മസ്കത്ത്: തൊഴില്‍ വിപണിയിലെ അനഭിലഷണീയ പ്രവര്‍ത്തനങ്ങളും നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി പരിശോധനകള്‍ ശക്തമാക്കി തൊഴില്‍ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ നടന്നത് 4,149 പരിശോധനകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമൂലം അനധികൃത തൊഴിലാളികളെയും മറ്റും കണ്ടെത്താൻ സാധിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ തൊഴില്‍നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്; 2,066. ഏറ്റവും കുറവ് ബുറൈമി ഗവര്‍ണറേറ്റിലാണ്. നഗരസഭകള്‍, വിദ്യാഭ്യാസ മന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ് തുടങ്ങിയ വിഭാഗങ്ങളുമായി […]

കുവൈത്തില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ നിന്ന് 40 പ്രവാസികള്‍ അറസ്റ്റിലായി. സെവില്ലെയില്‍ തൊഴിലാളികളുടെ വിതരണത്തിനായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ ഓഫീസ് അടച്ചുപട്ടി. ഇവിടെ 16 പ്രവാസികള്‍ താമസ തൊഴില്‍ ചട്ടം ലംഘിച്ച്‌ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തി.

കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയ്‌ലറായ ലുലു ഗ്രൂപ് കുവൈത്ത് സിറ്റിയില്‍ പുതിയ ഫ്രഷ് മാര്‍ക്കറ്റ് തുറന്നു. കുവൈത്ത് സിറ്റി ജവഹറത്ത് അല്‍ ഖലീജ് കോംപ്ലക്‌സിലാണ് പുതിയ ഔട്ട്‍ലറ്റ്. കുവൈത്തില്‍ ലുലുവിന്റെ 13-ാമത്തെ ഔട്ട്‍ലറ്റാണിത്. ലുലു ഗ്രൂപ് ചെയര്‍മാൻ എം.എ. യൂസുഫലി, മറ്റു പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുവൈത്ത് രാജകുടുംബാംഗം ശൈഖ് ഹമദ് അല്‍ ജാബിര്‍ അല്‍ അഹമ്മദ് അസ്സബാഹ് ഉദ്ഘാടനം ചെയ്തു. സഫാത്ത് സ്ക്വയര്‍, സൂഖ് മുബാറക്കിയ, കുവൈത്ത് […]

ഒമാനില്‍ അനധികൃത കച്ചവടം നടത്തിയതിന് മസ്കത്ത് ഗവര്‍ണറേറ്റില്‍നിന്ന് 21 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.സീബ് വിലായത്തില്‍നിന്നാണ് ഇവരെ തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയല്‍ ഒമാൻ പൊലീസ് പിടിക്കൂടി. ആറ് ദശലക്ഷത്തിലധികം ‘ക്യാപ്റ്റഗണ്‍’ മയക്കുമരുന്ന് ഗുളികളും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. കര-കടല്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെ കടത്തിയ മയക്ക് മരുന്ന് ഗുളികള്‍ സൗദി അധികൃതരുമായി സഹകരിച്ചാണ് മയക്കുമരുന്നും ലഹരി പദാര്‍ഥങ്ങളും ചെറുക്കുന്നതിനുള്ള റോയല്‍ ഒമാൻ പൊലീസ് ജനറല്‍ അഡ്മിനിസ്‌ട്രേഷൻ പിടിക്കൂടിയത്. കയറ്റുമതി ചെയ്യാനായി വിവിധ ഒളിത്താവളങ്ങളില്‍ ഇവ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏറെ വിദഗ്ധമായാണ് […]

