മുസ്ലീം പള്ളിയില്‍ നിന്നും മടങ്ങിയ പുരുഷനെ തീകൊളുത്തി. ഈ സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിന് ഉത്തരവ്. അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷമാണ് ജാക്കറ്റിന് തീകൊളുത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ തെളിവ്. ഇരയ്ക്ക് തീകൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. രാത്രി 7 മണിയോടെ എഡ്ജ്ബാസ്റ്റണില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരുക്കേറ്റ വ്യക്തിയെ അടുത്തുണ്ടായിരുന്നവര്‍ തീകെടുത്തി രക്ഷപ്പെടുത്തി. മുഖത്തിന് പൊള്ളലേറ്റ നിലയിലാണ് ഇരയെ ആശുപത്രിയിലെത്തിച്ചത്.തീ ആളിപ്പടരുമ്പോള്‍ അക്രമി റോഡിന്റെ മറുഭാഗത്തേക്ക് […]

ന്യൂ യോര്‍ക്ക്‌: താനുമായുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നടിക്ക്‌ കൈക്കൂലി നല്‍കിയ കേസില്‍ മുന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അറസ്റ്റിലാകാനുള്ള സാധ്യത ശക്തമായതോടെ അതീവ ജാഗ്രതയില്‍ അമേരിക്ക. ട്രംപിനെതിരെ കുറ്റം ചുമത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്‌. ചൊവ്വാഴ്ച അദ്ദേഹം അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതോടെ അനുയായികളോട്‌ വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ട്രംപ്‌ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ്‌ രാജ്യത്ത്‌ സുരക്ഷ ശക്തമാക്കിയത്‌. സ്‌റ്റോമി ഡാനിയല്‍സ്‌ എന്ന നടിക്ക്‌ 2016ല്‍ പണം നല്‍കിയ കേസില്‍ മാന്‍ഹാട്ടന്‍ ജില്ലാ […]

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് വഴി നിരവധി ഗുണങ്ങളുണ്ട്. നിങ്ങള്‍ റെയില്‍വെ സ്‌റ്റേഷനിലാണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റ 3ജിയിലേക്ക് മാറിയാല്‍ റെയില്‍വേ സ്റ്റേഷനിലെ സൗജന്യ വൈഫൈ കണക്റ്റ് ചെയ്താല്‍ പ്രശ്നം പരിഹരിക്കാം. എന്നാല്‍ എല്ലാവര്‍ക്കുമായി പബ്ലിക് വൈഫൈ തുറന്നിരിക്കുന്നതിനാല്‍, നിങ്ങളുടെ ഡാറ്റയും ഐഡന്റിറ്റിയും പരിരക്ഷിക്കുന്നതിന് കണക്റ്റ് ചെയ്യുന്നതിന് മുമ്ബ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓട്ടോമാറ്റിക്ക് കണക്ഷന്‍ ഓഫാക്കുക വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ലഭ്യമാകുമ്ബോള്‍ അവയിലേക്ക് ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യുന്നത് വളരെ സൗകര്യപ്രദവും […]

ഏപ്രില്‍ 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടില്‍ നിന്നും 10.42 പൗണ്ട് ആയി ഉയരും. 21-22 പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് വേതനത്തില്‍ വലിയ വര്‍ദ്ധന ലഭിക്കും, 10.9 ശതമാനം. അതോടെ നിലവില്‍ മണിക്കൂറിന് 9.18 പൗണ്ട് എന്നത് മണിക്കൂറിന് 10.18 ആയി ഉയരും. വ്യക്തികളുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി നിലവില്‍ മൂന്ന് ക്ലാസ്സുകളായാണ് മിനിമം വേതനം ക്രമീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് 16 മുതല്‍ 17 വരെ പ്രായമുള്ളവരുടെ മിനിമം വേതനം 4.81 […]

ജെറാള്‍ഡ് നെറ്റോ(62)യുടെ മരണകാരണം നെഞ്ചില്‍ ആഴത്തില്‍ ഏറ്റ മുറിവാണെന്നു സ്ഥിരീകരണം. യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതും ഒടുവില്‍ കുത്തേറ്റതുമാണ് മരണത്തിലേക്ക് നയിച്ചത്. ശനിയാഴ്ച അര്‍ദ്ധ രാത്രി നടന്ന അക്രമത്തില്‍ പതിനാറു വയസുള്ള രണ്ടു പേരും ഒരു ഇരുപതുകാരനെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റു രണ്ടുപേരെ കൂടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റാര്‍ക്കും കേസില്‍ പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ കൊലയാളി എന്ന് സംശയിക്കുന്ന പതിനാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ റിമാന്‍ഡ് […]

