ലണ്ടന്‍: അടിസ്ഥാനപലിശനിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വര്‍ധിപ്പിക്കാനുള്ള സാധ്യതയേറിയതിനാല്‍ യുകെയിലെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി 12ാം പ്രാവശ്യമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി രാജ്യത്തെ പ്രമുഖ ലെന്‍ഡര്‍മാരെല്ലാം തങ്ങളുടെ മോര്‍ട്ട്ഗേജ് നിരക്ക് കൂട്ടാന്‍ തുടങ്ങിയത് സ്വന്തമായി വീടെന്ന സ്വപ്നം പേറി നടക്കുന്ന നിരവധി പേരെയും നിലവില്‍ മോര്ട്ട്ഗേജെടുത്തവരെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് വെര്‍ജിന്‍ മണി മോര്‍ട്ട്ഗേജ് നിരക്കുകളില്‍ 0.3 ശതമാനം വര്‍ധനവാണ് […]
UK News
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മുതലെടുത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ ഈസിയായി ജയിച്ച് കയറാമെന്നുള്ള പ്രതീക്ഷയിലായിരുന്നു കീര്‍ സ്റ്റാര്‍മറും, ലേബര്‍ പാര്‍ട്ടിയും. എന്നാല്‍ തങ്ങള്‍ പ്രതീക്ഷിച്ച പോലെഎല്ലാ കാര്യങ്ങളെന്ന് ലേബര്‍ തിരിച്ചറിയാനുള്ള സമയം എത്തിയിരിക്കുന്നു. ബ്രിട്ടനിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ സ്റ്റാര്‍മറേക്കാള്‍ മികച്ച നേതാവ് പ്രധാനമന്ത്രി റിഷി സുനാക് തന്നെയെന്നാണ് വ്യക്തമായത്. സ്ത്രീകള്‍ക്കിടയിലും, സ്കോട്ട്ലണ്ടില്‍ പോലും സ്റ്റാര്‍മറേക്കാള്‍ ജനപ്രിയന് സുനാക് തന്നെയാണെന്നാണ് സണ്‍ പത്രത്തിനായി നടത്തിയ മെഗാ പോള്‍ വ്യക്തമാക്കുന്നത്. 50 […]
ലണ്ടന്‍: ചാള്‍സ് മൂന്നാമന്റെ കിരീടധാരണത്തിനായി ബ്രിട്ടനില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 70വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കിരീടധാരണ ചടങ്ങിനായി പരമ്പരാഗത വസ്ത്രങ്ങളും രാജകീയആഭരണങ്ങളും വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ എത്തിച്ചുതുടങ്ങി. മേയ് ആറിനാണ് കിരീടധാരണ ചടങ്ങ്. 1953 ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ശേഷം നടന്ന് 70വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു കിരീടധാരണത്തിന് ബ്രിട്ടന് സാക്ഷിയാകുന്നത്. പാരമ്പര്യങ്ങളുടെ ചേരുവകള്‍ക്കൊപ്പം പുതുമകൂടി ചേര്‍ത്തായിരിക്കും ചടങ്ങുകള്‍. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കുകയും രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും […]
ലണ്ടന്‍: യുകെയിലെ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ കഴിഞ്ഞ ഫെബ്രുവരി 8 മുതല്‍ വരുത്തിയ ഇളവുകള്‍ പ്രകാരം വരുന്ന ആഴ്ചകളില്‍ ഏകദേശം 400 പേര്‍ക്ക് നഴ്സിങ് പിന് നമ്പര്‍ ലഭിക്കും. ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കണക്കു പ്രകാരം സപ്പോര്‍ട്ടിങ് ഇന്‍ഫര്‍മേഷന്‍ ഫ്രം എംപ്ലോയര്‍ സാക്ഷ്യ പത്രം വഴി 110 പേര് അപേക്ഷിച്ചിട്ടുണ്ട്. ഇതു കൂടാതെ 242 എസ്ഐഎഫ്ഇ ഫോമുകള്‍ സാക്ഷ്യപത്രം നല്‍കുന്നതിന് വിവിധ സ്ഥാപനങ്ങളിലെ […]
ലണ്ടന്‍: ഇന്ത്യയില്‍ പ്രതിദിനം 10,000ത്തോളം പേരെ പിടികൂടിക്കൊണ്ടിരിക്കുന്ന പുതിയ കോവിഡ് വേരിയന്റായ ആര്‍ക്ടുറസ് ഇപ്പോള്‍ യുകെയ്ക്കും ഭീഷണിയായിത്തീര്ന്ന് കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സമീപഭാവിയില്‍ ഇത് പിടിവിട്ട് വ്യാപിക്കുന്നത് തടയിടുന്നതിനായി യുകെ മാസ്ക് അടക്കമുള്ള ചില നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുന്നുവെന്നും മുന്നറിയിപ്പുണ്ട്. പുതിയ നീക്കത്തിന്റെ ഭാഗമായി പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങളില്‍ മുഖാവരണം അഥവാ മാസ്ക് അണിയണമെന്ന നിഷ്കര്‍ഷ ബന്ധപ്പെട്ടവര്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. യുകെയില്‍ സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളില്‍ 40ല്‍ ഒരാളിലെന്ന തോതില്‍ […]
