മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്‍ട്രോള്‍ വിഭാഗം ദോഫാര്‍ ഗവര്‍ണറേറ്റില്‍നിന്നാണ് പ്രതികളെ പിടികൂടുന്നത്. 20 പാക്കറ്റിലധികം മരിജുവാന ക്രിസ്റ്റല്‍ അനസ്തെറ്റിക്സ് ഉള്‍പ്പെടെയുള്ള മയക്ക് മരുന്നുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഏഷ്യന്‍ പൗരന്മാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന വാദിയില്‍ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയാതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലന്‍ ബാനി ബു അലി വിലായത്തിലെ വാദി അല്‍ ബത്തയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നു വാഹനങ്ങളിലായി ഒമ്ബതു പേരായിരുന്നു വാദിയില്‍ അകപ്പെട്ടിരുന്നത്. ഇതില്‍ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് നടത്തിയ തിരിച്ചിലിനിടെയാണ് ഒരു സ്ത്രീയെയും പുരുഷനെയും മരിച്ച […]

കുവൈത്ത് സിറ്റി: ദിനേന വര്‍ധിച്ചു വരുന്ന വ്യാപാര ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അടുത്തറിയുന്നതിനുമായി ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘം ബിസിനസ് പ്രതിനിധികള്‍ കുവൈത്ത് സന്ദര്‍ശിക്കാനൊരുങ്ങുന്നു. അടുത്ത മാസം എട്ടിന് സംഘം കുവൈത്തിലെത്തും. കുവൈത്തിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സിലു (ഐ ബി പി സി)മായി സഹകരിച്ചു കൊണ്ടാണ് സംഘത്തിന്റെ സന്ദര്‍ശനം. കുവൈത്തി നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയെന്നതാണ് സന്ദര്‍ശക സംഘത്തിന്റെ മുഖ്യ ലക്ഷ്യം. ‘അണ്‍ലീഷിംഗ് സിനര്‍ജീസ് ‘എന്ന പേരിലാണ് […]

കുവൈത്ത് സിറ്റി: കുവൈത്തിലെ കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം വനിതവേദി പുനഃസംഘടന യോഗം വെള്ളിയാഴ്ച അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ചേരും. വൈകീട്ട് നാലിന് യോഗം ആരംഭിക്കും. സമാജം സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാമിന്റെ സ്വാഗതസംഘ രൂപവത്കരണവും അന്നേ ദിവസം നടക്കും.

ഒമാനില്‍ നടന്ന ജ്വല്ലറി മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ചംഗ പ്രവാസി സംഘത്തെ പിടികൂടി. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്‍തെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. മൂന്ന് ദിവസം മുമ്ബ് റുവിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ അഞ്ചംഗ സംഘമാണെന്ന് കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണം രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെങ്കിലും അതിനു മുമ്ബ് പൊലീസ് ഇവരെ അറസ്റ്റ് […]

മസ്കത്ത്: വെള്ളിയാഴ്ച സീബ് റാമി റിസോര്‍ട്ടില്‍ നടക്കുന്ന മലയാളം ഒമാന്‍ ചാപ്റ്റര്‍ ‘മലയാള മഹോത്സവം 2023’ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ കുട്ടികളും മുഖ്യാതിഥിയായ നടനും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, കവിയും പ്രഫസറുമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്‍മാനും അയര്‍ലന്‍ഡ് പീസ് കമീഷണറുമായ ഡോ. ജോര്‍ജ് ലെസ്‍ലി തുടങ്ങിയവരുമായുള്ള മുഖാമുഖത്തിലൂടെ പരിപാടികള്‍ക്ക് തുടക്കമാകും. മലയാളം മിഷന്‍ മുന്‍ രാജ്യാന്തര പരിശീലകനും അധ്യാപകനുമായ ബിനു […]

കുവൈത്തില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറു പ്രവാസികള്‍ പിടിയിലായി. വിവിധ മയക്കുമരുന്നുകള്‍, മദ്യം എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറി. അതേസമയം പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ കുവൈത്തിലേക്ക് ഹഷീഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി. ടെര്‍മിനല്‍ അഞ്ചില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് ഒമ്ബത് പാക്കറ്റുകളിലായി സൂക്ഷിച്ച ഹഷീഷ് കണ്ടെടുത്തു. ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് […]

കുവൈത്ത് സിറ്റി: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ച്‌ ജിദ്ദയില്‍ സുരക്ഷിതമായി എത്തിച്ചതിന് സൗദി അറേബ്യക്ക് നന്ദി പറഞ്ഞ് കുവൈത്ത്. ശനിയാഴ്ചയാണ് റോയല്‍ സൗദി നേവല്‍ ഫോഴ്‌സ് നടത്തിയ ഒഴിപ്പിക്കല്‍ ഓപറേഷനിലൂടെ കുവൈത്ത് ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ ആളുകളെ രക്ഷപ്പെടുത്തി കപ്പലുകളില്‍ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ശേഷം അതത് രാജ്യങ്ങളിലേക്ക് അവരെ അയക്കുന്നതിനുള്ള നടപടിയും തുടങ്ങി. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അല്‍ജാബിര്‍ അല്‍സബാഹാണ് നന്ദി […]

മസ്കത്ത്: പെരുന്നാള്‍ അവധിയുടെ ഭാഗമായി രാജ്യത്തെ വിനോദ സഞ്ചാരമേഖലകളില്‍ ഉണര്‍വ് അനുഭവപ്പെട്ടു. ഞായറാഴ്ച മുതല്‍ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിരവധി ആളുകളാണ് എത്തിയത്. പ്രധാന കോട്ടകളിലും ബീച്ചുകളിലും തിരക്ക് പതിന്‍ മടങ്ങായി. മസ്കത്തിലെ ഖുറം ബീച്ച്‌ അടക്കമുള്ളയിടങ്ങളും മത്രം കോര്‍ണീഷും ജനത്തിരക്കില്‍ വീര്‍പ്പു മുട്ടി. രണ്ട് ദിവസമായി അനുഭവപ്പെടുന്ന ചൂടിന് ചെറിയ ശമനമുണ്ടായത് സന്ദര്‍ശകര്‍ക്ക് വലിയ അനുഗ്രഹമായി. അവധി ആരംഭിച്ചേതാടെ സംഘടനകളും കൂട്ടായ്മകളും പിക്നിക്കുകളും അവധി യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ഇതോടെ […]

മസ്കത്ത്: രാജ്യത്തെ സുപ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ അഖ്ദറിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ പദ്ധതികളുമായി അധികൃതര്‍. ജബല്‍ അഖ്ദറലെ അല്‍ സുവ്ജര ഗ്രാമത്തില്‍ ഹെറിറ്റേജ് ലോഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിന് പൈതൃക വിനോദസഞ്ചാര മന്ത്രാലയം ലൈസന്‍സ് അനുവദിച്ചു. ഗ്രാമത്തിലേക്കുള്ള പാത പുനരുദ്ധരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 450 വര്‍ഷത്തിലധികം പഴക്കമുള്ള ഗ്രാമമാണ് സുവ്ജര. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1900 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. വേനല്‍ക്കാലത്തും ശൈത്യകാലത്തും ശാന്തമായ […]

Breaking News

error: Content is protected !!