കുവൈത്തില്‍ വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് സാധുത പരിശോധിക്കേണ്ടത്.നിശ്ചിത മാനദണ്ഡം പാലിക്കാതെ എടുത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മാനദണ്ഡങ്ങള്‍ മറികടന്ന് കുറുക്കുവഴിയിലൂടെ നേടിയ ലൈസന്‍സ് കാലാവധി ഉണ്ടെങ്കിലും റദ്ദാക്കും.ഇത്തരം ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്നവരെ പിടികൂടി നാടുകടത്തും. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള ശിക്ഷയാണ് നേരിടേണ്ടിവരിക. നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനയും ശക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ ‘വിശ്വാസം സംസ്കരണം സമാധാനം’ പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന അവധിക്കാല കാമ്ബയിന് തുടക്കം. റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ശൈഖ് ഫലാഹ് ഖാലിദ് അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ധാര്‍മിക മൂല്യങ്ങളിലേക്ക് ക്ഷണിക്കുന്ന പ്രബോധന ദൗത്യങ്ങള്‍ നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കാൻ അനിവാര്യമാണെന്നും പ്രവാചകന്മാരുടെ നിയോഗവും അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാമ്ബയിൻ കമ്മിറ്റി വൈസ് ചെയര്‍മാൻ ഹാഫിള് മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. […]

മസ്കത്ത്: ഒമാനില്‍ പുതുതായി ചുമതലയേല്‍ക്കുന്ന വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തങ്ങളുടെ അംഗീകാരപത്രങ്ങള്‍ സുല്‍ത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. കഴിഞ്ഞദിവസം അല്‍ബറക്ക കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് അംബാസഡര്‍മാര്‍ തങ്ങളുടെ യോഗ്യത പത്രങ്ങള്‍ സുല്‍ത്താന് സമര്‍പ്പിച്ചത്. നൈജീരിയ, പോളണ്ട്, വത്തിക്കാൻ, വെനീസ്വേല, ദക്ഷിണാഫ്രിക്ക, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളുടെ അംഗീകാരപത്രമാണ് സുല്‍ത്താൻ സ്വീകരിച്ചത്. സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയില്‍ അംബാസഡര്‍മാര്‍ തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകള്‍ കൈമാറുകയും സുല്‍ത്താന്‍റെ ജ്ഞാനപൂര്‍വകമായ നേതൃത്വത്തിന് കീഴില്‍ ഒമാനി ജനതക്ക് […]

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി ഒമ്രാൻ ഗ്രൂപ്പിന്റെ ദേശീയ ട്രാവല്‍ ഓപറേറ്ററും അനുബന്ധ സ്ഥാപനവുമായ വിസിറ്റ് ഒമാനുമായി സഹകരിച്ച്‌ നിര്‍മിച്ച യോഗയെക്കുറിച്ചുള്ള വിഡിയോ കഴിഞ്ഞദിവസം പുറത്തിറക്കി. ‘സോള്‍ഫുള്‍ യോഗ-സെറീൻ ഒമാൻ’ എന്ന് പേരിട്ടിരിക്കുന്ന വിഡിയോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഒമാനി പൗരന്മാര്‍ക്കും അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കും യോഗയിലൂടെ കൈവരിച്ച സൗഹാര്‍ദത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ഒരുക്കിയിരിക്കുന്നത്. നിരവധി യോഗ പ്രേമികളുടെയും വിസിറ്റ് ഒമാൻ അധികൃതരുടെയും സാന്നിധ്യത്തില്‍ എംബസി ഓഡിറ്റോറിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ […]

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫര്‍വാനിയ വെസ്റ്റ് യൂണിറ്റിലെ എക്സിക്യൂട്ടീവ് അംഗവും കല കുവൈറ്റിലെ മുതിര്‍ന്ന പ്രവര്‍ത്തകനുമായ ടി പി പത്മനാഭന് യാത്രയയപ്പ് നല്‍കി. അബ്ബാസിയ മേഖല പ്രസിഡന്റ് ഉണ്ണി മാമറുടെ അധ്യക്ഷതയില്‍ കല സെന്ററില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് കെ കെ ശൈമേഷ്, ലോക കേരള സഭാംഗം ആര്‍ നാഗനാഥൻ, കല കുവൈറ്റ് ട്രഷറര്‍ […]

Breaking News

error: Content is protected !!