കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്രിക്കറ്റ് ടീമായ റോയല്‍ സ്റ്റാർസ് കുവൈത്ത് പത്താമത് വാർഷികാഘോഷവും പ്രയാണം ക്രിക്കറ്റ് ടൂർണമെന്‍റ് ചാമ്ബ്യൻഷിപ് ആഘോഷവും സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ വിജയ് സിങ് സ്വാഗതം പറഞ്ഞു. മഹേഷ് ശെല്‍വരാജൻ, നഗരാജു ദേവലപ്പുര എന്നിവർ ആശംസകള്‍ നേർന്നു. പുതിയ ജഴ്സിയുടെ പ്രകാശനവും നടന്നു. രജീദ് മൊയ്ദീൻകുട്ടിയുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. 2014 മുതല്‍ കുവൈത്തിലെ ക്രിക്കറ്റ് രംഗത്തുള്ള റോയല്‍ സ്റ്റാർസ് […]

കുവൈത്ത്: കുവൈത്തില്‍ അനധികൃത പണമിടപാടുകള്‍ നടത്തിയ പ്രവാസികളെ പിടികൂടി. കറൻസികള്‍ കൈമാറ്റം ചെയ്യുന്നതിനായി ആളുകളില്‍ നിന്ന് പണം വാങ്ങി കബളിപ്പിച്ച ആഫ്രിക്കൻ സ്വദേശികളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷന്റെ പിടികൂടിയത്. പണം കൈമാറ്റം ചെയ്യുന്നതിനായി ഫീസും ഇവർ ഈടാക്കിയിരുന്നു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. പണം കൈമാറ്റം ചെയ്യുന്നതിനായി വ്യാജ ഇടപാടുകാർ, അജ്ഞാത സൈറ്റുകള്‍ എന്നിവയെ സമീപിക്കരുതെന്ന് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ആഭ്യന്തര […]

സലാല: ഫ്യൂച്ചർ അക്കാദമി സ്പോർട്സ് സലാലയില്‍ അണ്ടർ ആം വനിതാ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. നമ്ബർ ഫൈവിലെ ഫാസ് ഗ്രൗണ്ടില്‍ രണ്ടു ദിവസമായിട്ടാണ് മത്സരങ്ങള്‍ നടന്നത്. സലാല സ്ട്രൈക്കേഴ്സ്, സലാല എയ്ഞ്ചല്‍സ്, സലാല ഇന്ത്യൻസ്, കർണാടക ചലഞ്ചേഴ്സ് എന്നീ നാല് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഫൈനലില്‍ സലാല ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി സലാല സ്ട്രൈക്കേഴ്സ് വിജയികളായി മികച്ച ബൗളർക്കുള്ള പുരസ്‌കാരം രാഖി രാജ്യഗുരു നേടി. മികച്ച ബാറ്റസ് വുമണ്‍ […]

മസ്കത്ത്: മയക്കുമരുന്ന് കൈവശംവെച്ചതിന് ആറ് പ്രവാസികളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ പ്രവാസികളെ ബുറൈമി ഗവർണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർകോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസ് ആണ് പിടികൂടിയത്. കടത്തുക എന്ന ഉദ്ദേശത്തോടയായിരുന്നു ഇവർ മയക്കുമരുന്ന് കൈവശം വെച്ചിരുന്നത്. നിയമ നടപടികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

കുവൈത്ത് സിറ്റി: യാത്രക്കാർ തമ്മിലുള്ള വഴക്ക് വിമാനം വൈകുന്നതിലേക്കും നിയമ നടപടികള്‍ക്കും കാരണമായി. കുവൈത്ത് എയർവേസിന്‍റെ കെ.യു 414 വിമാനമാണ് വൈകിയത്. തായ്‌ലൻഡില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെ ബാങ്കോക്ക് വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നതിന് ശേഷം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തില്‍ പൊട്ടിപ്പുറപ്പെട്ട വഴക്ക് നിയമനടപടിക്കും കാരണമായി. വിമാനത്തില്‍ അക്രമം നടത്തിയെന്നാരോപിച്ച്‌ രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ […]

കുവൈത്ത് സിറ്റി: പരസ്യ ബോർഡിനുള്ളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന അപകടം കൈകാര്യം ചെയ്തു. ഫഹാഹീല്‍ ഏരിയയിലെ ഒരു റസ്റ്റാറന്‍റ് പരസ്യ ബോർഡിനുള്ളിലാണ് തൊഴിലാളി കുടുങ്ങിയതെന്ന് അഗ്നിശമന സേന അറിയിച്ചു.

