ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് യു.കെ യില്‍ തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതില്‍ പതിവുരീകളില്‍ നിന്നും ഭിന്നമായി പുതുചരിത്രമെഴുതുകയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10 മുതല്‍ 21 വരെയുളള വിവിധ തീയ്യതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന നോര്‍ക്ക-യു.കെ നഴ്‌സിങ് റിക്രൂട്ട്‌മെന്റിനാണ് വിജയകരമായ സമാപനമായത്. ഇതുവരെ 297 നഴ്‌സുമാര്‍ക്കാണ് റിക്രൂട്ട്‌മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടത്.ഇവരില്‍ 86 പേര്‍ ഒഇടി യുകെ സ്‌കോര്‍ നേടിയവരാണ്. മറ്റുളളവര്‍ അടുത്ത നാലുമാസത്തിനുളലില്‍ പ്രസ്തുതയോഗ്യത നേടേണ്ടതാണ്. യു.കെ യില്‍ […]

ലണ്ടന്‍: പ്രധാനമന്ത്രി ഋഷി സുനാകിന് വീണ്ടുമൊരു കണ്‍സര്‍വേറ്റീവ് നേതൃത്വ പ്രതിസന്ധി നേരിടേണ്ട അവസ്ഥ. 1922 കമ്മിറ്റിക്ക് 25 പാര്‍ട്ടി എംപിമാര്‍ അവിശ്വാസം അറിയിച്ച് കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഋഷിക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഒന്ന് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കൂട്ടാളികള്‍, മോഡറേറ്റ് നേതാക്കളാണ് രണ്ടാമത്തെ വിഭാഗം. ഇരുവരും പ്രധാനമന്ത്രിയില്‍ നിന്നും രക്ഷപ്പെടാന്‍ നീക്കം തുടങ്ങിയെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.പ്രധാനമന്ത്രിയെ അട്ടിമറിക്കാന്‍ മോഹിച്ചിരുന്ന എംപിമാര്‍ക്ക് രണ്ട് […]

ലണ്ടന്‍: ഇസ്രായേലില്‍ ഹമാസ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ലണ്ടനില്‍ വംശീയവെറി കലര്‍ന്ന ആക്രമണങ്ങള്‍ കുതിച്ചുയര്‍ന്നുവെന്ന് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ്. ഇത് പ്രകാരം ഒക്ടോബര്‍ ഒന്നിനും 18നുമിടയില്‍ 218 ആന്റിസെമിറ്റിക് സംഭവങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് മെട്രൊപൊളിറ്റന്‍ പോലീസ് പറയുന്നത്. ഇതേ സമയത്ത് കഴിഞ്ഞ വര്‍ഷം വെറും 15 ഇത്തരം സംഭവങ്ങളുണ്ടായ സ്ഥാനത്താണീ കുതിച്ച് കയറ്റം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 42 ഇസ്ലാമോഫോബിക് സംഭവങ്ങളാണുണ്ടായതെങ്കില്‍ ഈ വര്‍ഷം അത് 101 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നതെന്നും പോലീസ് […]

ലണ്ടന്‍: നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും വളരെ അകലെയുള്ള മനോഹരമായ ഒരു ദ്വീപില്‍ കൂട്ടിന് ഒരു വളര്‍ത്തുമൃഗവുമായി, ബൊഹീമിയന്‍ ജീവിതം നയിക്കാന്‍ നിങ്ങള്‍ അവസാനമായി ചിന്തിച്ചത് എപ്പോഴാണ്? ഏതായാലും ഒരു തവണയെങ്കിലും അങ്ങനെ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ശരി, ഇനി അങ്ങനെ ശാന്തസുന്ദരമായ ഒരു ജീവിതം നയിച്ചാല്‍ നിങ്ങള്‍ക്ക് പണം അങ്ങോട്ട് തരാമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ? അതെ, അത്തരത്തില്‍ സുന്ദരമായ ഒരു ജോലിയാണ് യുകെയിലെ ഒരു ദ്വീപില്‍ നിങ്ങളെ […]

ഇംഗ്ലണ്ടില്‍ ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരന് തടവ്. വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് കൗണ്ടിയിലെ സാന്‍ഡ്വെല്ലില്‍ നിന്നുള്ള 39 കാരനായ മുഖന്‍ സിങ്ങിനാണ് 16 ആഴ്ചത്തെ തടവ് വിധിച്ചത്. പെണ്‍കുട്ടിക്ക് 128 പൗണ്ട് നല്‍കാനും വാര്‍വിക്ക് ക്രൗണ്‍ കോടതി ഉത്തരവിട്ടു. ഇയാളെ കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്താനും ഉത്തരവുണ്ട്. 2021 സെപ്റ്റംബറില്‍ ബര്‍മിംഗ്ഹാം മൂര്‍ സ്ട്രീറ്റില്‍ നിന്ന് ലണ്ടന്‍ മാരില്‍ബോണിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. പെണ്‍കുട്ടിയുടെ അരികില്‍ ഇരുന്ന പ്രതി ഇവരെ […]

