നിലമ്ബൂര്‍: തമിഴ്നാട് നീലഗിരി ജില്ലയിലേക്ക് വരുന്ന ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങളില്‍ തമിഴ്നാട് പോലിസ് നിയമലംഘനത്തിന്റെ പേരില്‍ എക്സ്ട്രാ ഫിറ്റിങ്സ് അഴിച്ചെടുക്കുന്നു. കമ്ബനി ഫിറ്റ് ചെയ്തതില്‍ നിന്നും അധികമായി ഫിറ്റ് ചെയ്ത എല്ലാ എക്സ്ട്രാ ഫിറ്റിംഗ്സും അഴിച്ചെടുക്കുകയാണ് പോലിസ് ചെയ്യുന്നത്. ഇവ അഴിച്ചെടുക്കുവാനുള്ള മെക്കാനിക്കിന്റെ ചിലവ് ഡ്രൈവറുടെ കൈയില്‍ നിന്നും ഈടാക്കുകയും ചെയ്യും. തമിഴ്നാട്ടിലെ വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാക്കുന്നില്ല. കേരള രജിസ്ട്രേഷന് വാഹനങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇത് ചെയ്യുന്നതെന്നും ആരോപണമുണ്ട്. അഴിച്ചെടുക്കുന്ന […]
തിരുവനന്തപുരം: കൊവിഡ് കാലത്ത് സെല്‍ഫ് ഡിക്ളറേഷന് ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളില്‍ ടി സി(Transfer certificate) ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി (Education minister) വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചില സ്കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി നിയമസഭയില്‍(Assembly) പറഞ്ഞു. ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം […]
കുവൈത്ത് സിറ്റി: സൗത്ത് സഅദ് അല്‍ അബ്ദുല്ല റെസിഡന്‍ഷ്യല്‍ സിറ്റി പദ്ധതിയില്‍ 22,000 വീടുകള്‍ വിതരണത്തിന് സജ്ജമായി. 22,152 വീടുകള്‍ ജനുവരി 12 മുതല്‍ ഗുണഭോക്താക്കള്‍ക്ക് നല്കിത്തുടങ്ങുമെന്ന് ഭവനകാര്യ മന്ത്രി ഷായ അബ്ദുറഹ്മാന് അല്‍ ഷായ പറഞ്ഞു. അനുബന്ധസൗകര്യങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കുവൈത്തികള്ക്കാണ് വീടുകള്‍ നല്‍കുന്നത്. ഭവനക്ഷേമ പബ്ലിക് അതോറിറ്റിയും കൊറിയ ലാന്‍ഡ് ആന്‍ഡ് ഹൗസിങ് കോര്‍പറേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 6442 ഹെക്ടറില്‍ നടപ്പാക്കുന്ന പദ്ധതി കുവൈത്തിലെ ആദ്യ […]
മസ്കത്ത്: ഷഹീന് ചുഴലിക്കാറ്റിെന്റ ആഘാതത്തില്‍നിന്ന് കരകയറ്റാന്‍ ഉൗര്ജിതശ്രമവുമായി ഭരണകൂടം. ആഘാതം നേരിട്ട വിവിധ ഗവര്‍ണറേറ്റുകളിലെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. റോഡ് ഗതാഗതയോഗ്യമാക്കുക, വെള്ളം, വൈദ്യുതി, ആശയവിനിമയ സംവിധാനം പുനഃസ്ഥാപിക്കല്‍ എന്നീ കാര്യങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കിയാണ് പ്രവൃത്തികള്‍ നടക്കുന്നത്. വടക്കന്‍-നോര്ത്തന് ബാത്തിനകളിലെ പല റോഡുകളും ചളിയും കല്ലും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വിവിധ ഇടങ്ങളില്‍ റോഡുകള്‍ ഒലിച്ചുപോയി. ഇതോടെ പലഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഇവിടങ്ങളിലേക്ക് ഭക്ഷണവും മറ്റും എത്തിച്ചുതുടങ്ങിയിട്ടുണ്ട്. […]
മസ്കത്ത്: തലസ്ഥാനനഗരിയിലെ എല്ലാ ഇന്ത്യന്‍ സ്കൂളുകളും ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നീണ്ട ഇടവേളക്ക് ശേഷം ഇൗ മാസം മൂന്നിന് തലസ്ഥാനനഗരിയിലെ ഇന്ത്യന്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍, ഷഹീന് ചുഴലിക്കാറ്റ് ഭീഷണി കാരണം സ്കൂള്‍ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. ഞായറാഴ്ച മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അധികൃതര്‍ തകൃതിയായ ഒരുക്കങ്ങളാണ് നടത്തുന്നത്. മസ്കത്ത്, അല്‍ ഖുബ്റ ഇന്ത്യന്‍ സ്കൂളുകളില്‍ 12ാം ക്ലാസ് മാത്രമാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. വാദി […]