മരപ്പണിക്കാര്‍, കല്‍പണിക്കാര്‍, മേസ്തിരിമാര്‍ എന്നിവര്‍ക്ക് യു കെയിലേക്കുള്ള വിസ ലഭിക്കാന്‍ എളുപ്പമാകും. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി വിദഗ്ധര്‍ അടങ്ങിയ ഒരു സ്വതന്ത്ര ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലിസ്റ്റ് പുതുക്കിയത്. മാര്‍ച്ച് 2023 ലെ ബജറ്റ് സമ്മേളനത്തിലാണ് കെട്ടിട നിര്‍മ്മാണ മേഖലയിലെ അഞ്ച് ജോലികള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സമ്മതിച്ചത്. ഇതനുസരിച്ച് മേസ്തിരിമാര്‍, കല്‍പ്പണിക്കാര്‍, മേല്‍ക്കൂര പണിയുന്നവര്‍, മരാശാരിമാര്‍, പ്ലാസ്റ്റര്‍ ചെയ്യുന്നവര്‍, എന്നീ വിഭാഗക്കാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെട്ടിട നിര്‍മ്മാണം, […]

കുട്ടികള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നു കുടുംബങ്ങളെ കെണിയിലാക്കിയ ഇന്ത്യന്‍ ഡോക്ടറുടെ പദവി നഷ്ടമായതു ശരിവച്ച് കോടതി. കുട്ടികള്‍ക്ക് കാന്‍സറാണോയെന്ന് സംശയമുണ്ടെന്ന പേരില്‍ മാതാപിതാക്കളെ ആശങ്കയിലാക്കി തന്റെ സ്വകാര്യ ലാബില്‍ സ്‌കാനുകളും മറ്റു പരിശോധനകളും നടത്തി പണം തട്ടിയ ഡോക്ടര്‍ക്കെതിരായ നടപടിയാണ് കോടതി ശരിവെച്ചത്. എന്‍എച്ച്എസിലെക്ക് അയയ്ക്കാതെ സ്വകാര്യ ലാബിലേക്കാണ് ഇയാള്‍ ഇരയാക്കപ്പെട്ടവരെ അയച്ചിരുന്നത്. ചെലവേറിയ പരിശോധനകള്‍ നടത്തി കാശ് തട്ടുകയായിരുന്നു മീണചൗധരിയെന്ന ഇന്ത്യന്‍ വംശജനയായ ഡോക്ടറുടെ രീതി. ഇരയാക്കപ്പെട്ട […]

ഏപ്രില്‍ 1 മുതല്‍ ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഒരാളിന് 87 പൗണ്ട് വീതമായിരിക്കും എ പി ഡി ചാര്‍ജ്ജ് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നിരക്കില്‍ ഇനിയും 10 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധനവ് വീണ്ടും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ അതായത് എക്കോണമി ക്ലാസ്സിലിങ്ങനെയെങ്കില്‍ ബിസിനസ്സ് ക്ലാസില്‍ യാത്രക്കാര്‍ ഒന്നിന് 20 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധന ഉണ്ടാകും. ഒരു അഞ്ചംഗ കുടുംബത്തിന് വിദേശത്തേക്ക് ഒഴിവുകാല യാത്രകള്‍ നടത്തുന്നതിനോ, സ്വന്തം രാജ്യം സന്ദര്‍ശിക്കുന്നതിനോ എക്കോണമി ക്ലാസ്സില്‍ ആണെങ്കില്‍ 50 […]

കൊറാം എന്ന ചാരിറ്റി സംഘടനയുടെ കണക്കുകള്‍ പ്രകാരം, നഴ്‌സറിയില്‍ സീറ്റുകളുടെ ലഭ്യത കുറയുകയും ഫീസ് വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് നഴ്‌സറി ഫീസ് ഇനത്തില്‍ വര്‍ദ്ധിച്ചതെന്ന് അവര്‍ പറയുന്നു. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടിക്ക് പൂര്‍ണ്ണ സമയ നഴ്‌സറിയില്‍ ഇപ്പോള്‍ ഈടാക്കുന്ന ശരാശരി പ്രതിവര്‍ഷ ഫീസ് 14,836 പൗണ്ടാണ്. അഞ്ചുവര്‍ഷക്കാലത്തിനിടയില്‍, ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 20 ബില്യണ്‍ പൗണ്ട് ആണെന്ന […]

G pay ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ പതിവായി ഉപയോഗിക്കുന്നു. ഗൂഗിള്‍ പേ വഴി ബാങ്ക് ഇടപാടുകള്‍ നടത്തുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. സ്വര്‍ണ്ണവും വജ്രവും വാങ്ങാന്‍ പോലും Gpay ഉപയോഗിക്കുന്നു. ഈ വാലറ്റ് PLATFORM’ target=’_blank’ title=’ ഡിജിറ്റല്‍-ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ ഒരു ക്ലിക്ക് അകലെയാണ്. ഇപ്പോള്‍ ക്ലിക്ക് ചെയ്യുക”>ഡിജിറ്റല്‍ സിസ്റ്റം മിക്കവാറും എല്ലാവരും ഉപയോഗിക്കുന്നു. ഇത് ഉപയോഗിക്കാന്‍ വളരെ സൗകര്യപ്രദവും വളരെ എളുപ്പവുമാണ്. അത് വളരെ ശ്രദ്ധയോടെ […]

Breaking News

error: Content is protected !!