1990 ഓഗസ്റ്റ് രണ്ട് മുതല്‍ 1991 ഫെബ്രുവരി 28 വരെ നീണ്ടു നിന്ന ഗള്‍ഫ് യുദ്ധം കുവൈത്തിന് മേല്‍ വലിയ ആഘാതം സൃഷ്ട്ടിച്ച ഒന്നായിരുന്നു. അന്ന് കുവൈത്തില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് അന്ന് കുവൈത്ത് വിട്ട് നാടുകളിലേക്ക് തിരിച്ച്‌ പോരേണ്ടി വന്നത്. എന്നാല്‍ 32 വര്‍ഷങ്ങള്‍ക്കിപ്പുറം അത്തരത്തിലുള്ള ഒരു കൂട്ട തിരിച്ചുപോക്കിന്റെ വക്കിലാണ് കുവൈത്തിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച്‌ മടങ്ങിയത് […]

കുവൈത്ത് സിറ്റി: പ്രവാസി കൂട്ടായ്മയുടെ പിന്തുണയില്‍ നാലര വര്‍ഷത്തിനുശേഷം തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങുന്നു. നാട്ടില്‍ പോകാന്‍ പണമില്ലാതെ പ്രയാസപ്പെട്ട 53കാരിക്ക് സ്പന്ദനം കുവൈത്ത് ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍ ടിക്കറ്റ് എടുത്തുനല്‍കിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. വീട്ടുജോലിയില്‍നിന്ന് കിട്ടുന്നതെല്ലാം നാട്ടിലേക്ക് അയക്കുന്നതിനാല്‍ ഇവരുടെ കൈയില്‍ ഒന്നും ബാക്കിയുണ്ടാകില്ല. അങ്ങനെ നാലര വര്‍ഷം കുവൈത്തില്‍ കഴിഞ്ഞു. മകള്‍ അസുഖബാധിതയായതിനാല്‍ കാണാനും നേരിട്ട് ആശ്വസിപ്പിക്കാനും കൊതിച്ച്‌ കാത്തിരുന്നിട്ടും വര്‍ഷങ്ങളായി. ടിക്കറ്റിന്റെ തുക […]

മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിലെ മന വിലായത്തില്‍ കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നാടിന് സമര്‍പ്പിച്ച ‘ഒമാന്‍ എക്രോസ് ഏജസ് മ്യൂസിയം ഒമാനിലെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ സന്ദര്‍ശിച്ചു. റോയല്‍ കോര്‍ട്ട് അഫയേഴ്സ് സെക്രട്ടറി ജനറല്‍ നാസര്‍ ഹമൂദ് അല്‍ കിന്ദി, ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. മ്യൂസിയത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അംബാസഡര്‍മാര്‍ ചരിത്ര, നവോത്ഥാന ഗാലറികളിലും പവിലിയനുകളിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കൈയെഴുത്ത് പ്രതികളും മറ്റും നോക്കി കണ്ടു. […]

മസ്കത്ത്: ഒമാനില്‍ ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാന്‍ സഹായിക്കുന്ന ഫാക് കുര്‍ബ പദ്ധതിയുടെ പത്താം പതിപ്പിന് തുടക്കമായി. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഫാക് കുര്‍ബ പദ്ധതി ഒമാനി ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിച്ചാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ല്‍ തുടങ്ങിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ ജയിലില്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‌സ് നിര്യാതയായി. എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു (54) ആണ് മരിച്ചത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അല്‍ ജഹ്‌റ – 2 ആശുപത്രിയില്‍ നഴ്‌സായിരുന്നു. രണ്ട് മാസം മുമ്ബാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്. ഭര്‍ത്താവ് – പരേതനായ ബൈജു വര്‍ഗീസ്. മക്കള്‍ – ജീവ, ജിത്തു, സംസ്‌കാരം പിന്നീട് നടക്കും.

ആരോഗ്യസംവിധാനത്തില്‍ ലാബുകളുടെ പങ്ക് പ്രധാനമെന്ന് മുബാറക് അല്‍ കബീര്‍ ഹെല്‍ത്ത് ഏരിയ ഡയറക്ടര്‍ വലീദ് അല്‍ ബുസൈരി പറഞ്ഞു.മന്ത്രാലയത്തിന്റെ ലാബുകളെ മിഡിലീസ്റ്റിലെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റീജനല്‍ ഓഫിസ് പ്രശംസിച്ചതായും ഡോ. അല്‍ ബുസൈരി വ്യക്തമാക്കി. ലാബുകളുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലബോറട്ടറികളുടെ സുപ്രധാന സ്വഭാവത്തെക്കുറിച്ച്‌ കോണ്‍ഫറന്‍സ് ചീഫ് ഡോ. എബ്തിസാം അല്‍ ജുമ വിശദീകരിച്ചു. ആരോഗ്യസംവിധാനത്തിന്റെ നെടുംതൂണാണ് ലാബുകള്‍. കൃത്യതയോടെയും വേഗത്തിലും രോഗനിര്‍ണയത്തിന് ലാബുകള്‍ ഡോക്ടര്‍മാരെ സഹായിക്കുകയും […]

കുവൈത്ത്: പ്രവാസി ജീവനക്കാരെ പിരിച്ച്‌ വിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്നാണ് സൂചനകള്‍. നിലവിലെ അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് അധ്യാപകരെ ഒഴിവാക്കണമെന്നും അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രാലയം വിദ്യാഭ്യാസ സഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ഓരോ വിഷയങ്ങളിലും കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ സര്‍വീസ് അവസാനിപ്പിക്കുക. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍, ഭരണപരമായ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ ചട്ടങ്ങള്‍ തയ്യാറാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ചട്ടങ്ങള്‍ ട്രാഫിക് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയത്. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം പുതിയ നിര്‍ദ്ദേശങ്ങള്‍ അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് പ്രാദേശിക […]

മസ്കത്ത് : ഒമാനും മറ്റ് ജിസിസി രാജ്യങ്ങളും എല്ലാ നഴ്സ്മാരുടെയും പ്രയത്നങ്ങള്‍ക്ക് ആദരമര്‍പ്പിച്ച്‌ കൊണ്ട് നഴ്സിങ് ദിനം ആചരിച്ചു. എല്ലാ വര്‍ഷവും മാര്‍ച്ച്‌ 13നാണ് ഗള്‍ഫ് രാജ്യങ്ങള്‍ നഴ്സിങ് ദിനം ആചാരിക്കാറുള്ളത് . ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10,000 പേര്‍ക്ക് 43.9 നഴ്സുമാരാണുള്ളത്. ആരോഗ്യം നിലനിര്‍ത്തുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി വ്യക്തികള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും പരിചരണം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രവര്‍ത്തന മേഖലയാണ് […]

മസ്കത്ത്: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഒമാനില്‍ കഴിഞ്ഞ വര്‍ഷം 24,000 പരാതികള്‍ ലഭിച്ചുവെന്ന് തൊഴില്‍ മന്ത്രാലയം. വേതനവുമായി ബന്ധപ്പെട്ട് 13,000 പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത്. ഒമാനില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള വേജസ് പ്രൊട്ടക്ഷന്‍ സിസ്റ്റം നടപ്പാക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യങ്ങളെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ബാങ്കുകള്‍ വഴിയോ അല്ലെങ്കില്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ തൊഴിലാളികളുടെ വേതനം നല്‍കാന്‍ […]

Breaking News

error: Content is protected !!