മസ്കറ്റ്: ഒമാനില്‍ ക്ലോറിന്‍ വാതകം ചോര്‍ന്ന് 42 പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വടക്കന്‍ ബാത്തിനയിലെ മുവൈലിഹ് വ്യവസായ മേഖലയിലെ ഒരു കമ്ബനിയില്‍ സിലിണ്ടറില്‍ സംഭരിച്ചിരുന്ന ക്ലോറിന്‍ വാതകമാണ് ചോര്‍ന്നത്. ശ്വാസ തടസംം അനുഭവപ്പെട്ട 42 പേരെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലുള്ളവരില്‍ ചിലരുടെ നില ഗുരുതരമാണ്. വാതക ചോര്‍ച്ച നിയന്ത്രിക്കാന്‍ സാധിച്ചതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഒമാന്‍ എണ്‍വയോണ്‍മെന്റ് അതോറിറ്റിയും […]

മസ്കത്ത്: യുവജന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ജി.സി.സി രാജ്യങ്ങളിലെ പ്രതിഭകളെയും കമ്ബനികളെയും ആദരിച്ചു. ജി.സി.സി യുവജന കായിക മന്ത്രിമാരുടെ സമിതിയുടെ 36ാമത് യോഗത്തോടനുബന്ധിച്ചായിരുന്നു പരിപാടി. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ പ്രതിനിധിയായി ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ഹിലാല്‍ അല്‍ ബുസൈദി കാര്‍മികത്വം വഹിച്ചു. യുനൈറ്റഡ് അറബ് എമിറേറ്റുകളില്‍നിന്നുള്ള വഫ അഹമ്മദ് അല്‍ അലി, റാഷിദ് ഗാനിം അല്‍ ഷംസി, ബഹ്‌റൈനില്‍നിന്നുള്ള ഹോപ് ഫണ്ട്, തംകീന്‍, […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രം പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തി വനിതകള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ വിദേശികളായ മക്കള്‍ക്കും മാത്രമേ നിലവില്‍ ഇളവ് നല്‍കുന്നുള്ളൂ. ഇതിന് പുറമെ ആര്‍ട്ടിക്കിള്‍ 20 വിസകളില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കും. പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്‍തികയില്‍ മാറ്റം വരുത്താത്ത കാലത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് നാടുകടത്തപ്പെട്ട പ്രവാസി വ്യാജ പാസ്‍പോര്‍ട്ടില്‍ തിരിച്ചെത്തി. പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വെച്ച്‌ പിടിയിലാവുകയായിരുന്നു. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പാസ്‍പോര്‍ട്ട് പരിശോധനയ്ക്ക് ഇയാള്‍ സമര്‍പ്പിച്ചപ്പോഴാണ് കുടുങ്ങിയത്. എമിഗ്രേഷന്‍ കൗണ്ടറിലുണ്ടായിരുന്ന ഓഫീസര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോള്‍ നേരത്തെ നാടുകടത്തിയതും തിരികെ കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതും മനസിലായി. തുടര്‍ന്ന് ഇയാളെ വിമാനത്താവളത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. എന്നാല്‍ ഇതിനിടെ വിമാനത്താവളത്തിലെ […]

മസ്കത്ത്: തങ്ങളുടെ രാജ്യം നല്‍കിയ സാധുവായ ലൈസന്‍സ് ഉപയോഗിച്ച്‌ എല്ലാ വിദേശ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒമാനില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) അറിയിച്ചു. റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏതൊരു സന്ദര്‍ശകനും വിദേശ ലൈസന്‍സ് ഉപയോഗിച്ച്‌ സുല്‍ത്താനേറ്റില്‍ പ്രവേശിച്ച തീയതി മുതല്‍ മൂന്ന് മാസം വരെ വാഹനമോടിക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീരുമാനം രാജ്യത്തെ ടൂറിസം രംഗത്തിന് […]

മസ്കത്ത്: രാജ്യത്തേക്ക് വന്‍തോതില്‍ സിഗരറ്റുകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ തടഞ്ഞു. വജാസ് കസ്റ്റംസ് അധികൃതരാണ് 4000ല്‍ അധികം സിഗരറ്റുകള്‍ പിടികൂടിയത്. ട്രെയിലര്‍ ഘടിപ്പിച്ച കാരവാനില്‍ ഒളിപ്പിച്ചായിരുന്നു സിഗരറ്റ് കടത്തിയിരുന്നത്. ഇതിന്റെ വിഡിയോ ഒമാന്‍ കസ്റ്റംസ് പുറത്തുവിട്ടു.

