കുവൈറ്റ് സിറ്റി: വീട്ടുജോലിക്കാരിയെ ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ (Murder of Maid) കുവൈറ്റി വനിതയ്‍ക്ക് 15 വര്‍ഷം തടവ്. കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait Court of Cassation) ശിക്ഷ വിധിച്ചത്. ‌‌അപ്പീല്‍ കോടതി വിധി പരമോന്നത കോടതി ശരിവെക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് പ്രതിയുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവും വിധിച്ചു. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലുകളിലൂടെ […]

ലണ്ടന്‍: യുക്രൈന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യുക്രൈന്‍ ജനതയ്‌ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഈ പ്രതിസന്ധികാലത്ത് തങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്ന് യുക്രൈന്‍ ജനതയ്ക്ക് യുകെ പ്രധാനമന്ത്രിയുടെ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഏകാധിപതിയെന്നാണ് ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. യുക്രൈന്‍ അധിനിവേശം വികൃതവും കിരാതവുമായ നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതേസമയം റഷ്യയ്‌ക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും രംഗത്തെത്തി. യുദ്ധ […]

ടയര്‍ 1 നിക്ഷേപക വിസകളുമായി ബന്ധപ്പെട്ട് യുകെ സര്‍ക്കാര്‍ അടുത്തയാഴ്ച നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍. വിദേശ നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനമായിരിക്കും വരാനിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 2 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുന്നവര്‍ക്ക് താമസാവകാശം (Residency) വാഗ്ദാനം ചെയ്യുന്നതായിരുന്നു പദ്ധതി. യുകെയില്‍ (UK) നിക്ഷേപം നടത്താന്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള സമ്ബന്നരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2008ലാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഗോള്‍ഡന്‍ […]

ഒമാനില്‍ കൈക്കൂലി കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി. സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷനാണ് (എസ്.എഫ്.എ.എ.ഐ) ജീനവക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ട കാര്യം അറിയിച്ചത്. ജോലിയില്‍നിന്ന് പിരിച്ചുവിടല്‍, തടവ്, പിഴ, പൊതു ജോലികള്‍ ചെയ്യുന്നത് വിലക്കല്‍ തുടങ്ങിയ നടപടികളാണ് പ്രധാനമായും സ്വീകരിച്ചത്. 207 അഴിമതി കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 580 ദശലക്ഷം റിയാലാണ് അഴിമതി കേസുകളുമായി ബന്ധപ്പെട്ട് തിരിച്ചുപിടിച്ചത്. […]

ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി ഒമാന്‍. സ്ത്രീകളുടെയും കുട്ടികളുടെയും യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ വര്‍ഷം ജനുവരി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വനിതാ ടാക്‌സി സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ടാക്‌സി സര്‍വീസ് ആപ്പായ ‘ഒ ടാക്‌സി’ക്കാണ് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വനിതാ ടാക്‌സി സര്‍വീസ് നടത്താനുള്ള ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. 20ഓളം സ്ത്രീകളാണ് നിലവില്‍ ഡ്രൈവര്‍മാരായി പ്രവര്‍ത്തിക്കുന്നത്. പിങ്ക്, വെള്ള നിറങ്ങളിലുള്ളതാണ് വനിതാ ടാക്‌സി. […]

ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍. ഒമാന്‍ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്ബനിയാണ് കാര്‍ നിര്‍മിക്കുന്നത്.അല്‍ബുസ്താന്‍ പാലസിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ചത്. ആദ്യ 100 വാഹനങ്ങള്‍ക്കുള്ള ബുക്കിങ് ഇതിനകം പൂര്‍ത്തിയായി. പുതിയ കാറുകള്‍ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 300 വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ ഇനി 150ല്‍ താഴെ കാറുകള്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാനുള്ളത്.4.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കി.മീറ്റര്‍ വരെ […]

യുക്രെയ്‌നില്‍ റഷ്യ അധിനിവേശം തുടങ്ങിയെന്ന് ബ്രിട്ടിഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കുമേല്‍ ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.‘റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ യുക്രെയ്‌നിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിക്കാന്‍ തീരുമാനിച്ചു. അതിനാല്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരും. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തുക’ സാജിദ് പറഞ്ഞു.റഷ്യന്‍ കമ്ബനികള്‍ക്ക് യുഎസ് ഡോളറും ബ്രിട്ടിഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും […]

ലണ്ടന്‍: ​ബ്രിട്ടണില്‍ മണിക്കൂറില്‍ നൂറു മൈലിലേറെ വേഗത്തില്‍ ആഞ്ഞടിച്ച യൂനിസ് കൊടുങ്കാറ്റില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ആകര്‍ഷക കേന്ദ്രമായിരുന്ന ‘ന്യൂട്ടന്റെ ആപ്പിള്‍ മരം’ നിലംപൊത്തി. സര്‍ ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴ്ത്തി ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കാന്‍ കാരണക്കാരനായ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്നാണ് വെള്ളിയാഴ്ച കനത്ത കാറ്റില്‍ നിലംപതിച്ചത്. ഗുരുത്വാകര്‍ഷണ ബലം കണ്ടുപിടിക്കാന്‍ നിമിത്തമായ യഥാര്‍ഥ ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ആയിരുന്ന ഈ ആപ്പിള്‍ മരം ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നതാണ്. […]

ലോകാവസാന നിലവറ വീണ്ടും തുറക്കുന്നു. സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് അഥവാ ലോകാവസാന നിലവറ സ്ഥിതി ചെയ്യുന്നത് ആര്‍ട്ടിക്കിനോട് ചേര്‍ന്നുള്ള ഭൂപ്രദേശത്താണ്. ലോകത്തെ ഭക്ഷ്യയോഗ്യമായ എല്ലാ സസ്യവിഭാഗങ്ങളുടെയും വിത്തുകള്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിലവറ ആരംഭിച്ചത്.ലോകാവസാന നിലവറ എന്ന പേരുണ്ടെങ്കിലും ലോകാവസാനം സംഭവിച്ചാല്‍ ഉപയോഗിക്കുക എന്നതല്ല ഈ നിലവറയുടെ ആത്യന്തിക ലക്ഷ്യം. ഭാവിയിലും ഇപ്പോഴുള്ള സസ്യവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ നിലവറയുടെ ലക്ഷ്യം. വര്‍ഷത്തില്‍ ഒന്നോ […]

മതത്തിന്റെ പേരില്‍ കൊല്ലും കൊലയും നടക്കുന്ന ഈ കാലഘട്ടത്തില്‍ വലിയൊരു ആശ്വാസമായി മലബാറിലെ മുത്തപ്പന്റെ വീഡിയോ. മലബാര്‍ മേഖലയിലെ പ്രധാന തെയ്യക്കോലമാണ് മുത്തപ്പന്‍. മുത്തപ്പന്‍ വെള്ളാട്ടം ഒരു മുസ്ലീം സ്ത്രീയെ ചേര്‍ത്തു നിര്‍ത്തി അനുഗ്രഹിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ മുന്നിലേക്ക് വരാതെ മാറി നിന്ന മുസ്ലീം സ്ത്രീയെ ‘നീ വേറെയൊന്ന്വല്ല. ഇങ്ങ് വാ. എന്ന് പറഞ്ഞ് അനുഗ്രഹിക്കുകയായിരുന്നു മുത്തപ്പന്‍. സനി പെരുവണ്ണാന്‍ എന്ന കോലധാരിയാണ് ഈ വീഡിയോയില്‍ […]

Breaking News

error: Content is protected !!