ഒമാനില്‍ നടന്ന ജ്വല്ലറി മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ചംഗ പ്രവാസി സംഘത്തെ പിടികൂടി. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്‍തെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. മൂന്ന് ദിവസം മുമ്ബ് റുവിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ അഞ്ചംഗ സംഘമാണെന്ന് കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണം രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെങ്കിലും അതിനു മുമ്ബ് പൊലീസ് ഇവരെ അറസ്റ്റ് […]

മസ്കത്ത്: വെള്ളിയാഴ്ച സീബ് റാമി റിസോര്‍ട്ടില്‍ നടക്കുന്ന മലയാളം ഒമാന്‍ ചാപ്റ്റര്‍ ‘മലയാള മഹോത്സവം 2023’ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ കുട്ടികളും മുഖ്യാതിഥിയായ നടനും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, കവിയും പ്രഫസറുമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്‍മാനും അയര്‍ലന്‍ഡ് പീസ് കമീഷണറുമായ ഡോ. ജോര്‍ജ് ലെസ്‍ലി തുടങ്ങിയവരുമായുള്ള മുഖാമുഖത്തിലൂടെ പരിപാടികള്‍ക്ക് തുടക്കമാകും. മലയാളം മിഷന്‍ മുന്‍ രാജ്യാന്തര പരിശീലകനും അധ്യാപകനുമായ ബിനു […]

കുവൈത്തില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറു പ്രവാസികള്‍ പിടിയിലായി. വിവിധ മയക്കുമരുന്നുകള്‍, മദ്യം എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറി. അതേസമയം പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ കുവൈത്തിലേക്ക് ഹഷീഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി. ടെര്‍മിനല്‍ അഞ്ചില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് ഒമ്ബത് പാക്കറ്റുകളിലായി സൂക്ഷിച്ച ഹഷീഷ് കണ്ടെടുത്തു. ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് […]

കുവൈത്ത് സിറ്റി: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ച്‌ ജിദ്ദയില്‍ സുരക്ഷിതമായി എത്തിച്ചതിന് സൗദി അറേബ്യക്ക് നന്ദി പറഞ്ഞ് കുവൈത്ത്. ശനിയാഴ്ചയാണ് റോയല്‍ സൗദി നേവല്‍ ഫോഴ്‌സ് നടത്തിയ ഒഴിപ്പിക്കല്‍ ഓപറേഷനിലൂടെ കുവൈത്ത് ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ ആളുകളെ രക്ഷപ്പെടുത്തി കപ്പലുകളില്‍ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ശേഷം അതത് രാജ്യങ്ങളിലേക്ക് അവരെ അയക്കുന്നതിനുള്ള നടപടിയും തുടങ്ങി. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അല്‍ജാബിര്‍ അല്‍സബാഹാണ് നന്ദി […]

മസ്കത്ത്: പെരുന്നാള്‍ അവധിയുടെ ഭാഗമായി രാജ്യത്തെ വിനോദ സഞ്ചാരമേഖലകളില്‍ ഉണര്‍വ് അനുഭവപ്പെട്ടു. ഞായറാഴ്ച മുതല്‍ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിരവധി ആളുകളാണ് എത്തിയത്. പ്രധാന കോട്ടകളിലും ബീച്ചുകളിലും തിരക്ക് പതിന്‍ മടങ്ങായി. മസ്കത്തിലെ ഖുറം ബീച്ച്‌ അടക്കമുള്ളയിടങ്ങളും മത്രം കോര്‍ണീഷും ജനത്തിരക്കില്‍ വീര്‍പ്പു മുട്ടി. രണ്ട് ദിവസമായി അനുഭവപ്പെടുന്ന ചൂടിന് ചെറിയ ശമനമുണ്ടായത് സന്ദര്‍ശകര്‍ക്ക് വലിയ അനുഗ്രഹമായി. അവധി ആരംഭിച്ചേതാടെ സംഘടനകളും കൂട്ടായ്മകളും പിക്നിക്കുകളും അവധി യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ഇതോടെ […]

