ലണ്ടന്‍: മോര്‍ട്ട്ഗേജ് നിരക്കുകള്‍ ആറ് ശതമാനത്തിന് മുകളിലേക്ക് കുതിച്ചതോടെ ഭവന ഉടമകള്‍ക്ക് സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രതിരോധിച്ച് പ്രധാനമന്ത്രി. രണ്ട് വര്‍ഷത്തെ ഫിക്സഡ് ഡീലുകളുടെ ശരാശരി നിരക്ക് 6.01 ശതമാനത്തിന് മുകളിലേക്ക് വര്‍ദ്ധിച്ചതായി മണിഫാക്സ് വ്യക്തമാക്കി. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്സഡ് ഡീലുകള്‍ 5.67 ശതമാനത്തിലാണ് ലഭ്യമാകുന്നത്. ഇതോടെ 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ തിരിച്ചടവില്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവാണ് ഭവനഉടമകള്‍ നേരിടേണ്ടി വരുന്നത്. ഏറ്റവും പുതിയ പണപ്പെരുപ്പ […]

ലണ്ടന്‍: ബ്രിട്ടനിലെ ജീവിതച്ചെലവ് കൂടിയ സാഹചര്യത്തില്‍ ശമ്ബളവര്‍ധനവ് ആവശ്യപ്പെട്ട് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് വൈദികര്‍. 500 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായിട്ടാണ് ശമ്ബളം കൂട്ടണം എന്ന ആവശ്യം വൈദികര്‍ മുന്നോട്ടുവയ്ക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ വൈദികര്‍ക്ക് ലഭിക്കുന്ന സ്റ്റൈപ്പൻഡില്‍ 9.5% വര്‍ധനവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടിലെ 2,000-ലധികം വൈദികരെയും സാധാരണ ഉദ്യോഗസ്ഥരെയും പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയൻ യൂണൈറ്റ് തിങ്കളാഴ്ച വ്യക്തമാക്കി. “ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടിന് ബാങ്കില്‍ ശതകോടിക്കണക്കിന് പണമുണ്ട്. പുരോഹിതന്മാര്‍ക്ക് […]

ന്യൂ യോര്‍ക്ക്: മലയാളി യുവ ഗായകരെ അണിനിരത്തി വ്യത്യസ്ത ശൈലിയില്‍ കലാവേദി സംഗീത സന്ധ്യ അരങ്ങേറി. ഫ്ലോറല്‍ പാര്‍ക്കില്‍ 257 സ്ട്രീറ്റിലുള്ള ഇര്‍വിന്‍ ആള്‍ട്ടമാന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്ബടിയോടെയാണ് സംഗീത മാമാങ്കം അവതരിപ്പിച്ചത്. കോളജ് വിദ്യാര്‍ഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണന്‍, ഗായികമാരായ അപര്‍ണ്ണ ഷിബു, സാറാ പീറ്റര്‍, സ്‌നേഹ വിനോയ്, നന്ദിത തുടങ്ങിയ അമേരിക്കയില്‍ ജനിച്ച്‌ വളര്‍ന്ന ഗായകരാണ് ഈ സംഗീത മാമാങ്കം സംഗീത പ്രേമികള്‍ക്കായി സമ്മാനിച്ചത്. […]

ലണ്ടന്‍: ലണ്ടനിലെ പെക്കാമില്‍ മലയാളി യുവാവ് അരവിന്ദ് ശശികുമാര്‍ (37) മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. വര്‍ക്കല സ്വദേശിയും അരവിന്ദിന്റെ ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്നയാളുമായ കൊലയാളി സല്‍മാന്‍ സലീം എന്ന 20കാരന്‍ ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്നാണ് അരവിന്ദ് ദാരുണമായി കൊല്ലപ്പെടാന്‍ കാരണമായിരിക്കുന്നതെന്നാണ് പുതിയ വിവരം. നെഞ്ചിലേറ്റ മാരകമായ മുറിവാണ് മരണത്തിന കാരണമായിരിക്കുന്നത്. പ്രതിയെ ഇന്ന് ക്രോയ്ഡോണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും […]

മദ്യലഹരിയിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിക്ക് യു.കെയില്‍ ആറ് വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിലാണ് 20 വയസുകാരനായ പ്രീത് വികാലിന് തടവ് ശിക്ഷ ലഭിച്ചത്. ബലാത്സംഗം ചെയ്യുന്നതിന് മുമ്ബായി മദ്യലഹരിയിലുള്ള യുവതിയെ പ്രതി റൂമിലേക്ക് താങ്ങിക്കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രീത് വികാലിന് കോടതി ആറ് വര്‍ഷവും ഒമ്ബത് മാസവും തടവ് ശിക്ഷ വിധിച്ചത്. 2022 ജൂണില്‍ […]