ലണ്ടന്‍: ഈ കഴിഞ്ഞ മാര്‍ച്ചില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകള്‍ വര്‍ധിച്ചുവെന്ന് വെളിപ്പെടുത്തി എച്ച്എംആര്‍സി രംഗത്തെത്തി. ഇത് പ്രകാരം കഴിഞ്ഞ മാസത്തില്‍ നോണ്‍ സീസണലി അഡ്ജസ്റ്റഡ് അടിസ്ഥാനത്തില്‍ 94,870 ട്രാന്‍സാക്ഷനുകളാണ് നടന്നിരിക്കുന്നത്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് കോവിഡിന് ശേഷം ശക്തമായി തിരിച്ച് വരാന്‍ തുടങ്ങിയതിന്റെ സൂചനയാണിതെന്നും വിലയിരുത്തലുണ്ട്. ഫെബ്രുവരിയിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 26 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലുണ്ടായ ട്രാന്‍സാക്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മാര്‍ച്ചില്‍ […]
ലണ്ടന്‍: ജയിലുകളില്‍ ജിഹാദി സംഘങ്ങള്‍ ബലം പ്രയോഗിച്ച് മതം മാറ്റങ്ങള്‍ സംഘടിപ്പിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തല്‍. സെല്ലുകളില്‍ ശരിയത്ത് കോടതികള്‍ സ്ഥാപിച്ച് അക്രമം ഉപയോഗിച്ച് സഹതടവുകാരെ ഇസ്ലാമിലേക്ക് മതം മാറ്റുകയാണ് ജിഹാദി ജയില്‍ സംഘങ്ങളെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ആധുനിക ബ്രിട്ടനിലെ മതവും, വിശ്വാസവും സംബന്ധിച്ച റിവ്യൂവിലാണ് ജയിലുകള്‍ മതതീവ്രവാദത്തിന്റെ കേന്ദ്ര ബിന്ദുവായി മാറിയെന്ന് വ്യക്തമായത്. എന്‍എച്ച്എസിലും ഭയപ്പെടുത്തുന്ന മതപരമായ വീഴ്ചകള്‍ സംഭവിക്കുന്നതായി അന്വേഷണം വ്യക്തമാക്കി. ഹോം ഓഫീസ് വൈറ്റ് സുപ്രീമസിസ്റ്റുകളെയും, നിയോ […]
അനധികൃത കുടിയേറ്റത്തിന് എതിരായ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് 60-ഓളം മോപ്പഡ് ഡ്രൈവര്‍മാര്‍ അനധികൃതമായി ജോലി ചെയ്ത് പിടിയിലായത്. ഇവരില്‍ നിരവധി ഇന്ത്യക്കാരുണ്ടെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് പുറമെ ബ്രസീല്‍, അള്‍ജീരിയ സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി ജോലി ചെയ്തതിനും, വ്യാജ രേഖകള്‍ കൈവശം വെച്ചതിനും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തുന്നത്. ചെറുബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ അനധികൃതമായി കടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റ വിഭാഗം ഇന്ത്യക്കാരുടേതാണെന്ന് യുകെ […]
ലണ്ടന്‍: പ്രാക്ടിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ മാറ്റങ്ങള്‍ വരുത്തി ഡ്രൈവര്‍ & വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി. ലേണര്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ഒരുങ്ങി ഇരിക്കുമെന്ന് ഉറപ്പാക്കാനാണ് പ്രാക്ടിക്കല്‍ ടെസ്റ്റിലെ മാറ്റങ്ങള്‍. ഇതുസംബന്ധിച്ച് 2023 ഫെബ്രുവരിയില്‍ ഗവണ്മെന്റ് ട്രയല്‍സ് ആരംഭിച്ചിരുന്നു. പുതിയ നിയമങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റ് രീതികളില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. കാഴ്ചശക്തി പരിശോധനകള്‍ക്ക് മറ്റ് വഴികള്‍ കൂടി ഉപയോഗിക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിക്കുന്നു. തിയറി ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും പാസാകുന്ന ഡ്രൈവര്‍മാര്‍ക്ക് പേപ്പര്‍ സര്‍ട്ടിഫിക്കറ്റിന് […]
ലണ്ടന്‍: കോവിഡ് ആശങ്കയ്ക്ക് അവസാനമില്ല. ആര്‍ക്ടറസ് കോവിഡ് സ്ട്രെയിനാണ് ഇപ്പോള്‍ ബ്രിട്ടനില്‍ പുതിയ തരംഗത്തിന് വഴിയൊരുക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന തരംഗത്തിന് പിന്നിലുള്ള ആര്‍ക്ടറസ് സ്ട്രെയിന്‍ ബ്രിട്ടനില്‍ അഞ്ച് പേരുടെ ജീവനെടുത്തതായാണ് റിപ്പോര്‍ട്ട്. രണ്ട് മാസം മുന്‍പ് ഇന്ത്യയില്‍ വ്യാപിക്കാന്‍ തുടങ്ങിയ സ്ട്രെയിന്‍ മൂലം കേസുകളില്‍ 90 ഇരട്ടി വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയുള്ള സ്ട്രെയിനാണ് ആര്‍ക്ടറസ്. ഒമിക്രോണിന്റെ വകഭേദമായ സ്ട്രെയിനുമായി ബന്ധപ്പെട്ട് 135 […]