അബഹ: സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫാമിലി മീറ്റ് വൈവിധ്യമാർന്ന കലാ കായിക മൽസരങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കർണാടക, തമിഴ്, മലയാളി തുടങ്ങി വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള പ്രവാസി കുടുംബങ്ങളും കലാ ആസ്വാദകരും പങ്കെടുത്ത പരിപാടി കോവിഡിന്ന് ശേഷമുള്ള പ്രദേശത്തെ ആദ്യത്തെ ഒത്തുചേരൽ ഫാമിലികൾ ഏറെ സന്തോഷത്തോടെയാണ് […]
കുവൈത്ത് സിറ്റി: നബി ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ ഒക്ടോബര്‍ 21ന് അവധി പ്രഖ്യാപിച്ചു . മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്കി. ഒക്ടോബര്‍ 18ലെ അവധിക്ക് പകരമാണ് 21ന് അവധി നല്‍കുന്നത്. ആഴ് ചയിലെ മറ്റേതെങ്കിലും ദിവസം വരുന്ന അവധികള്‍ തൊട്ടടുത്ത വ്യാഴാഴ്ചകളിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 18ന് നല്‍കേണ്ട അവധി 21ലേക്ക് മാറ്റിയത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭക്ഷ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ള തൊഴിലാളികള്‍ക്ക് വിസ, തൊഴില്‍ പെര്‍മിറ്റ് എന്നിവ അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണത്തില്‍നിന്ന് ഭക്ഷ്യമേഖലയെ ഒഴിവാക്കിയത്. ഭക്ഷ്യസംസ്കരണം, ഭക്ഷ്യോല്പന്നങ്ങളുടെ വിതരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് എന്‍ട്രി വിസ, സന്ദര്‍ശന വിസ, തൊഴില്‍ പെര്‍മിറ്റ് എന്നിവ അനുവദിക്കാനാണ് തീരുമാനം. റസ്റ്റാറന്റുകള്‍, ബേക്കറി, മത്സ്യബന്ധനം, വിപണനം, കാര്‍ഷിക ഫാമുകള്‍, കന്നുകാലി വളര്‍ത്തല്‍, ക്ഷീരോല്പാദന […]
കുവൈത്ത്: കുവൈത്തില്‍ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിത്തുടങ്ങി.രോഗം പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, 60 വയസ്സ് കഴിഞ്ഞവര്‍, ശരീരത്തിന്റെ പ്രതിരോധശേഷി കുറക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്കി ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇവര്‍ക്ക് പ്രത്യേക രജിസ്ട്രേഷന് ആവശ്യമില്ല. മുന്‍ഗണന വിഭാഗത്തില്‍ പെട്ടവരെ ആരോഗ്യമന്ത്രാലയംതന്നെ കണ്ടെത്തി ഇവരുടെ മൊബൈലിലേക്ക് വാക്സിന് നല്കുന്ന തീയതിയും സമയവും സ്ഥലവും അറിയിച്ചുള്ള എസ്.എം.എസ് സന്ദേശം […]
ഫൈസൽ നാലകത്ത്..മലയാളിയുടെ പ്രിയ നടൻ മനോജ് കെ ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ജന ഹൃദയങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ V I പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക” എന്ന ആൽബത്തിന് വേണ്ടി മനോജ് കെ ജയൻ പാടിയ മനോഹര ഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനായും, അനന്തഭദ്രത്തിലെ ദിഗംഭരണായും, കൂടാതെ ചമയം, വെങ്കലം, പഴശ്ശിരാജ, മധ്യവേനൽ,വെള്ളരിപ്രാവിന്റെ ചങ്ങാതി, […]