മസ്കറ്റ്: ലേബർ ക്യാമ്ബിന് തീവെച്ച പ്രവാസി തൊഴിലാളിയെ റോയല്‍ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ കാമില്‍ അല്‍ വാഫി വിലായത്തിലായിരുന്നു സംഭവം. ലേബർ ക്യാമ്ബിലെ തന്നെ താമസക്കാരനായ ഇയാള്‍ താമസിക്കുന്ന സ്ഥലം തീവെച്ച്‌ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ശർഖിയ പോലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.

മസ്കത്ത്: ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഒമാനെതിനെ പാപുവന്യൂഗിനിയക്ക് വിജയം. അമീറാത്തിലെ ക്രിക്കറ്റ് ഗ്രൗണ്ട് ടർഫ് ഒന്നില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്ബര സമനിലയില്‍ കലാശിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ 49.1 ഓവറില്‍ 243 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മറു പടി ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ ഗിനിയ അഞ്ച് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം […]

മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം അസ്ഥിരമായ കാലാവസ്ഥ പ്രമാണിച്ച്‌ കുറച്ചു. ഇന്ന്, മാർച്ച്‌ 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും സ്കൂളുകളുടെ പ്രവൃത്തി സമയം. ഗവർണറേറ്റിലെ സായാഹ്ന ക്ലാസുകളും താല്‍ക്കാലികമായി നിർത്തി വയ്ക്കും. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഒമാനിലെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയ്ക്കും കാറ്റിനും ഇടിക്കും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ടായിരുന്നു.

മസ്കറ്റ്: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍. ബാങ്കിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. വണ്‍ ടൈം പാസ്വേഡ് (ഒടിപി) അയച്ചു കൊടുത്താണ് സംഘം പണം തട്ടിയെടുത്തിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച്‌ കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട് ഡീറ്റെയില്‍സ് എന്നിവ ഓണ്‍ലൈന്‍ വഴിയോ […]

കുവൈറ്റിലെ അംഘാര സ്‌ക്രാപ്‌യാർഡില്‍ നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. തഹ്‌രീർ, ജഹ്‌റ, ഹർഫി കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉടൻ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ പ്രവർത്തനം തീ വ്യാപിക്കുന്നത് തടയുകയും വൈകാതെ അണക്കുകയും ചെയ്തു. അപകടത്തില്‍ ആർക്കും കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

മസ്‌കറ്റ്; ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.കുട്ടികള്‍ മുങ്ങി മരിച്ചത് ഇബ്രിയിലെ വാദിയില്‍ അകപ്പെട്ടാണ്.തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ആന്‍്ഡ ആംബുലന്‍സ് അതോറിറ്റുയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുകയാണ്. വെള്ളപ്പാച്ചിലിന് സാധ്യത ഉള്ളതിനാല്‍ അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒമാനില്‍ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ അസാധാരണമായ അടിയന്തര […]

ഷാർജ -ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം. രാവിലെ 6.15ന് ഷാർജ അല്‍ ജുബൈല്‍ സ്റ്റേഷനിലെത്തിയ ബസ് 6.45ന് പുറപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള ഒമാന്‍റെ മുവൈസലാത് ബസില്‍ കന്നി യാത്രയ്ക്ക് മൂന്ന് മലയാളികളടക്കം ഇരുപത്തഞ്ചോളം പേരാണുള്ളത്. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡില്‍ പ്രവേശിച്ച്‌ കല്‍ബ അതിർത്തി വഴിയാണ് ബസിന്‍റെ ഒമാനിലേയ്ക്കുള്ള സഞ്ചാരം. രാവിലെ 8 മണിയോടെ കല്‍ബയില്‍ ചായ കുടിക്കാനും മറ്റുമായി 15 മിനിറ്റോളം നിർത്തിയ ബസ് […]

മസ്കറ്റ്: എസ്.എസ്.എല്‍.സി. കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കായി വടകര-ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് പ്രദേശത്ത് മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായ നഫീസത്തുല്‍ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ടിന് ഒമാനില്‍ ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചു. ആഴത്തിലുള്ള മതബോധവും അത്രതന്നെ പൊതുബോധവും ഉള്ള മാതൃകാ വനിതകളുടെ നിർമിതിയാണ് മിസിരിയയുടെ ലക്ഷ്യം. മിസിരിയ ഗള്‍ഫ് ഈത്തപ്പഴം ചലഞ്ചിനായി ഒമാനില്‍ എത്തിയ സെക്രട്ടറി മുഹമ്മദ് അലി എം.കെയ്ക്കുള്ള യാത്രയയപ്പ് യോഗം സീബ് കെ.എം.സി.സി പ്രസിഡന്റ് എം.ടി. അബൂബക്കർ ഉദ്ഘാടനം […]

മസ്കറ്റ്: ഒമാനിലെ ചില ഗവർണറേറ്റുകളില്‍ തുടർച്ചയായി മഴ പെയ്യുന്നതു മൂലം വെള്ളപ്പാച്ചിലിന് സാധ്യത ഉള്ളതിനാല്‍ അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയല്‍ ഒമാൻ പൊലീസിന്റെ നിർദ്ദേശം. ഒമാനില്‍ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ അസാധാരണമായ അടിയന്തര സാഹചര്യങ്ങള്‍ ഒഴികെ, മഴയുള്ള കാലാവസ്ഥയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് പൊലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ന്യൂനമർദ്ദത്തിൻറെ ഭാഗമായി ഒമാനില്‍ ബുധനാഴ്ച മുതല്‍ മാർച്ച്‌ ഒന്നു വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നു. രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും […]

മസ്കത്ത്: മസ്‌കത്ത് ഗവർണറേറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലെ റെസിഡൻഷ്യല്‍ സ്ട്രീറ്റുകള്‍ വാണിജ്യ പ്രവർത്തനങ്ങള്‍ക്കായി അംഗീകരിച്ചിട്ടുണ്ട്. ഇതിന്‍റെ പട്ടിക പ്രസിദ്ധീകരിച്ചു. ഓരോ വിലായത്തിലും വാണിജ്യപ്രവർത്തനങ്ങള്‍ അംഗീകരിച്ച പട്ടിക ചുവടെ കൊടുക്കുന്നു. സീബ് വിലായത്ത്: മസൂണ്‍ സ്ട്രീറ്റ്, അല്‍ബറകത്ത് സ്ട്രീറ്റ്, അല്‍ സുറൂർ സ്ട്രീറ്റ്, അല്‍ജാമിയ റൗണ്ട് എബൗട്ടിനെയും അല്‍ മവാലെ സൗത്തിലെ അല്‍ ഇസ്ദിഹാർ റൗണ്ട് എബൗട്ടിനെയും ബന്ധിപ്പിക്കുന്ന സ്ട്രീറ്റ്, അല്‍ ഇസ്ദിഹാർ റൗണ്ട് എബൗട്ടില്‍നിന്ന് മവാലെ സൗത്തിലെ […]

Breaking News

error: Content is protected !!