ലണ്ടന്‍: യുകെയിലെ ഷോപ്പിംഗ് സെന്റര്‍ കാര്‍ പാര്‍ക്കില്‍ വെച്ച് മുന്‍ ഭാര്യയെ ശ്വാസംമുട്ടിച്ചും, വാഹനം കയറ്റി കൊല്ലാനും ശ്രമിച്ച 28-കാരനായ ഇന്ത്യന്‍ ഭര്‍ത്താവിന് ആറ് വര്‍ഷം തടവും ശേഷം നാടുകടത്തലും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോര്‍ഡിലുള്ള ബ്രോഡ്വേ ഷോപ്പിംഗ് സെന്ററില്‍ വെച്ച് വരീന്ദര്‍ സിംഗ് യുവതിക്ക് നേരെ നടത്തിയ അതിക്രമം ഇവിടുത്തെ സിസിടിവിയില്‍ പതിയുകയും ചെയ്തു. യുവതിയെ ശ്വാസംമുട്ടി അര്‍ദ്ധബോധാവസ്ഥയില്‍ ആക്കിയ ശേഷം കൈകാര്യം ചെയ്യുകയും, വാഹനത്തിന്റെ പിന്നിലേക്ക് കയറ്റുകയും ചെയ്തെന്ന് […]

നിര്‍ണായക സംഭവവികാസത്തില്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ സ്പോണ്‍സര്‍മാരുടെ അല്ലാത്തവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ കുവൈറ്റ് അനുമതി നല്‍കി. 2024 പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തീരുമാനത്തിലൂടെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും പാര്‍ട്ട് ടൈം ജോലിയും വീട്ടിലിരുന്നുള്ള ജോലിയും (Work From Home) നിയമവിധേയമാക്കുന്നു. സ്വന്തം തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി ഒരു മൂന്നാം കക്ഷിയുമായി പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് […]

കുവൈത്ത് സിറ്റി: സാല്‍മിയയില്‍ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. പരിശോധനയില്‍ 123 കുപ്പികളുമായി പ്രവാസി അറസ്റ്റിലായി. സെക്ടര്‍ അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ റുജൈബിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതു സുരക്ഷാ വിഭാഗമായി റെയ്ഡ് നടത്തി പ്രവാസിയെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ വില്‍പനക്ക് തയാറാക്കിയ 123 കുപ്പി മദ്യം,മൂന്ന് ബാരല്‍ മദ്യം, മദ്യം നിര്‍മിക്കുന്നതിനും കുപ്പിയിലാക്കുന്നതിനും പാക്കേജിങ്ങിനും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍, പ്രതിദിനം ഏകദേശം […]

മസ്കത്ത്: മത്സ്യബന്ധന നിയമം ലംഘിച്ചതിന് ഒമ്ബത് പ്രവാസികളെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍നിന്ന് അറസ്റ്റ് ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ്, വാട്ടര്‍ റിസോഴ്‌സസ്, കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി സഹകരിച്ച്‌ മാഹൂത്ത് വിലായത്തില്‍നിന്നാണിവരെ പിടികൂടിയത്. നിരവധി മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിയമനടപടി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

മസ്കത്ത്: ദാര്‍സൈത്ത് ഫസ്റ്റ് ചോയ്സ് ബില്‍ഡിങ് അയല്‍ക്കൂട്ട സംഗമം റൂവി സ്റ്റാര്‍ ഓഫ് കൊച്ചിനില്‍ നടന്നു. വനിതാവിങിന്‍റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രവാസ ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാൻ ഇത്തരം കൂട്ടായ്മകള്‍ ഏറെ ഗുണകരമാവുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. കവിത പ്രദീപ് അധ്യക്ഷത വഹിച്ചു. സബിദ ലിജു പരിപാടിക്ക് നേതൃത്വം നല്‍കി. അനുശ്രീ പ്രദീപ് സ്വാഗതവും റാഫിയ മുഹാജിര്‍ നന്ദിയും പറഞ്ഞു.

