കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യസേവന ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള ത്രിതല പദ്ധതി നടപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പദ്ധതിപ്രകാരം, ഗാര്‍ഹിക തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചെലവ് തുടക്കത്തില്‍ മാറ്റമില്ലാതെ തുടരും. ഇവര്‍ സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളില്‍ ചികിത്സ തുടരുന്നതിനാലാണിത്. എന്നാല്‍, ഭാവിയില്‍ ഇത് നേരിയതോതില്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം സ്രോതസ്സുകളെ സൂചിപ്പിച്ച്‌ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് ചെലവ് വഹിക്കാന്‍ ബാധ്യസ്ഥരായ പൗരന്മാര്‍ക്ക് ഭാരമാകാതിരിക്കാന്‍ […]

മാര്‍ബര്‍ഗ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ. യുടെ മുന്നറിയിപ്പ്. യു.എ.ഇ.യുടെ പ്രധാന വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് എയര്‍ലൈനാണ് യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്. വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഒമാന്‍ സര്‍ക്കാരും വിവിധ എയര്‍ലൈന്‍ അധികൃതര്‍ക്കും യാത്രക്കാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് എമിറേറ്റ്‌സിന്റെയും മുന്നറിയിപ്പ്. മാര്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നാണ് ഒമാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് 21 ദിവസത്തിനകം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുന്നുവെങ്കില്‍ ആരോഗ്യകേന്ദ്രത്തിലെത്തി […]

ഒമാനിലെ മസ്ജിദുകളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പള്ളികള്‍ക്കായുള്ള നിയന്ത്രണങ്ങളിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടുള്ള മന്ത്രിതല പ്രമേയം ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സയീദ് അല്‍ മമാരിയാണ് പുറത്തിറക്കിയത്.ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക് വിളിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ 1,000 റിയാലില്‍ കവിയാത്ത അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുന്നന്നതാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് ഐ.എം.ഒയിലെ വ്യാജ ആര്‍.ഒ.പി അക്കൗണ്ട് ഉപയോഗിച്ച്‌ നടക്കുന്ന തട്ടിപ്പിനെതിരെ […]

കുവൈത്ത് സിറ്റി: ക്വാറം തികയാത്തതിനാലും സര്‍ക്കാര്‍ പ്രതിനിധികള്‍ ഹാജരാകാത്തതിനാലും ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത ദേശീയ അസംബ്ലി സമ്മേളനം മാറ്റി. ഇനി പെരുന്നാളിന് ശേഷമാകും സഭ സമ്മേളിക്കുക എന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അറിയിച്ചു. പാര്‍ലമെന്റ് നിയമ പ്രകാരം ദേശീയ അസംബ്ലി സമ്മേളനത്തില്‍ മന്ത്രിസഭ പ്രതിനിധികള്‍ പങ്കെടുക്കണം. എന്നാല്‍, സര്‍ക്കാര്‍ ഭാഗത്തുനിന്ന് ആരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ സമ്മേളനം മാറ്റിവെച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. സര്‍ക്കാറിന്റെ രാജിപ്രഖ്യാപനം വന്നതിനുശേഷം ഇത് നാലാം തവണയാണ് […]

വിമാന യാത്രക്കാര്‍ക്കായി ഇലക്‌ട്രോണിക് രജിസ്‌ട്രേഷന്‍, ഇ-ബോര്‍ഡിംഗ് കാര്‍ഡ് സംവിധാനങ്ങള്‍ ആരംഭിച്ച്‌ കുവൈത്ത് എയര്‍വേയ്‌സ്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ കുവൈത്ത് എയര്‍വേയ്‌സ് വെബ്‌സൈറ്റ് വഴിയോ ഇലക്‌ട്രോണിക് ആപ്ലിക്കേഷന്‍ വഴിയോ യാത്രക്കാര്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. 22-ലധികം സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം ലഭ്യമാകുക. യാത്രക്കാര്‍ക്ക് കുവൈത്ത് എയര്‍വേയ്‌സ് വെബ്‌സൈറ്റിലോ ഇലക്‌ട്രോണിക് ആപ്ലിക്കേഷനിലോ രജിസ്റ്റര്‍ ചെയ്ത ശേഷം ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും റിസര്‍വേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പുതിയ സംവിധാനം വഴി സാധിക്കുമെന്നും […]