മസ്കത്ത്: വാട്സ് ആപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഒമാനി, ഒമാനി ഇതര വ്യക്തികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ ഇമോജികളോ സ്റ്റിക്കറുകളോ ആക്കി ഉപയോഗിച്ചാല്‍ ശിക്ഷാനടിപടികള്‍ക്ക് വിധേയമാകേണ്ടി വരും. ഇങ്ങനെ ഉപയോഗിച്ചാല്‍ കനത്ത പിഴയോ തടവോ ലഭിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നതിനാല്‍ ചിലപ്പോള്‍ നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ട് താല്‍ക്കാലികമായോ ശാശ്വതമായോ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചേക്കാം. ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വാട്സ്ആപ്പിലൂടെ ഏത് തരം സ്റ്റിക്കർ സൃഷ്ടിക്കാനും ആപ് വഴി പങ്കിടാനും കഴിയും. ഒരു […]

മസ്‌കത്ത്: വർക്ക് സൈറ്റില്‍നിന്ന് ഇലക്‌ട്രിക് കേബിളും വയറും മോഷ്ടിച്ചുവെന്ന കേസില്‍ ഒമാനില്‍ അഞ്ച് ഏഷ്യൻ വംശജർ പിടിയില്‍. വൈദ്യുതി വിതരണ കമ്ബനിയുടെ സൗത്ത് ബാത്തിന ഗവർണറേറ്റിലെ വർക്ക് സൈറ്റില്‍നിന്ന് വസ്തുക്കള്‍ മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജനറല്‍ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷനാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമ നടപടികള്‍ പൂർത്തിയാക്കി വരുന്നതായി റോയല്‍ ഒമാൻ പൊലീസ് എക്‌സില്‍ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്), കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെ.എസ്.എ.സി) സംയുക്തമായി വോളിബാള്‍ ടൂർണമെന്റ് സംഘടിപ്പിച്ചു. അബ്ബാസിയ കെ.എസ്.എ.സി ഗ്രൗണ്ടില്‍ നടന്ന ‘തോമസ് ചാണ്ടി മെമ്മോറിയല്‍ എവർ റോളിങ് ട്രോഫി സീസണ്‍ -2’ വോളിബാള്‍ പ്രേമികളുടെ സാന്നിധ്യം കൊണ്ടും വാശിയേറിയ മത്സരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. ‘ശാരദാമ്മ വരിക്കോലില്‍ മെമ്മോറിയല്‍’ എവർ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള വെറ്ററൻസിന്റെ മത്സരവും ഇതിനൊപ്പം നടന്നു. മംഗളൂരു […]

കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അബ്ബാസിയയില്‍ നടന്നു. ജനറല്‍ സെക്രട്ടറി മാർട്ടിൻ വാർഷിക റിപ്പോർട്ടും ട്രഷറർ ജോണ്‍ലി സാമ്ബത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് ജോബിൻസ് ജോസഫ്, വിമൻസ് ഫോറം ചെയർപെഴ്സണ്‍ വിനീത ഔസേപ്പച്ചൻ എന്നിവർ ആശംസകള്‍ നേർന്നു. കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച്‌ യാത്ര തിരിക്കുന്ന ജനറല്‍ സെക്രട്ടറി മാർട്ടിന് യോഗത്തില്‍ മെമന്റോ നല്‍കി ആദരിച്ചു. ജിജി മാത്യു, ഐവി അലക്സ്, വിനീത ഔസേപ്പച്ചൻ എന്നിവർ […]

Breaking News

error: Content is protected !!