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ജനനനിരക്ക് കുറഞ്ഞത് പല സ്‌കൂളുകളുടെയും നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പല സ്‌കൂളുകളും അടച്ചിടുകയോ മറ്റുള്ളവയുമായി ലയിപ്പിക്കുകയോ ചെയ്യേണ്ട സ്ഥിതി ആണ് സംജാതമായിരിക്കുന്നത്. ഈ രീതിയില്‍ സ്‌കൂളുകളുടെ എണ്ണം കുറയുന്നത് വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും കടുത്ത ദുരിതത്തിലാക്കും. പ്രൈമറി സ്‌കൂളുകള്‍ പലതും അടച്ചുപൂട്ടുന്നതുമൂലം കുരുന്നു കുട്ടികള്‍ തങ്ങളുടെ വിദ്യാഭ്യാസത്തിനായി നല്ലൊരു ദൂരം യാത്ര ചെയ്യേണ്ടതായി വരുന്നത് കുട്ടികളില്‍ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും പഠനവൈകല്യത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു പാര്‍ട്ട് ടൈം ജോലി ചെയ്യുവാന്‍ അനുമതി.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. നിയമം വരുന്നതോടെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് യഥാര്‍ത്ഥ സ്പോണ്‍സര്‍മാരല്ലാത്ത തൊഴിലുടമകള്‍ക്കൊപ്പം പാര്‍ട്ട് ടൈം ജോലികളില്‍ ഏര്‍പ്പെടാനാകും.നടപടിക്രമങ്ങളുടെ ചട്ടങ്ങള്‍ തയാറാക്കുന്നതിന് ആഭ്യന്തര മന്ത്രി പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവറിന് നിര്‍ദേശം നല്‍കി. ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്നും റിമോട്ട് വര്‍ക്ക്‌ ചെയ്യുവാനും […]

കുവൈത്ത് സിറ്റി: പ്രവാസി മലയാളികള്‍ക്ക് മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഡിസംബര്‍ 31 ആണ് അവസാന തീയതി. സാമ്ബത്തികമായി പിന്നാക്കമുള്ള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കും പ്രഫഷനല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 2023-24 അധ്യയന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് […]

സലാല: സലാലയിലെ മലയാളി വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് പ്രൗഢമായ സമാപനം. സോഷ്യല്‍ ക്ലബ് ഹാളില്‍ അഞ്ചു വാരാന്ത്യങ്ങളിലായി ഏഴു ദിവസമായി രണ്ടു വേദികളില്‍ നടന്ന മത്സരങ്ങള്‍ക്കാണ് തിരശ്ശീല വീണത്. കലാ പ്രതിഭയായി അദീപ് ക്രഷ്ണകുമാറിനെയും കലാതിലകമായി ബി.ശ്രീനിധിനെയും തെരഞ്ഞെടുത്തു. മുഹമ്മദ് അമാൻ, അഖില അനൂപ്, അമേയ മെഹ്റീൻ എന്നിവര്‍ ഭാഷാശ്രീ പുരസ്കാരം നേടി. സ്റ്റേജ് സ്റ്റേജിതര 39 ഇനങ്ങളിലായി അഞ്ചു വിഭാഗങ്ങളില്‍ 600 ലധികം വിദ്യാര്‍ഥികളാണ് മത്സരങ്ങളില്‍ […]

മസ്കത്ത്: ബാങ്കിങ് വിവരങ്ങള്‍ പുതുക്കാനെന്നുപറഞ്ഞു ഒമാനില്‍ നടക്കുന്ന പുതിയ ഓണ്‍ ലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. കെ.വൈ.സി വിശദാംശങ്ങള്‍ അപ്‌ഡേറ്റു ചെയ്യാൻ അഭ്യര്‍ഥിച്ച്‌ ബാങ്കില്‍നിന്നാണെന്നു കാണിച്ചാണ് എസ്.എം.എസ്, വാട്സ്‌ആപ് സന്ദേശങ്ങള്‍ തട്ടിപ്പു സംഘങ്ങള്‍ അയക്കുന്നത്. കഴിഞ്ഞദിവസങ്ങളിലായി നിരവധി വിദേശികള്‍ക്കും മറ്റും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. ‘പ്രിയപ്പെട്ട കെ.വൈ. സി ഹോള്‍ഡര്‍, ഞങ്ങളുടെ ബാങ്കിലെ നിങ്ങളുടെ കെ.വൈ.സി രേഖകള്‍ നിലവില്‍ കാലഹരണപ്പെട്ടിരിക്കുകയാണ്. സുഗമമായ ബാങ്കിങ് ഇടപാട് നടത്താൻ നിങ്ങളെ സഹായിക്കുന്നതിനു […]

Breaking News

error: Content is protected !!