ലണ്ടന്‍: കുടിയേറ്റക്കാരെ എങ്ങിനെ ഒഴിവാക്കാമെന്ന ചിന്തയിലാണ് ഹോം ഡിപ്പാര്‍ട്ട്മെന്റ്. സ്റ്റുഡന്റ് വിസയില്‍ ഡിപ്പന്‍ഡന്റ്സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെ നടപടികള്‍ ഇതിന്റെ ഭാഗമായാണ്. എന്തായാലും ടോറി ഭരണകൂടത്തിന്റെ നടപടികള്‍ ഫലം കാണുമെന്നാണ് വിദഗ്ധരുടെ പക്ഷം.വരും വര്‍ഷങ്ങളില്‍ നെറ്റ് മൈഗ്രേഷന്‍ കാര്യമായ തോതില്‍ താഴുമെന്ന് അക്കാഡമിക് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും ബ്രക്സിറ്റിന് മുന്‍പുള്ള നിലയായ 300,000-ല്‍ ഇത് തുടരുമെന്നാണ് പ്രവചനം. 2022 ജൂണ്‍ വരെയുള്ള 12 മാസങ്ങളില്‍ നെറ്റ് മൈഗ്രേഷന്‍ 606,000 […]

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റ്റെ പശ്ചാത്തലത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ യുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷവും കണ്‍വെന്‍ഷനും നവംബര്‍ 11 ശനിയാഴ്ച് കവന്‍ട്രി സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ച് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തില്‍ , ബീറ്റാജ് അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു . ശനിയാഴ്ച്ച രാവിലെ 10 :30 നു ചേരുന്ന യോഗം […]

ലണ്ടന്‍: യുകെയിലേക്ക് കുടിയേറുന്നവര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഹോം സെക്രട്ടറി സ്യൂവെല്ല ബ്രവേര്‍മാന്‍ രംഗത്തെത്തി. രാജ്യത്തേക്ക് വരുന്ന അണ്‍സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വിസ ഇനി മുതല്‍ കൊടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതായും ഹോം സെക്രട്ടറി പറയുന്നു. ഇത്തരത്തില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം കടുത്ത നടപടികളിലൂടെ വെട്ടിച്ചുരുക്കാനാണ് ഹോം സെക്രട്ടറി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ജനറല്‍ ഇലക്ഷനില്‍ കുടിയേറ്റം നിര്‍ണായക വിഷയമാകാനുള്ല സാധ്യത പരിഗണിച്ചാണ് കുടിയേറ്റം നിയന്ത്രിക്കുന്നതിനുളള നടപടികള്‍ ശക്തമാക്കി ജനങ്ങളെ […]

ലണ്ടന്‍: ഇസ്രയേലിനെ ആക്രമിച്ച ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്ഥാനം രാജ്യത്തിന് പുറത്താണെന്ന് ബ്രിട്ടന്‍. ബ്രിട്ടന്റെ കണ്ണില്‍ ഹമാസ് തീവ്രവാദ സംഘടനയാണ്. ഇവരെ പിന്തുണയ്ക്കുന്ന സമീപനം വിദേശ പൗരന്മാരോ വിദേശ വിദ്യാര്‍ഥികളോ സ്വീകരിച്ചാല്‍ അവരുടെ വീസ റദ്ദാക്കി നാടുകടത്തുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ആന്റി സെമറ്റിക് നിലപാട് സ്വീകരിക്കുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമെതിരെ വിസ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത ആരായാന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ […]

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലണ്ടനിലെ രണ്ട് ജൂത സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച്ച വരെ അവധി നല്‍കി. എജ്ജ്വേയിലെ ടോറാ വോഡാസ് പ്രൈമറി സ്‌കൂളും കോളിന്‍ഡെയ്‌ലിലെ അറ്റെറീസ് ബീസ് യാകോവ് പ്രൈമറി സ്‌കൂളുമാണ് തിങ്കളാഴ്ച്ച വരെ അടച്ചിടുക. ഇക്കാര്യം അറിയിച്ചു കൊണ്ട് സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കള്‍ക്ക് കത്തെഴുതിയതായി സ്‌കൈ ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ പരിധിയിലുള്ള എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും ബ്രിട്ടനിലെ യഹൂദ സമൂഹത്തെ സംരക്ഷിക്കും എന്ന് സുനക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്. മദ്ധ്യപൂര്‍വ്വ […]

Breaking News

error: Content is protected !!