കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 6 ചൊവ്വാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തെരെഞ്ഞെടുപ്പ് വഴി രൂപീകൃതമായ പാര്‍ലമെന്റിനെ കുവൈറ്റ് ഭരണ ഘടന കോടതി അസാധുവാക്കുകയും, 2020 ലെ പാര്‍ലമെന്റ് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പുനസ്ഥാപിക്കപ്പെട്ട 2020 ലെ പാര്‍ലമെന്റ് പിരിച്ചു വിട്ട് കൊണ്ട് അമീര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഭരണ അസ്ഥിരത തുടരുന്ന രാജ്യത്ത് കെട്ടുറപ്പുള്ള ഭരണം നയിക്കാന്‍ കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് […]

കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈത്ത് (ഐ.എ.കെ) കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും സംഘടിപ്പിച്ചു. അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികള്‍, കുവൈത്ത് എസ് മ്യൂസിക് ബാന്‍ഡ് ഗാനമേള, മാസ്റ്റര്‍ വിസ്മയ് ബിജു അവതരിപ്പിച്ച ഡ്രം ഫ്യൂഷന്‍ എന്നിവ ശ്രദ്ധ പിടിച്ചുപറ്റി. അംഗങ്ങളുടെ വിവിധ കായികമത്സരങ്ങളും വടംവലി മത്സരവും നടന്നു. 24 മണിക്കൂര്‍ ലൈവ് ഫുഡ് കൗണ്ടര്‍ പ്രോഗ്രാമിന്റെ സവിശേഷത ആയിരുന്നു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മാര്‍ട്ടിന്‍ ചാക്കോ, കോഓഡിനേറ്റര്‍മാരായ, ജോണ്‍ലി തുണ്ടിയില്‍, എബിന്‍ […]

മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള ഒമാനി പ്രതിനിധി സംഘം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു. സാമ്ബത്തിക മേഖലയിലെ സിംഗപ്പൂരിന്റെ അനുഭവം മനസ്സിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, പ്രത്യേക സാമ്ബത്തിക മേഖലകള്‍ക്കും ഫ്രീ സോണുകള്‍ക്കുമുള്ള പബ്ലിക് അതോറിറ്റി, ഊര്‍ജ, ധാതു മന്ത്രാലയം, അസ്യാദ് ഗ്രൂപ്, നാഷനല്‍ പ്രോഗ്രാം ഫോര്‍ […]

മസ്‍കത്ത്: ഒമാനില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. രണ്ട് പ്രവാസികളാണ് മണ്ണിനടിയില്‍ പെട്ടത്. ബിദിയ വിലായത്തിലെ അല്‍ മുന്‍ത്റബിലെ ഒരു ഫാമിലുണ്ടായ അപകടം സംബന്ധിച്ച്‌ വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ആന്റ് ആബുലന്‍സ് അതോറിറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. ഒരാളുടെ മൃതദേഹം ഇവിടെ നിന്ന് കണ്ടെടുത്തതായി സിവില്‍ ഡിഫന്‍സ് പിന്നീട് അറിയിച്ചു. മൂന്ന് ദിവസത്തിനിടെ […]

കുവൈത്ത് സിറ്റി: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വൈവിധ്യവത്കരിക്കാനും കുവൈത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച്‌ അഞ്ചാം റൗണ്ട് ഫോറിന്‍ ഓഫിസ് കൂടിയാലോചനകള്‍ ന്യൂഡല്‍ഹിയില്‍ നടന്നു. ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങള്‍ ഇരുപക്ഷവും സമഗ്രമായി അവലോകനം ചെയ്തതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കുവൈത്ത് ഏഷ്യ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി (എ.എഫ്.എം) അംബാസഡര്‍ സമീഹ് എസ്സ ജോഹര്‍ ഹയാത്ത്, കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചു. വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി (ഗള്‍ഫ്) […]

കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷന്‍ (ട്രാസ്‌ക്) കലോത്സവം- 2023 രണ്ടു ദിവസങ്ങളിലായി നടക്കും. കലോത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രണ്ട് ദിവസങ്ങളായി നടക്കുന്ന മത്സരങ്ങള്‍ക്ക് യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയയും ഓസ്‌ഫോര്‍ഡ് പാകിസ്താനി സ്‌കൂള്‍ അബ്ബാസിയയുമാണ് വേദികളാവുന്നത്. സ്റ്റേജിതര മത്സരങ്ങള്‍ മേയ് അഞ്ചിന് വൈകീട്ട് നാലു മുതല്‍ ഒമ്ബതുവരെയും സ്റ്റേജ് മത്സരങ്ങള്‍ മേയ് 12ന് രാവിലെ എട്ടു മുതല്‍ രാത്രി 11വരെയും നടക്കും. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദമന്യേ മുതിര്‍ന്നവര്‍ […]

മസ്കറ്റ്: ഒമാനില്‍ വന്‍ തോതില്‍ മദ്യം കടത്തിയ മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ബോട്ടില്‍ മദ്യം കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. 1200ല്‍ അധികം ക്യാന്‍ മദ്യം ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഒമാന്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് പേരാമ്ബ്ര കിഴക്കുപുറത്തു അഹമമ്മദിന്‍റെ മകന്‍ ഷമീര്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇബ്രിയില്‍ മോഡേണ്‍ കിച്ചന്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷമീര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. മസ്‌ക്കത്ത് കെ.എം.സി.സി പേരാമ്ബ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷമീര്‍.

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി ഒരുവര്‍ഷത്തേക്ക് മാത്രമായി ചുരുക്കി. നിലവില്‍ മൂന്നു വര്‍ഷമായിരുന്നു കാലാവധി. പുതിയ നിയമം വന്നതോടെ ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കേണ്ടിവരും. ദീര്‍ഘകാലത്തേക്ക് ലൈസന്‍സ് എടുക്കുന്നവര്‍ തൊഴില്‍ മാറിയാലും ലൈസന്‍സ് റദ്ദാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മതിയായ രേഖകള്‍ സഹിതം ആഭ്യന്തര വകുപ്പിന്‍റെ ഓണ്‍ലൈന്‍ ഏകജാലക സംവിധാനം വഴി ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്‍റ് അറിയിച്ചു. പുതുക്കിയ ലൈസന്‍സ് ഓട്ടോമേറ്റഡ് […]

കുവൈത്ത് സിറ്റി: സാമ്ബത്തിക സഹകരണവും സംയോജനവും വര്‍ധിപ്പിക്കുന്നതിന് അറബ് ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുമെന്ന് കുവൈത്ത്. റബാത്തില്‍ നടന്ന അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷിക യോഗത്തില്‍ കുവൈത്ത് ധനകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി അസീല്‍ അല്‍ മുനിഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറബികളുടെ വികസനവും സാമ്ബത്തിക അഭിവൃദ്ധിയും കൈവരിക്കുന്നതിന് അറബ് ധനകാര്യ സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കുവൈത്തിന്റെ താല്‍പര്യത്തെ അവര്‍ ഊന്നിപ്പറഞ്ഞു. അറബ് സാമ്ബത്തിക സഹകരണം, സംയോജനം, സംയുക്ത അറബ് പ്രവര്‍ത്തനം […]

Breaking News

error: Content is protected !!