കുവൈറ്റ് സിറ്റി: അനധികൃതമായി ചൂതാട്ട കേന്ദ്രം നടത്തിയ പ്രവാസികള്‍ പിടിയില്‍. ജലീബ് ശുവൈഖില്‍ ആണ് 9 പേര്‍ അറസ്റ്റിലായത്. ഫര്‍വാനിയ ഗവര്‍ണറേറ്റ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് പണം, രസീതുകള്‍, കളിക്കുന്ന ചീട്ടുകള്‍ എന്നിവ കണ്ടെടുത്തു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

ഒമാനിലെ സിനിമ തിയറ്ററുകളുടെ വരുമാനം 2021ല്‍ രണ്ട് ദശലക്ഷം റിയാലെന്ന് കണക്കുകള്‍. ശരാശരി സിനിമ വരുമാനം ഏകദേശം 4,155 റിയാല്‍ ആണ്. 2020ല്‍ ഇത് 7,245 റിയാല്‍ ആയിരുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. സിനിമകളുടെയും സിനിമാറ്റിക് ഷോകളുടെയും 2021ലെ വരുമാനം 19,53,000 റിയാലായി വര്‍ധിച്ചു. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍, 7,20,000 റിയാലിന്‍റെ വര്‍ധനയാണ് വന്നത്. 2020ല്‍ ആകെ വരുമാനം 12,39,000 റിയാലായിരുന്നു. 2020ലെ 171 ചിത്രങ്ങളെ […]

മസ്കത്ത്: ബഹിരാകാശ ഗവേഷണ പരിപാടിയില്‍ ഒമാനെ സഹായിക്കാന്‍ തയാറാണെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍. ഒ). ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് അറബ് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട് 2018ല്‍ ഒമാനും ഇന്ത്യയും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. പിന്നീട് ഇന്ത്യന്‍ കാബിനറ്റ് അംഗീകരിച്ചതോടെ, ഐ.എസ്.ആര്‍.ഒയുടെ സഹായം തേടാനുള്ള വാതിലുകള്‍ ഒമാന് തുറന്നുകൊടുക്കുകയായിരുന്നു. ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ അധിഷ്‌ഠിത […]

ഉല്‍പ്പന്നങ്ങളില്‍ ഫോട്ടോകളോ രാജ്യ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത്. ആര്‍ട്ടിക്കിള്‍ 16 പ്രകാരം അമീറിന്റെയോ കിരീടാവകാശിയുടയോ രാജ്യ ചിഹ്നങ്ങളുടയോ ഫോട്ടോകള്‍ ഏതെങ്കിലും ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്നതും, വില്‍ക്കുന്നതും, വിപണനം ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് വാണിജ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഇനേസി വ്യക്തമാക്കി. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നവരെ പിടികൂടുവാന്‍ കടകളും മാളുകളും കേന്ദ്രീകരിച്ച്‌ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന സംഘങ്ങളെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്ത് കടലിലേക്ക് തിമിംഗലങ്ങള്‍ പ്രവേശിക്കുന്നതിനെക്കുറിച്ച്‌ ഇതുവരെ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍. പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ചര്‍ ആന്‍ഡ് ഫിഷ് റിസോഴ്‌സസിലെ ഫിഷറീസ് സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൊഹ്‌സെന്‍ അല്‍ മുതൈരി ഇക്കാര്യം സ്ഥിരീകരിച്ചതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖാറൂഹ് ദ്വീപിനു സമീപം രണ്ടു തിമിംഗലങ്ങളെ കണ്ടതായി വിഡിയോ പ്രചരിക്കുന്നുണ്ട്. തിമിംഗലങ്ങളെ സാന്നിധ്യം കണ്ടെത്താന്‍ ബോട്ടുകളില്‍ തിരച്ചില്‍ നടത്താനും കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് […]

മസ്കത്ത്: ആഘോഷങ്ങള്‍ക്ക് വാതില്‍ തുറന്നെത്തിയ ‘മസ്കത്ത് നൈറ്റ്സ്’കുടുംബങ്ങളെ ആകര്‍ഷിക്കുന്നു. ഖുറം നാച്ചുറല്‍ പാര്‍ക്ക്, അല്‍ നസീം പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഗ്രൗണ്ട്, ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍ തുടങ്ങിയ വേദികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിപാടികള്‍ ആസ്വദിക്കാനായി നിരവധി ആളുകളാണ് എത്തിയത്. ദിവസവും വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെയാണ് പരിപാടികള്‍. വാരാന്ത്യങ്ങളില്‍ ഖുറം നാച്ചുറല്‍ പാര്‍ക്ക് ഒഴികെയുള്ള സ്ഥലങ്ങളില്‍ 12 മണിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം […]

മസ്‌കത്ത്: പൊടിക്കാറ്റിനെത്തുടര്‍ന്ന് മരുഭൂമിയില്‍ നിന്നുള്ള മണല്‍ റോഡിലേക്ക് കയറിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. ആദം-തുംറൈത്ത് റോഡില്‍ ഖരത് അല്‍ മില്‍ഹ് തൊട്ടുള്ള പാതയിലാണ് മണല്‍ അടിഞ്ഞുകൂടിയത്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് അധികൃതര്‍ മണല്‍ നീക്കിയത്. മസ്കറ്റ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ കഴിഞ്ഞ രാത്രികളില്‍ ശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു.

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ഏഴ് ഏഷ്യന്‍ പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റാണ് പരിശോധന നടത്തിയത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്, ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

കുവൈത്തില്‍ സംശയാസ്പദമായ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ധനവിനിമയ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് കര്‍ശന നിര്‍ദേശം നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം നല്‍കല്‍ എന്നിവയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പണമിടപടുകളില്‍ അതീവ സൂക്ഷ്മത പാലിക്കണമെന്നും പറഞ്ഞു. കരിമ്ബട്ടികയില്‍പെട്ട രാജ്യങ്ങളിലേക്കു ഇടപാടു നടത്തിയവരുടെ വിവരം, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിനു ധനസഹായം നല്‍കല്‍ എന്നിങ്ങനെ 3 വര്‍ഷത്തിനിടെ നടന്ന സംശയാസ്പദ ഇടപാടുകളെക്കുറിച്ച്‌ വിവരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. […]

മസ്‌കത്ത്: ഒമാന്‍ മരുഭൂമി മാരത്തണ്‍ ശനിയാഴ്ച മുതല്‍ ബിദിയയിലെ അല്‍ വാസല്‍ ഗ്രാമത്തില്‍ നടക്കും. നാലു ഘട്ടങ്ങളിലായി 165 കിലോമീറ്ററാണ് മാരത്തണ്‍ ദൂരം. 24 വരെ നടക്കുന്ന മത്സരത്തില്‍ ഒമാനില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള താരങ്ങള്‍ പങ്കെടുക്കും. 47 കിലോമീറ്റര്‍, 55 കിലോമീറ്റര്‍, 42 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെയായിരിക്കും മത്സരത്തിന്‍റെ ഓരോ ഘട്ടത്തിലെയും ദൂരം. മരുഭൂപ്രദേശങ്ങളില്‍ ചൂട് കുറയുന്ന സമയമാണ് മാരത്തണ്‍ അരങ്ങേറുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ സമയം […]

Breaking News

error: Content is protected !!