കുവൈത്തില്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ പതിനായിരത്തോളം പ്രവാസികളെ നാടുകടത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയവരെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തെ അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും അനധികൃത താമസക്കാരെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക കമ്മിറ്റിയുടെ നീക്കങ്ങളുടെ ഭാഗമായാണ് പ്രവാസികളെ നാട് കടത്തിയത്. നിയമം ലംഘിക്കുന്ന മസാജ് സെന്റര്‍ നടത്തിപ്പുകാര്‍, മത്സ്യത്തൊഴിലാളികള്‍, സ്‌ക്രാപ്പ് തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന. തൊഴില്‍ വിപണിയില്‍ നിയമലംഘനം നടത്തുന്നവരെ […]

ഒമാനില്‍ വിവിധ റസ്റ്റാറന്റുകളിലും കഫേകളിലും മസ്‌കത്ത് മുനിസിപ്പാലിറ്റി പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത 15 കിലോ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. റമദാന്‍റെ ഭാഗമായി ബൗഷര്‍ വിലായത്തിലെ 45ഓളം കടകളിലും റസ്റ്റാറന്‍റുകളിലുമായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏഷ്യന്‍, ആഫ്രിക്കന്‍ പൗരത്വമുള്ളവരാണ് പിടിയിലായതെന്ന് ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായതായി അറിയിച്ചു.

കുവൈത്തില്‍ നിയമ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമ ബിരുദം നിര്‍ബന്ധം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി നിലവില്‍ ലീഗല്‍ സ്പെഷലിസ്റ്റ് തസ്തികകളില്‍ 4576 പേര്‍ ജോലി ചെയ്തുവരുന്നുണ്ട്. ഇവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വീസ പുതുക്കുന്ന സമയത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശമുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കി. നിയമ രംഗത്തെ ചില തസ്തികകള്‍ സ്വദേശികള്‍ക്കു സംവരണം ചെയ്യും. നിയമ ബിരുദമുള്ളവരെ […]

കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്‍റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യൂണിറ്റ് കണ്‍വീനര്‍ മാത്യൂ ഫിലിപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്‍റ് സലിം രാജ്, വൈസ് പ്രസിഡന്‍റ് റെജി കുമാര്‍, മീഡിയ കണ്‍വീനര്‍ മുഹമ്മദ് ഇക്ബാല്‍, ജിജി മാത്യൂ, ഷഹിദ് ലബ്ബ, മുകേഷ് കാരയില്‍, സിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര […]

കനത്ത മഴയെ തുടര്‍ന്ന് വിവിധ ഗവര്‍ണറേറ്റുകളിലെ വാദികളില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വയിലെ വാദിയില്‍ അകപ്പെട്ട സ്ത്രീയെ സിവില്‍ ഡിഫന്‍സും ആംബുലന്‍സ് അതോറിറ്റിയുടെ റെസ്‌ക്യു ടീമും എത്തിയാണ് രക്ഷിച്ചത്. ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തിലെ വാദിയില്‍ കുടുങ്ങിയ നാലുപേരേയും രക്ഷിച്ചു.

മസ്കത്ത്: കോഴിക്കോട്, കൊച്ചി സെക്ടറിലുകളിലേക്ക് ടിക്കറ്റ് നിരക്ക് കുറച്ച്‌ ഒമാന്‍ എയര്‍. മസ്കത്തില്‍നിന്ന് കോഴികോട്ടേക്ക് 44 റിയാലും കൊച്ചിയിലേക്ക് പല ദിവസങ്ങളിലും 45 റിയാലുമാണ് നിരക്ക്. മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ദിവസവും രണ്ട് സര്‍വിസാണ് നടത്തുന്നത്. മസ്കത്തില്‍നിന്ന് പുലര്‍ച്ച മൂന്നിന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം, രാവിലെ 8.05ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് 2.05ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് കോഴിക്കോടെത്തും. പുലര്‍ച്ച രണ്ടിന് പുറപ്പെടുന്ന വിമാനം രാവിലെ 7.15നും കാലത്ത് […]

കുവൈത്തിലെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്റ്സ് അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 13 പേര്‍ പിടിയിലായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. മറ്റൊരു സംഭവത്തില്‍ വഴിയോരക്കച്ചവടക്കാരനും ഭിക്ഷക്കാരനും അറസ്റ്റിലായതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിടിയിലായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. റമദാനില്‍ യാചകര്‍ക്കെതിരായ പരിശോധന അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് യാചന നിയമംമൂലം നിരോധിച്ചിട്ടുണ്ട്.

ആറുമാസത്തിലേറെ കുവൈത്തിന് പുറത്തു കഴിയുന്ന പ്രവാസികളുടെ വിസ സ്വയമേവ റദ്ദാക്കുന്ന നടപടി നിലവില്‍ വന്നു. ഇതോടെ അയ്യായിരത്തോളം പ്രവാസികളുടെ റസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍ അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയം നിരസിച്ചു. താമസ രേഖ പുതുക്കാന്‍ ഓണ്‍ലൈന്‍ ആയി നല്‍കിയ അപേക്ഷകളാണ് തള്ളിയത്. കുവൈത്ത് റസിഡന്‍സി നിയമപ്രകാരം പ്രവാസികള്‍ ആറു മാസത്തിലധികം തുടര്‍ച്ചയായി കുവൈത്തിന് പുറത്ത് താമസിച്ചാല്‍ ഇഖാമ റദ്ദാകും. കോവിഡ് സാഹചര്യത്തില്‍ ഇതില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് ഭീതി ഒഴിഞ്ഞതോടെ […]

ഡെന്മാര്‍ക്ക്‌: തലസ്ഥാനമായ കോപന്‍ഹേഗനില്‍ ഖുര്‍ആന്‍ പകര്‍പ്പും തുര്‍ക്കിയ പതാകയും കത്തിച്ച സംഭവത്തില്‍ കുവൈത്ത് അപലപിച്ചു. മുസ്‍ലിംകളുടെ പുണ്യമാസമായ റമദാനില്‍ നടന്ന പ്രകോപനപരമായ പ്രവൃത്തി ലോകമെമ്ബാടുമുള്ള മുസ്‍ലിംകളുടെ രോഷത്തിന് കാരണമാകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. വിദ്വേഷവും തീവ്രവാദവും ചെറുക്കുന്നതിനും ഖുര്‍ആനും മുസ്‍ലിം ചിഹ്നങ്ങള്‍ക്കും എതിരായ ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും സര്‍ക്കാറുകളോടും കുവൈത്ത് ഉണര്‍ത്തി. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ പ്രതിക്കൂട്ടിലാക്കണം. അഭിപ്രായസ്വാതന്ത്ര്യം ഇസ്‍ലാമിനെയോ മറ്റേതെങ്കിലും മതത്തെയോ […]

Breaking News

error: Content is protected !!