ഉപഭോക്താക്കളില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 101 ഓളം ആപ്ലിക്കേഷനുകളെ പ്ലേ സ്‌റ്റോറില്‍ നിന്നും ഒഴിവാക്കി ഗൂഗിള്‍. ടെക്ക് ലോകത്തെ സുരക്ഷാ ഗവേഷകരായ ഡോ. വെബാണ് നിരവധി ആപ്പുകളില്‍ കടന്ന് കയറിയ ഈ സ്‌പൈവെയറിനെ കണ്ടെത്തിയത്. സ്പിന്‍ ഒകെ എന്ന സ്‌പൈ വെയറാണ് ആപ്പുകള്‍ വഴി ഉപഭോക്താക്കളുടെ ഡിവൈസുകളില്‍ കടന്ന് കയറി ഡേറ്റകള്‍ ചോര്‍ത്തുകയും, അത് മറ്റ് സര്‍വറുകളിലേക്ക് അയക്കുകയും ചെയ്തത്. പ്ലെ സ്റ്റോറില്‍ നിന്നും […]

ലണ്ടന്‍: കെറ്ററിങ്ങില്‍ മലയാളി നഴ്സിന്റെയും മകളുടേയും കൊലപാതകത്തിന് പിന്നാലെ മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടിരിക്കുന്നു. ലണ്ടനില്‍ മലയാളി യുവാവ് മറ്റൊരു മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാറാണ് (37) കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്.സംഭവത്തില്‍ കൂടെ താമസിക്കുന്ന 20 കാരനായ മലയാളി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കൂടെ താമസിക്കുന്ന മറ്റ് രണ്ടു യുവാക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോയി. സുഹൃത്തുക്കള്‍ […]

സ്റ്റീവനേജില്‍ നടന്ന യൂത്ത് കൗണ്‍സില്‍ ഡെപ്യൂട്ടി മേയറായി മലയാളി യുവതി തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലര്‍മാര്‍ക്ക് കിട്ടിയ വോട്ടുകളില്‍ മുന്‍തൂക്കം നേടിയ അനീസ റെനി മാത്യുവിനായി സ്റ്റീവനേജ് യൂത്ത് കൗണ്‍സില്‍ ഭരണ ഘടന തിരുത്തയെഴുതി പുതിയ പദവി അവര്‍ക്കായി സൃഷ്ടിക്കേണ്ടി വന്നു. അനീസയുടെ അതുല്യ പ്രതിഭക്കു അവസരം കൊടുക്കുന്നതിനു പുറമെ അവരുടെ കഴിവുകളും, വ്യക്തിഗത നേട്ടങ്ങളും പ്രയോജനപ്പെടുത്തി യുവജനങ്ങള്‍ക്കിടയില്‍ അവരുടെ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ കൗണ്‍സില്‍ ഭരണ നേതൃത്വം പുതിയ പദവി സൃഷ്ടിച്ചു അനീസാ […]

ലണ്ടനിലെ ഫ്ളാറ്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച നോട്ടിംഗ്ഹാമില്‍ മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ നില്‍ക്കവെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെംബ്ലിയില്‍ കൊല്ലപ്പെട്ടത്. 27-കാരി തേജസ്വിനി കോന്താമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബ്രസീല്‍ പൗരനടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. തേജസ്വിനിയോടൊപ്പം മുന്‍പ് താമസിച്ചിരുന്ന ബ്രസീലിയന്‍ പൗരനാണ് കൊലപാതകം നടത്തിയതെന്ന് തേജസ്വിനിയുടെ ബന്ധു പറഞ്ഞു. ഒരാഴ്ച മുന്‍പാണ് തേജസ്വിനി സുഹൃത്തുക്കള്‍ക്കൊപ്പം താമസം മാറിയത്. ഹൈദരാബാദ് സ്വദേശിനി തേജസ്വിനി മാസ്റ്റേഴ്സ് ഡിഗ്രി പഠിക്കാനായാണ് യുകെയില്‍ […]

ലണ്ടന്‍: ബ്രിട്ടനും ഇന്ത്യക്കും ഒരു പോലെ നേട്ടമുണ്ടാക്കുന്ന ഇമിഗ്രേഷന്‍ പോളിസികള്‍ സ്വീകരിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ( യുകെ ഐബിസി) രംഗത്തെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇക്കാര്യത്തിന് പ്രാധാന്യമേകണമെന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നു. കുടിയേറ്റം വര്‍ധിപ്പിച്ച് അതിന്റെ ഗുണഫലങ്ങളിലൂടെ ഇരു രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെന്നാണ് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കുടിയേറ്റക്കാരെ ബ്രിട്ടനിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്ന ട്രേഡ് ഡീലായിരിക്കണം […]

Breaking News

error: Content is protected !!