മസ്കത്ത്: രാജ്യത്തെ സുപ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ അഖ്ദറിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ പദ്ധതികളുമായി അധികൃതര്‍. ജബല്‍ അഖ്ദറലെ അല്‍ സുവ്ജര ഗ്രാമത്തില്‍ ഹെറിറ്റേജ് ലോഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിന് പൈതൃക വിനോദസഞ്ചാര മന്ത്രാലയം ലൈസന്‍സ് അനുവദിച്ചു. ഗ്രാമത്തിലേക്കുള്ള പാത പുനരുദ്ധരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 450 വര്‍ഷത്തിലധികം പഴക്കമുള്ള ഗ്രാമമാണ് സുവ്ജര. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1900 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. വേനല്‍ക്കാലത്തും ശൈത്യകാലത്തും ശാന്തമായ […]

കുവൈത്ത് സിറ്റി: അര്‍മീനിയയില്‍ തടവിലായ കുവൈത്ത് പൗരനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അര്‍മീനിയയിലെ കുവൈത്ത് എംബസി അറിയിച്ചു. വിവരം അറിഞ്ഞതു മുതല്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് അധികൃതരുമായി നിരന്തര സമ്ബര്‍ക്കത്തിലാണെന്നും ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കുന്നതായും കുവൈത്ത് എംബസി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അധികൃതര്‍ക്കെതിരെ ആരോപണവുമായി അഭിഭാഷകന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. വസ്തുതകള്‍ വളച്ചൊടിക്കുന്ന രീതിയിലുള്ള ഇത്തരം വാര്‍ത്തകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

കുവൈത്തില്‍ നിയമം പാലിക്കാത്ത മോട്ടോര്‍ ബൈക്കുകള്‍ കണ്ടെത്തുന്നതിനായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് പരിശോധന തുടരുന്നു. നിര്‍ദിഷ്ട പാതകളും പെര്‍മിറ്റ് വ്യവസ്ഥകളും പാലിക്കാത്തത്, കാലഹരണപ്പെട്ട ഇന്‍ഷുറന്‍സ്, ലൈസന്‍സ് കൈവശം ഇല്ലാത്തത്, ഹെല്‍മറ്റ് ധരിക്കാത്തത് എന്നിങ്ങനെ വ്യത്യസ്ത ട്രാഫിക് ലംഘനങ്ങളില്‍ കഴിഞ്ഞ ദിവസം 422 കേസ് രജിസ്റ്റര്‍ ചെയ്തു. 208 മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്ത് ട്രാഫിക് റിസര്‍വേഷന്‍ ഗാരേജിലേക്കു മാറ്റി. ഞായറാഴ്ച 302 കേസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പരിശോധന […]

ഒമാനില്‍ വായു മര്‍ദത്തിന്‍റെ ഭാഗമായി രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും വെള്ളിയാഴ്ചവരെ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരിക്കും ഇതിന്‍റെ ആഘാതം കൂടുതല്‍ ബാധിക്കുക. തെക്ക്-വടക്ക് ശര്‍ഖിയ, മസ്കത്ത്, അല്‍ വുസ്ത, ദാഖിലിയ, തെക്കന്‍ ബത്തിന, ദാഹിറ എന്നീ ഗവര്‍ണറേറ്റുകളിലായിരിക്കും കനത്ത കാറ്റും മഴയും അനുഭവപ്പെടുക. ശക്തമായ ഇടി മിന്നലും ഉണ്ടാകും. മണിക്കൂറില്‍ 28-90 കി.മീറ്ററായിരിക്കും കാറ്റിന്‍റെ വേഗം.20 മുതല്‍ 75 മില്ലി മീറ്റര്‍വരെ […]

മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ ഏപ്രില്‍ 28ന് മസ്കത്ത് സീബ്‌ റാമീ റിസോര്‍ട്ടില്‍ നടത്തുന്ന മലയാള മഹോത്സവത്തില്‍ ആവേശം തീര്‍ക്കാന്‍ ബാംബൂ വയലി ബാന്‍ഡ് എത്തുന്നു. പൂര്‍ണമായും മുളയില്‍ നിര്‍മിച്ച സംഗീതോപകരണങ്ങളുമായണ് വയലി ബാന്‍ഡ് സംഘം പരിപാടികള്‍ അവതരിപ്പിക്കുക. നാട്ടറിവുകളെയും പാരമ്ബര്യ തൊഴിലുകളെയും കലകളെയും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് വയലി എന്ന സംഘം രൂപംകൊള്ളുന്നത്. ഇന്ത്യയിലെതന്നെ മുളവാദ്യങ്ങള്‍ മാത്രം ഉപയോഗിച്ച്‌ സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്ന ഏക സംഘമാണിത്. ഇന്ത്യയിലും പുറത്തുമായി നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. […]

Breaking News

error: Content is protected !!