള ആലോചനയുമായി കുവൈത്ത് ധനകാര്യ മന്ത്രാലയം. ദേശീയ സമ്ബദ്‌വ്യവസ്ഥയുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് സ്ട്രാറ്റജിക് ബദല്‍ പേ റോള്‍ സിസ്റ്റം നടപ്പിലാക്കുന്നത്. ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയായിരിക്കും ശമ്ബള ക്രമീകരണം. ഇതിലൂടെ പേയ്‌മെന്റില്‍ തുല്യത കൈവരിക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സര്‍ക്കാര്‍ മേഖലയില്‍ സാലറി വര്‍ദ്ധിക്കുന്നതോടെ സ്വദേശി യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുവാന്‍ കഴിയും. അതിനിടെ സ്ട്രാറ്റജിക് പേറോള്‍ സംബന്ധമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന […]

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന റിയാസ് മൂടാടിക്കും കുടുംബത്തിനും കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി. കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി കുവൈത്ത് ചാപ്റ്റര്‍ ട്രഷററായിരുന്ന റിയാസ് മൂടാടി മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചിരുന്നതെന്ന് ഭാരവാഹികള്‍ അനുസ്മരിച്ചു. വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സാല്‍മിയയില്‍ നടന്ന യാത്രയയപ്പ് പരിപാടിയില്‍ കൊയിലാണ്ടിക്കൂട്ടം പ്രസിഡന്റ് അനില്‍ കൊയിലാണ്ടി, കോഓഡിനേറ്റര്‍ കെ.വി. ഷാജി, ജോ. ട്രഷറര്‍ റെജിൻ രാജ് എന്നിവര്‍ പങ്കെടുത്തു. […]

മസ്കത്ത്: ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളെ തരംതിരിക്കുന്ന പട്ടികയില്‍ മികച്ച സ്ഥാനവുമായി ഒമാൻ. മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘മിന’ മേഖലയില്‍ മൂന്നാം സ്ഥാനത്താണ് ഒമാൻ. ഒന്നാം സ്ഥാനത്ത് ഖത്തറും രണ്ടാം സ്ഥാനത്ത് കുവൈത്തുമാണുള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) പുറത്തിറക്കിയ ആഗോള സമാധാന സൂചിക (ജി.പി.ഐ) 17ാമത് പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജോര്‍ഡന്‍, യു.എ.ഇ എന്നിവയാണ് തൊട്ടുപിന്നില്‍. തുനീഷ്യ, മൊറോക്കോ, അല്‍ജീരിയ, ബഹ്‌റൈന്‍, സൗദി […]

മസ്കത്ത്: ഹൈമ-തുംറൈത്ത് റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പൊലീസ്. പൊടിയും മണല്‍കാറ്റും ഉയരുന്നതിനാല്‍ ദൃശ്യപരതയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആര്‍.ഒ.പി പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തിന്റെ വടക്ക് ഭാഗങ്ങളിലാണ് കൂടുതല്‍ പൊടിക്കാറ്റ് ശക്തിപ്പെട്ടത്. മേഖലയില്‍ അസ്ഥിര കാലാവസ്ഥ തുടരുകയാണ്.

ലണ്ടന്‍: ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരെ റാഞ്ചാന്‍ ഓസ്ട്രേലിയ. വര്‍ക്കിംഗ് ഹോളിഡേ പ്രായപരിധി ദീര്‍ഘിപ്പിച്ച് കൊണ്ടാണ് ബ്രിട്ടീഷുകാരെ ഓസ്ട്രേലിയ മാടിവിളിക്കുന്നത്. ജൂലൈ 1 മുതല്‍ ഈ ഭേദഗതി നിലവില്‍ വരും. ഇതോടെ 18 മുതല്‍ 35 വരെ പ്രായത്തിലുള്ളവര്‍ക്ക് വര്‍ക്ക് വിസ ഓഫര്‍ ചെയ്യപ്പെടും. നേരത്തെ ഇത് 30 വയസ്സായിരുന്നു. യുകെ-ഓസ്ട്രേലിയ ഫ്രീ ട്രേഡ് എഗ്രിമെന്റ് പ്രകാരം 1975-ല്‍ നിലവില്‍ വന്ന വിസയില്‍ ആദ്യമായാണ് മാറ്റം വരുത്തുന്നത്. വര്‍ക്കിംഗ് ഹോളിഡേ വിസയില്‍ കൂടുതല്‍ […]

കുവൈത്ത് സിറ്റി: സ്വീഡിന്‍റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ വിശുദ്ധ ഖുര്‍ആൻ കോപ്പി കത്തിച്ച സംഭവത്തെ അപലപിച്ച്‌ കുവൈത്ത്. ഇത്തരം പെരുമാറ്റങ്ങള്‍ തീവ്രവാദവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തേയും സമാനമായ രീതിയില്‍ മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകള്‍ നടത്തിയിരുന്നു. അക്രമവും വിദ്വേഷവും ഉണര്‍ത്തുന്ന ഇത്തരം ഗുരുതരമായ പെരുമാറ്റങ്ങള്‍ കുറ്റകരമാക്കാനും ശിക്ഷിക്കാനും, രാജ്യാന്തര സമൂഹത്തില്‍നിന്ന് ഉറച്ച […]

Breaking News

error: Content is protected !!