ഭൂകമ്ബത്തില്‍ എല്ലാം നഷ്ടപ്പെട്ട സിറിയയിലെയും തുര്‍ക്കിയയിലെയും ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് രംഗത്തിറങ്ങി കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍. സഹായ പദ്ധതിയുടെ ഭാഗമായി കെ.കെ.എം.എ സമാഹരിച്ച 2275 ബ്ലാങ്കറ്റുകള്‍ കുവൈത്ത് റെഡ് ക്രെസന്റിന് കൈമാറി. 24 മണിക്കൂര്‍ ബ്ലാങ്കറ്റ് ചലഞ്ചിലൂടെയാണ് കെ.കെ.എം.എ ബ്ലാങ്കറ്റുകള്‍ സമാഹരിച്ചത്. റെഡ് ക്രെസന്റ് സൊസൈറ്റി പ്രതിനിധികളായ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് സൗദ്, ഖാസിം അല്‍ബ്ലോഷ്, അബ്ദുറഹ്മാന്‍ സാലിഹ് എന്നിവര്‍ സഹായം സ്വീകരിച്ചു. ബി.എം. ഇക്ബാല്‍, കെ.സി റഫീഖ് […]

കുവൈത്ത്: ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ്, കുവൈത്ത് ടവറുകള്‍, ഗ്രീന്‍ ഐലന്‍ഡ് പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരോധിച്ചു. സുരക്ഷാ നടപടിയുടെ ഭാഗമായി മാര്‍ച്ച്‌ ഒന്നുവരെയാണ് നിയന്ത്രണമെന്ന് അഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളും പ്രദര്‍ശനങ്ങളും ഈ മേഖലകളില്‍ ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്ന ആളില്ല വിമാനങ്ങളുടെ റേഡിയോ ഫ്രീക്വന്‍സികളില്‍ തടസ്സം നേരിടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് […]

മസ്കത്ത്: ഭൂകമ്ബം കശക്കിയെറിഞ്ഞ തുര്‍ക്കിയയിലെ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരായി ഒമാന്‍ റെസ്ക്യൂ ടീം. ഫെബ്രുവരി എട്ടിന് ദുരന്തഭൂമിയിലെത്തിയ സേന രണ്ടുപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. ഏഴു ദിവസത്തോളം കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 60 വയസ്സുള്ള സ്ത്രീയെ ഹതായ് നഗരത്തില്‍നിന്നും അന്റാക്യയില്‍നിന്ന് മറ്റൊരാളെയുമാണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ (സി.ഡി.എ.എ) നാഷനല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീം രക്ഷിച്ചത്. തെക്കുകിഴക്കന്‍ തുര്‍ക്കിയയിലെ വിവിധ സ്ഥലങ്ങളിലാണ് നാഷനല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീം രക്ഷാപ്രവര്‍ത്തനത്തില്‍ […]

തുര്‍ക്കിയയിലെയും സിറിയയിലേയും ദുരിതബാധിതരെ സഹായിക്കാന്‍ ആരംഭിച്ച കാമ്ബയിനിലൂടെ ഒമാന്‍ ഇതുവരെ ശേഖരിച്ചത് 3,70,000 റിയാല്‍. സംഭാവന പോര്‍ട്ടലായ www.donate.omന്‍റെ കണക്കനുസരിച്ച്‌, ഫെബ്രുവരി ആറിനും 19 നും ഇടയില്‍ ഓണ്‍ലൈനിലൂടെ ലഭിച്ച ആകെ തുക 154,129 റിയാലാണ്. ‘ദാര്‍ അല്‍ അത്ത’ ആരംഭിച്ച കാമ്ബയിനിലൂടെ 76,722 റിയാലും ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന് (ഒ.സി.ഒ) 77,407 റിയാലും ശേഖരിച്ചു. ഒമാനി നാഷനല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്ബനിയില്‍നിന്ന് (ഒ.എന്‍.ഇ.ഐ.സി) 2,20,000 റിയാല്‍ ലഭിച്ചിട്ടുണ്ടെന്നും […]

ലണ്ടന്‍: യൂറോപ്പിലെയും ആഫ്രിക്കയിലെയും മോശം കാലാവസ്ഥ തക്കാളിയുള്‍പ്പെടെയുള്ള പഴം പച്ചക്കറിവര്‍ഗ്ഗങ്ങളുടെ ക്ഷാമത്തില്‍ വലഞ്ഞ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍. ”മോശമായ കാലാവസ്ഥ” വിളവെടുപ്പിനെ ബാധിച്ചതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പറഞ്ഞു. മാര്‍ക്കറ്റുകളിലെ കാലിയായ ഷെല്‍ഫുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ തക്കാളിയുടെ വിപണിയിലെ കുറവ് വന്‍ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.യുകെയില്‍ ശൈത്യകാലത്ത് ലഭിക്കുന്ന തക്കാളിയുടെ വലിയൊരു ഭാഗം മൊറോക്കോയിലും തെക്കന്‍ സ്‌പെയിനിലും നിന്നുമാണ്. രണ്ടു പ്രദേശങ്ങളിലും അടുത്ത കാലത്തുണ്ടായ […]

ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാരബന്ധം നൂറ്റാണ്ടുകളുടെ പഴക്കമുറ്റതാണെന്നും അത് ഇന്നും സജീവമായി നില്‍ക്കുന്നതാണെന്നും കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രിയായ അബ്ദുറഹ്‌മാന്‍ അല്‍ മുതേരി അഭിപ്രായപ്പെട്ടു. ദീര്‍ഘകാലത്തെ സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ വേരുറച്ച രാഷ്ട്രീയബന്ധം കൂടിയാണത്. എണ്ണ കണ്ടെത്തിയ ശേഷമുള്ള കുവൈത്തിന്റെ വികസനത്തില്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ചു മലയാളികള്‍ക്ക് നിര്‍ണായകമായ ബന്ധമുണ്ട്. പരസ്പര ബഹുമാനത്തിന്റെയും പരസ്പര പൂരകത്വത്തിന്റെയും സാമൂഹികവും സാംസ്‌കാരികവുമായ ബന്ധം കൂടിയാണത്. കുവൈത്തിന്റെ വളര്‍ച്ചയില്‍ മലയാളികള്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അബ്ദുള്‍ റഹ്‌മാന്‍ അല്‍ […]

ഫോക്കസ് കുവൈത്തിന്റെ നേതൃത്വത്തില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. കുവൈത്തിലെ പ്രമുഖ നാടക പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍ വഞ്ചിയൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കായി വിവിധ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം വെവ്വേറെ മത്സരങ്ങള്‍ നടത്തിയിരുന്നു. സലിം രാജ്, ഡാനിയേല്‍ തോമസ്, സി.ഒ കോശി, റെജി കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി കലാകാരന്മാര്‍ അണിനിരന്ന സംഗീത നിശ പരിപാടികള്‍ക്ക് മിഴിവേകി.

മസ്കത്ത്: ഒമാന്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 16-ന് അവസാനിച്ചു. ശൂറ കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം ഇപ്രാവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയാണ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് വെബ്സൈറ്റ് വഴിയും ഇന്‍തകബ് ആപ്ലിക്കേഷന്‍ വഴിയും അപേക്ഷിക്കാന്‍ അവസരമൊരുക്കിയിരുന്നു.

മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായി. ബുധനാഴ്ചയാണ് ഉദ്ഘാടനമെങ്കിലും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നും ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉത്സവ നഗരിയില്‍ എത്തിക്കഴിഞ്ഞു. പ്രസാധകര്‍ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനായി നിരത്താന്‍ തുടങ്ങിയതോടെ വേദിയായ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍റര്‍ ഉണര്‍ന്നുകഴിഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ പ്രസാധകരാണ് ഈ വര്‍ഷം പുസ്തകോത്സവത്തില്‍ എത്തുന്നത്. വില്‍പനക്കെത്തുന്ന പുസ്തകങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുള്ളത്. ഈ വര്‍ഷവും മലയാള പുസ്തകവുമായി അല്‍ ബാജ് ബുക്സ് എത്തുന്നുണ്ട്. […]

ലണ്ടന്‍: യുകെ മലയാളികള്‍ക്കു നൊമ്പരമായി കുഴഞ്ഞു വീണു മരിച്ച ബെഡ്‌ഫോഡ് ഷെയറിലെ ലൂട്ടന്‍ ഡണ്‍സ്റ്റബിള്‍ സെന്ററില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയല ജേക്കബിന്റെ (16) സംസ്‌കാരം ഫെബ്രുവരി 21ന്. ലൂട്ടന്‍ ഹോളി ഗോസ്റ്റ് കതോലിക് പള്ളിയില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ പൊതുദര്‍ശനവും തുടര്‍ന്ന് 4.15 ന് ലൂട്ടന്‍ വാലി സെമിത്തേരിയില്‍ സംസ്‌കാരവും. പനിയെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന കയലക്ക് പ്രാഥമിക ചികിത്സകള്‍ നല്‍കിയിരുന്നെങ്കിലും ഫെബ്രുവരി 2 ന് […]

Breaking News

error: Content is protected !!