കുവൈത്ത് സിറ്റി: സിവില്‍ സർവീസ് കമ്മീഷനിലെ (സിഎസ്‌സി) ഫിനാൻഷ്യല്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് സെക്ടർ 2023-ലെ ജീവനക്കാരുടെ പ്രകടന വിലയിരുത്തലിൻ്റെ അവലോകനം പൂർത്തിയാക്കിയതായി അല്‍-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സിവില്‍ സർവീസ് കമ്മീഷൻ (സിഎസ്‌സി) അംഗീകരിക്കുന്ന പ്രവൃത്തി സമയം കണക്കിലെടുത്ത് ഉചിതമായ ജോലി സമയവും ഷിഫ്റ്റുകളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ സർക്കാർ ഏജൻസിക്കും നല്‍കുമെന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കി. അതേസമയം, സ്ത്രീകള്‍ക്ക് റമദാനില്‍ രണ്ട് ഗ്രേസ് പിരീഡുകള്‍ നല്‍കും – രാവിലെ […]

ദോഫാർ ഗവർണറേറ്റില്‍ അറേബ്യൻ മാനിനെ വേട്ടയാടി കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവും 1000 റിയാല്‍ പിഴയും കോടതി വിധിച്ചു. സലാലയിലെ അപ്പീല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. വന്യജീവികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന എലാവിധ പ്രവർത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം കടയുടെ മുന്നില്‍ നിർത്തിയിട്ട കാർ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. […]

മസ്‌കത്ത് ∙ കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ കൂട്ടായ്മയുടെ നേതൃത്തില്‍ ഗ്ലോബല്‍ മണി എക്‌സേഞ്ചിന്റെ സഹായത്തോടെ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് പ്രവാസി ക്ഷേമ നിധി അംഗത്വവിതരണം നടത്തി. കൂട്ടായ്മയുടെ കുടുംബ സംഗമം നടന്ന അവസരത്തില്‍ അതില്‍ പങ്കെടുത്ത എല്ലാവർക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു. പെൻഷൻ, വായ്പകള്‍ അടക്കം ലഭ്യമാകുന്ന ഇത്തരം സർക്കാർ പദ്ധതികളില്‍ പ്രവാസികളായ എല്ലാവരും ഭാഗമാകണമെന്ന് പ്രസിഡന്റ് കൃഷ്‌ണേന്ദു പറഞ്ഞു. ഇത്തരം പദ്ധതികളുടെ ഭാഗമാകേണ്ട ആവശ്യത്തെപ്പറ്റി അനവധി പ്രവാസികള്‍ക്ക് […]

രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങള്‍ ലംഘിച്ച 28 പ്രവാസികളെ കഴിഞ്ഞ വർഷം കുവൈറ്റില്‍ നിന്ന് നാട് കടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാട് കടത്തപ്പെട്ട പ്രവാസികളുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതർ നല്‍കിയിട്ടില്ല. കുവൈറ്റിലെ പരിസ്ഥിതി നിയമങ്ങള്‍ പ്രകാരം സംരക്ഷിത വനമേഖലകളിലേക്കും, പരിസ്ഥിതി മേഖലകളിലേക്കും കടന്ന് കയറുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. […]

കുവൈത്ത് സിറ്റി | കുവൈത്തിലെ പള്ളി മുറ്റങ്ങളില്‍ ഈ വര്‍ഷം നോമ്ബ് തുറ ഒരുക്കുന്നതിനു ചില നിയന്ത്രണങ്ങളോടെ ഔകാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം അനുവാദം നല്‍കി. ഇഫ്താര്‍ ഒരുക്കുന്നവര്‍ അംഗീകാരത്തിനായി പള്ളി ഇമാമുമാരുമായി ഏകോപിച്ച്‌ ഓരോ ഗവര്‍ണറേറ്റിലെയും പള്ളികള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന് ഔദ്യോഗിക കത്ത് നല്‍കണം. മഗ്‌രിബ് ബാങ്കിന് അര മണിക്കൂര്‍ മുമ്ബ് നോമ്ബ് തുറക്കുള്ള വിഭവങ്ങള്‍ ഒരുക്കിയ മേശകള്‍ സജ്ജീകരിക്കാനും നിസ്‌കാര ശേഷം അവയെല്ലാം നീക്കം ചെയ്യാനുമാണ് […]

ഒമാനില്‍ വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച്‌ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തില്‍ ഒരാളെ റോ യല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് യൂനിറ്റിന്‍റെ സഹകരണത്തോടെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പ്രതികളെ പിടികൂടിയത്. 330ലധികം പാക്കറ്റ് ഖാട്ട് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഇയാള്‍ക്കെതിരായ നിയമനടപടികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു. അതേസമയം മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലെ രണ്ട് വീടുകളില്‍നിന്ന് ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ഇലക്‌ട്രിക് ഉപകരണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ […]

ഒമാനില്‍ കടയുടെ മുന്നില്‍ നിർത്തിയിട്ട കാർ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. വാഹനത്തിന്‍റെ എൻജിൻ ഓഫ് ചെയ്യാതെ ഡ്രൈവർ പുറത്തിറങ്ങിയതായിരുന്നു. ഈ സമയം നോക്കി കാറുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. ഇതിന്‍റെ വിഡിയോ റോയല്‍ ഒമാൻ പൊലീസിന്‍റെ സാമൂഹികമാധ്യമ അക്കൗണ്ടായ ‘എക്സി’ല്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂർത്തിയാക്കിയതായി ആർ.ഒ.പി അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകള്‍ വർധിച്ചു വരുന്നതായി റിപ്പോർട്ട്. സെൻട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2023-ല്‍ ക്രെഡിറ്റ് കാർഡുകള്‍ വഴിയുള്ള മൊത്തം ചെലവ് 16.6 ശതമാനം വർധിച്ച്‌ 4 ബില്യണ്‍ ദിനാറിലെത്തി. എന്നാല്‍ 2022ല്‍ ഈ കാർഡുകള്‍ വഴി നടത്തിയ ഇടപാടുകളുടെ ആകെ മൂല്യം 3.48 ബില്യണ്‍ ആയിരുന്നു. വിദേശത്തുള്ള ഇലക്‌ട്രോണിക് പർച്ചേസുകള്‍ക്കായാണ് ഈ കാർഡുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്നാണ് […]

കുവൈത്ത് സിറ്റി: ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ മുതല്‍ 22 വ്യാഴാഴ്ച രാവിലെ വരെ പുലർച്ചെ ഒന്നു മുതല്‍ അഞ്ചു വരെ അല്‍-ഗസാലി സ്ട്രീറ്റില്‍ നിയന്ത്രണം ഏർപ്പെടുത്തി. അല്‍-ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലും ദിവസത്തില്‍ നാല് മണിക്കൂർ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറല്‍ അതോറിറ്റി ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

ഒമാനിലെ മസ്കറ്റ് ഗവർണറേറ്റില്‍ മോഷണക്കേസില്‍ മൂന്നുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ് ചെയ്തു. ബൗഷർ വിലയത്തിലെ രണ്ടു വീടുകളില്‍ നിന്നുമാണ് മോഷണം നടത്തിയതെന്ന് റോയല്‍ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുമാണ് രണ്ടു വീടുകളില്‍ നിന്നുമായി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഈ മൂന്നു പേർക്കുമെതിരെയുള്ള നിയമ നടപടികള്‍ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Breaking News

error: Content is protected !!