ഒമാനിലെ ഇന്ത്യല്‍ അംബാസഡര്‍ അമിത് നാരങ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ റവാസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒമാനും തമ്മില്‍ സഹകരണത്തിനും സാമ്ബത്തിക പങ്കാളിത്തത്തിനുമുള്ള സാധ്യതകളെക്കുറിച്ചും വ്യാപാര-നിക്ഷേപ-വിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇന്ത്യ-ഒമാന്‍ വ്യാപാര, നിക്ഷേപ ബന്ധങ്ങളുടെ മുഴുവന്‍ സാധ്യതകളും തുറക്കുന്നതിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് അംബാസഡര്‍ അമിത് നാരങ്ങ് പറഞ്ഞു.

മസ്ക്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ ബഹുമുഖപ്രതിഭകളായ ഭാഷാധ്യാപകര്‍ക്ക് നല്‍കുന്ന പ്രഥമ ഗുരുദക്ഷിണ പുരസ്കാരം പത്തനംതിട്ട സെന്‍റ് മേരീസ് ഹൈസ്കൂള്‍ മലയാളം അധ്യാപകനും കുട്ടികളുടെ രാജ്യാന്തരപരിശീലകനും എഴുത്തുകാരനും വ്ളോഗറുമായ ബിനു കെ. സാമിന്. ഏപ്രില്‍ 28ന് മലയാളം ഒമാന്‍ ചാപ്റ്റര്‍ മസ്ക്കത്തില്‍ സംഘടിപ്പിക്കുന്ന മലയാള മഹോത്സവത്തില്‍ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്ന പുരസ്കാരം സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ല, വൈസ് ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍, ജനറല്‍ സെക്രട്ടറി രതീഷ് […]

മനാമ: കുവൈത്തില് 600 ദിനാറില് (ഏതാണ്ട് 1,60,667 രൂപ) താഴെ വരുമാനമുള്ളവരും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തവരുമായ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്സ് പിന്വലിക്കാന് നീക്കം. പ്രവാസി ഡ്രൈവിംഗ് ലൈസന്സുകളുടെ സ്ഥിതി പഠിക്കാനും വിവരങ്ങള് അവലോകനം ചെയ്യാനുമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല് അല് ഖാലിദ് സമിതി രൂപീകരിച്ചതായി പ്രാദേശിക പത്രം അല്‍-ജരീദ റിപ്പോര്ട്ട് ചെയ്തു. രാജ്യത്തെ ഗതാഗത കുരുക്ക് പരിഹരിക്കാന് ലക്ഷ്യമിട്ടുളള ഈ തീരുമാനം ഏതാണ്ട് മൂന്നു ലക്ഷം […]

അടുത്തിടെയായി പ്രവാസികള്‍ക്ക് നേരെ നടപടികള്‍ കടുപ്പിക്കുകയാണ് കുവൈത്ത്. നിയമാനുസൃതമല്ലാതെ ഡ്രൈവിങ് ലൈസന്‍സ് നേടിയ പ്രവാസികളെ കണ്ടെത്തി കടുത്ത നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതിന് പുറമേ ഇപ്പോള്‍ അടുത്ത തിരിച്ചടി. കുവെെറ്റിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നത് അധികൃതര്‍ നിര്‍ത്തി വെച്ചു. കുവെെറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റേതാണ് ഈ തീരുമാനം. അതിനാല്‍ 6,250 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതാണ് അധികൃതര്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. കെട്ടിട നിര്‍മാണ […]

മസ്കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍, ആലപ്പുഴ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് കാണ്ടുപോകും. കണ്ണൂര്‍ ചാല സ്വദേശി മനോജ് നിവാസില്‍ രാഹുല്‍ രമേഷ് (34), ആലപ്പുഴ മാന്നാര്‍ സ്വദേശി കുട്ടംപേരൂര്‍ 11ാം വാര്‍ഡില്‍ അശ്വതി ഭവനത്തില്‍ സന്തോഷ് കുമാര്‍ പിള്ള (41) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ട് പോകുക. ദിവസങ്ങള്‍ക്ക് മുമ്ബ് നിസ്വയിലായിരുന്നു അപകടം. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം നടപ്പാതയിലൂടെ നടക്കുന്നതിനിടെ പിന്നില്‍നിന്നു വന്ന സ്‌പോര്‍ട്‌സ് കാര്‍ […]

Breaking News

error: Content is protected !!