തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കെതിരെ മന്ത്രാലയത്തിന്‍റെ നടപടികള്‍ കർശനമായി തുടരുന്നു. വാരാന്ത്യത്തില്‍ വടക്കൻ ബാത്തിനയിലെ സുഹാറില്‍ മന്ത്രാലയം അധികൃതർ നടത്തിയ പരിശോധന കാമ്ബയിനില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഒമാനി ഇതര തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നതിന്‍റെ ഭാഗമായായിരുന്നു പരിശോധന. മത്സ്യബന്ധനം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അറബിക്കടലിലെയും ഒമാൻ കടലിലെയും മത്സ്യസമ്ബത്ത് പര്യവേക്ഷണം ചെയ്യുന്നതിന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ഫിഷറീസ് റിസർച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഒരു സർവേ നടത്തുന്നു. സുല്‍ത്താനേറ്റിലെ […]

കുവൈത്ത് സിറ്റി | കുവൈത്തിലെ ഐ സി എഫ് സുന്നി മദ്‌റസകളില്‍ കുവൈത്ത് ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സാല്‍മിയ മദ്‌റസയില്‍ നടന്ന ആഘോഷ പരിപാടി ഐ സി എഫ് കുവൈത്ത് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് പ്രത്യേകിച്ച്‌ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കുവൈത്ത് ഭരണാധികാരികളും പൗരന്മാരും നല്‍കുന്ന പിന്തുണയും സഹകരണങ്ങളും വളരെ വലുതാണെന്ന് അലവി സഖാഫി പറഞ്ഞു. അതുകൊണ്ടു തന്നെ നാം കുവൈത്തിനോടും […]

മസ്കറ്റ്: ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. എറണാകുളം സ്വദേശിയായ കൊമ്ബനാകുടി സാദിഖ് (23) ആണ് വാഹനാപകടത്തില്‍ മരിച്ചത്. ലിവസനയ്യയില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മൃതദേഹം നടപടികള്‍ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്ബ് ജുമാ മസ്ജിദ് കബർസ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: ഷമീർ. മാതാവ്: റഷീദ്.

കുവൈത്ത് ദേശീയ ദിനാഘോഷത്തിനിടെ വാഹനത്തിനുനേരെ വാട്ടർ ബലൂണ്‍ എറിഞ്ഞവരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരെ തുടർ നിയമ നടപടികള്‍ക്കായി പരിസ്ഥിതി പൊലീസിന് കൈമാറി.പിടിക്കപ്പെട്ടവരില്‍ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. വലിയ പതാകകള്‍ സ്ഥാപിച്ച വാഹനങ്ങളും, നിരോധിത ബലൂണുകളും വാട്ടർ പിസ്റ്റളുകളും വില്‍പന നടത്തിയ നിരവധി വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. രാജ്യത്തിന്റെ പാരമ്ബര്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. മറ്റുള്ളവർക്ക് തടസ്സമാകുന്ന തരത്തില്‍ റോഡുകളില്‍ സംഘടിക്കാതിരിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും […]

ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് കാണാതായ ഫ്രഞ്ച് പൗരന്‍റെ മൃതദേഹം കണ്ടെത്തി കനത്തെ മഴയെ തുടർന്ന് ജബല്‍ അഖ്ദറില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരിയായ ഫ്രഞ്ച് പൗരന്‍റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. റോയല്‍ ഒമാൻ പൊലീസിന്‍റെയും സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ പത്ത് ദിവസത്തിലേറെ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. വാട്ടർ റെസ്ക്യൂ ടീമിന്‍റെയും ഡ്രോണിന്‍റയും പൊലീസ് […]

ചരിത്രപരമായ ബന്ധം പുതിയ സഹകരണത്തിലേക്ക് നയിക്കുകയാണ്. ഇന്ത്യയും ഒമാനും ആർക്കൈവ്‌സ് മേഖലയില്‍ സഹകരിക്കാൻ കൈകോർക്കുന്നു. നാഷണല്‍ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ ഡയറക്ടർ ജനറല്‍ അരുണ്‍ സിംഗാള്‍ നയിക്കുന്ന ഉദ്യോഗസ്ഥരുടെ സംഘം ഒമാൻ സന്ദർശനം നടത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകള്‍ ചർച്ച ചെയ്തു. ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച്‌ ഒമാൻ നാഷണല്‍ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി ചെയർമാൻ ഹമദ് മുഹമ്മദ് അല്‍ദവ്യാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശ്രീ […]

ഷാര്‍ജയില്‍ നിന്ന് മസ്കറ്റിലേക്ക് ഇനി കുറഞ്ഞ നിരക്കില്‍ യാത്ര ചെയാം. ഒമാനിലെ തലസ്ഥാന നഗരമായ മസ്‌കറ്റില്‍ നിന്നും യുഎഇയിലെ ഷാർജയും തമ്മില്‍ പുതിയ ബസ് സർവീസ് ആരംഭികുന്നു. ഫെബ്രുവരി 27 മുതല്‍ ഒമാനിലെ മസ്‌കറ്റും യുഎഇയിലെ ഷാർജയും തമ്മില്‍ പുതിയ ബസ് സർവീസ് ആരംഭിക്കുന്നത്. ഇതോടെ രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള യാത്ര കൂടുതല്‍ എളുപ്പവും സൗകര്യപ്രദവും ആകും. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച്‌ ആണ് ഒമാൻ നാഷണല്‍ ട്രാൻസ്പോർട്ട് […]

ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങള്‍, അല്‍ ഹജർ പർവതനിരകള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. കാറ്റിന്‍റെയും ഇടിയുടെയും അകമ്ബടിയോടെയായിരിക്കും മഴ പെയ്യുക. കടല്‍ പ്രക്ഷുബ്ധമാകും. പടിഞ്ഞാറൻ മുസന്ദം, ഒമാൻ കടല്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ തിരമാലകള്‍ രണ്ട് മുതല്‍ മൂന്നു മീറ്റർ വരെ ഉയർന്നേക്കും. തെക്കുകിഴക്കൻ കാറ്റിന്‍റെ ഭാഗമായി മരുഭൂമി പ്രദേശങ്ങളിലും […]

മസ്കറ്റ്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച മ്യൂസിക്കല്‍ ഡാൻസ് പ്രോഗ്രാം നിനവ് ഫെബ്രുവരി 23 ന് റൂവിയിലെ അല്‍ ഫലാജ് ഹോട്ടലില്‍ വെച്ച്‌ നടന്നു. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തിലേറെ മലയാളികളാണ് പരിപാടികാണുവാൻ എത്തിച്ചേർന്നത്. പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്തപരിപാടിയും വയലിൻ തന്ത്രികളിലെ മാന്ത്രിക കലാകാരൻ വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും സംഘവും അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷനും അരങ്ങേറി. […]

കുവൈത്ത് സിറ്റി: മാർച്ച്‌ ഒന്ന് മുതല്‍ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കും ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തിനുള്ളില്‍ ബയോമെട്രിക് ഫിംഗർ പ്രിന്റ് രജിസ്ട്രേഷന് വിധേയരാകണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നാം തീയതി മുതല്‍ സംവിധാനം പൂർത്തിയാക്കാത്തവർക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഇടപാടുകളും താത്കാലികമായി ഇല്ലാതാകുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിൻറെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച ബയോമെട്രിക് കേന്ദ്രങ്ങള്‍, കര-വ്യോമ അതിർത്തികള്‍, സേവന കേന്ദ്രങ്ങള്‍ ബയോമെട്രിക് […]

Breaking News

error: Content is protected !!