കുവെെറ്റ് സിറ്റി: കുവൈറ്റിലെ കലാ സംസാകാരിക സമൂഹിക വിഷയങ്ങളിലെ സാന്നിധ്യമായ തനിമ കുവൈറ്റ് അംഗങ്ങളെയും മാക്ബത്ത്‌ നാടകത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച്‌ കൊണ്ട്‌ കബദില്‍ ദ്വിദിന പിക്നിക്‌ “ഉല്ലാസത്തനിമ 2023′ സംഘടിപ്പിച്ചു. ഉല്ലാസത്തനിമ കണ്‍വീനര്‍ ജിനു അബ്രഹാം, സംഗീത്‌ സോമനാഥ്‌, അഷറഫ്‌ ചൂരൂട്ട്‌ എന്നിവര്‍ പ്രോഗ്രാമുകളുടെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ ബാബുജി, ഷൈജു പള്ളിപ്പുറം (ജോയിന്‍റ് കണ്‍വീനര്‍), ജേക്കബ്‌ വര്‍ഗീസ്‌ (നാടകത്തനിമ‌ കണ്‍വീനര്‍) എന്നിവര്‍ വിവിധ പരിപാടികള്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ രക്ത ബാഗുകള്‍ക്കും അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും പ്രവാസികള്‍ക്ക് ആരോഗ്യ മന്ത്രാലയം പുതിയ ഫീസ് ഏര്‍പ്പെടുത്തി. ഇതുപ്രകാരം പ്രവാസികളായ രോഗികളില്‍ നിന്ന് രക്തം കയറ്റുന്നതിന് ഓരോ ബാഗിനും 20 ദിനാര്‍ വീതം ഈടാക്കും. രക്തം കയറ്റല്‍ സേവന വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തുന്ന 37ഓളം വിവിധ പരിശോധനകള്‍ക്കും അര ദിനാര്‍ മുതല്‍ 15 ദിനാര്‍ വരെ ഫീസ് ചുമത്തുവാനും തീരുമാനിച്ചതായി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, […]

മസ്കത്ത്: ഓര്‍ത്തിരിക്കാന്‍ ഒത്തിരി സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്‌ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന് തിരശ്ശീല വീണു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി മസ്കത്തിലെ ആമിറാത് പാര്‍ക്കില്‍ നടന്ന ആഘോഷ പരിപാടിയിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയത്. ‘മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ’ എന്ന സന്ദേശത്തില്‍ ഊന്നിയായിരുന്നു ഈ വര്‍ഷത്തെ പരിപാടികള്‍. രണ്ടാം ദിനമായ ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്കുള്ള പരിപാടികള്‍ക്കായി നേരത്തേതന്നെ കാണികള്‍ വേദിയില്‍ ഇടംപിടിച്ചിരുന്നു. […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുവായിരത്തോളം കുപ്പി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തതായി സെക്യൂരിറ്റി വിഭാഗംഅറിയിച്ചു. ബ്രിഗേഡിയര്‍ ജനറല്‍ സിയാദ് അല്‍ ഖതീബിന്റെ നേതൃത്വത്തിലുള്ള ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ സുരക്ഷ വിഭാഗമാണ് പ്രതിയെ മദ്യവുമായി പിടികൂടിയത്. സമീപകാലത്ത് രാജ്യത്ത് പിടികൂടിയതില്‍ ഏറ്റവും വലിയ മദ്യവേട്ടയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Breaking News

error: Content is protected !!