മസ്കറ്റ്: ഒമാനില്‍ വന്‍ തോതില്‍ മദ്യം കടത്തിയ മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ബോട്ടില്‍ മദ്യം കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. 1200ല്‍ അധികം ക്യാന്‍ മദ്യം ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഒമാന്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് പേരാമ്ബ്ര കിഴക്കുപുറത്തു അഹമമ്മദിന്‍റെ മകന്‍ ഷമീര്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇബ്രിയില്‍ മോഡേണ്‍ കിച്ചന്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷമീര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. മസ്‌ക്കത്ത് കെ.എം.സി.സി പേരാമ്ബ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷമീര്‍.

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി ഒരുവര്‍ഷത്തേക്ക് മാത്രമായി ചുരുക്കി. നിലവില്‍ മൂന്നു വര്‍ഷമായിരുന്നു കാലാവധി. പുതിയ നിയമം വന്നതോടെ ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കേണ്ടിവരും. ദീര്‍ഘകാലത്തേക്ക് ലൈസന്‍സ് എടുക്കുന്നവര്‍ തൊഴില്‍ മാറിയാലും ലൈസന്‍സ് റദ്ദാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മതിയായ രേഖകള്‍ സഹിതം ആഭ്യന്തര വകുപ്പിന്‍റെ ഓണ്‍ലൈന്‍ ഏകജാലക സംവിധാനം വഴി ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്‍റ് അറിയിച്ചു. പുതുക്കിയ ലൈസന്‍സ് ഓട്ടോമേറ്റഡ് […]

കുവൈത്ത് സിറ്റി: സാമ്ബത്തിക സഹകരണവും സംയോജനവും വര്‍ധിപ്പിക്കുന്നതിന് അറബ് ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുമെന്ന് കുവൈത്ത്. റബാത്തില്‍ നടന്ന അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷിക യോഗത്തില്‍ കുവൈത്ത് ധനകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി അസീല്‍ അല്‍ മുനിഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറബികളുടെ വികസനവും സാമ്ബത്തിക അഭിവൃദ്ധിയും കൈവരിക്കുന്നതിന് അറബ് ധനകാര്യ സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കുവൈത്തിന്റെ താല്‍പര്യത്തെ അവര്‍ ഊന്നിപ്പറഞ്ഞു. അറബ് സാമ്ബത്തിക സഹകരണം, സംയോജനം, സംയുക്ത അറബ് പ്രവര്‍ത്തനം […]

മസ്കത്ത്: സന്ദര്‍ശക വിസയിലെത്തിയ തൃശുര്‍ സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതയായി. കൊടുങ്ങല്ലൂര്‍ അഴീക്കോട് പുത്തന്‍ പള്ളി ജങ്ഷനില്‍ പടിഞാഴറെ വീട്ടില്‍ തസ്നിമോള്‍ (33)ആണ് മസ്കത്തില്‍ മരിച്ചത്. അവധികാലം ആഘോഷിക്കാനായി മസ്കത്തിലുള്ള ഭര്‍തൃ സഹോദരന്‍റെ അടുത്തേക്ക് കുടുംബസമേതം വന്നതായിരുന്നു. ഞായറാഴ്ച വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പിതാവ്: മനാഫ് കൊല്ലിയില്‍. മാതാവ്: ഖദീജ. ഭര്‍ത്താവ് അബ്ദുല്‍ റഊഫ്. മക്കള്‍: ഹലീല്‍, ത്വയിബ്, റാബിയ, റാഹില.നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് […]

ഒമാനില്‍ തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍നിന്ന് 24 പേരെ മന്ത്രാലയം അറസ്റ്റ് ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃത വില്‍പന നടത്തിയതിനാണ് ഇവരെ പിടികൂടിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ നടത്തിയ പരിശോധന കാമ്ബയിനില്‍ ഖുറിയ്യാത്ത് വിലായത്തില്‍നിന്ന് 13 തൊഴിലാളികളെയും അമീറാത്തില്‍നിന്ന് 11 പേരെയുമാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി: രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിനുകൂടി ഒരുങ്ങുന്നു. ജൂണ്‍ 10, 17 തീയതികളിലൊന്നില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഭരണഘടന കോടതി വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ട 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഉത്തരവിലുള്ള ചര്‍ച്ചയും അംഗീകാരം നല്‍കലും തിങ്കളാഴ്ചയിലെ യോഗത്തില്‍ ഉണ്ടാകുമെന്നു അല്‍റായി പത്രം റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം […]

കുവൈത്ത് സിറ്റി: ഐ.എം.സി.സി കുവൈത്ത് വര്‍ഷംതോറും ഉത്തരേന്ത്യയില്‍ നടത്തിവരുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും സംഘടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അര്‍ഹതപ്പെട്ട കുടുംബങ്ങളില്‍നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് സ്വയം തൊഴില്‍ സഹായ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. അഞ്ച് വര്‍ഷമായി ഇത്തരം റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഐ.എം.സി.സി തുടര്‍ന്നുവരുന്നു. നേതാക്കളായ സത്താര്‍ കുന്നില്‍, ഹമീദ് മധൂര്‍, ഷരീഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി. സമൂഹത്തിലെ നിര്‍ധനരായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ മാര്‍ഗങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. […]

മസ്കത്ത്: ഒമാന്‍ എണ്ണവില വീണ്ടും ഇടിഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ച ബാരലിന് 76.61 ഡോളര്‍ എന്ന നിരക്കിലെത്തി. ഇത് ഒപെക്കും സഖ്യരാജ്യങ്ങളും എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചതിന് മുമ്ബുള്ള നിരക്കാണ്. ഏതാനും ദിവസമായി എണ്ണവില കുത്തനെ കുറയുകയായിരുന്നു. വ്യാഴാഴ്ച മുന്‍ ദിവസത്തേക്കാള്‍ എണ്ണവിലയില്‍ 4.08 ഡോളറിന്‍റെ കുറവാണുണ്ടായത്. ബുധനാഴ്ച 80.69 ഡോളറായിരുന്നു ഒമാന്‍ എണ്ണവില. ഇത് ചൊവ്വാഴ്ചത്തെ എണ്ണവിലയേക്കാള്‍ 2.05 ഡോളര്‍ കുറവാണ്. ചൊവ്വാഴ്ച എണ്ണവിലയില്‍ നേരിയ വര്‍ധനയുണ്ടായിരുന്നു. എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള […]

മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ സീബിലെ റാമി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച മലയാള മഹോത്സവം 2023 ഭാഷാസ്നേഹംകൊണ്ടും പരിപാടികളിലെ വൈവിധ്യംകൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. രാവിലെ 10ന് ചലച്ചിത്ര നടനും എഴുത്തുകാരനുമായ ഇബ്രാഹിം കുട്ടി, ആഗോള സാഹിത്യത്തിലെ ഇന്ത്യന്‍ മുഖമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്‍മാനും അയര്‍ലന്‍ഡിലെ ഇന്ത്യന്‍ പീസ് കമീഷണറുമായ ഡോ. ജോര്‍ജ് ലെസ്ലി എന്നിവരുമായി കുട്ടികളുടെ മുഖാമുഖം പരിപാടിയോടെയാണ് മലയാള മഹോത്സവത്തിന് തുടക്കമായത്. മലയാളം […]

Breaking News

error: Content is protected !!