മസ്കത്ത്: ഗതാഗത അപകടങ്ങള്‍ കുറക്കുന്നതിനും റോഡുകളിലെ സുരക്ഷ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി റോയല്‍ ഒമാൻ പൊലീസ് (ആർ.ഒ.പി) ഹെവി, ലൈറ്റ് വാഹനങ്ങള്‍ക്കായി ഒമാൻ ഹൈവേ കോഡ് സംബന്ധിച്ച കൈപ്പുസ്തകങ്ങള്‍ പുറത്തിറക്കി. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളം സുരക്ഷിതമായ ഡ്രൈവിങ് രീതികളെക്കുറിച്ചുള്ള നിർണായക അറിവ് പ്രചരിപ്പിക്കുന്നതിനുമുള്ള ആർ.ഒ.പിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണിത്. ട്രാഫിക് അപകടങ്ങളും അവയുടെ അനന്തരഫലങ്ങളും കുറക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയാണ് ഈ കൈപ്പുസ്തകങ്ങളുടെ പ്രസിദ്ധീകരണം പ്രതിഫലിപ്പിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക്കിലെ […]

കുവൈത്ത് സിറ്റി: റമദാനില്‍ ജോർഡനിലെ മാനുഷിക പ്രവർത്തനങ്ങള്‍ വർധിപ്പിച്ച്‌ കുവൈത്തിലെ ചാരിറ്റി സംഘടനകള്‍. ജോർഡനിലെ സിറിയൻ,ഫലസ്തീൻ അഭയാർഥികള്‍ക്കും മറ്റുള്ളവർക്കും സംഘടനകള്‍ സഹായം ലഭ്യമാക്കുന്നുണ്ട്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്), ജോർഡൻ പ്രതിനിധിയുമായി സഹകരിച്ച്‌ അല്‍ അഖബയിലെ 600 ഓളം അനാഥർക്കായി ഇഫ്താർ സംഘടിപ്പിച്ചു. റമദാനില്‍ കെ.ആർ.സി.എസ് ഏകദേശം 15,000 നോമ്ബുതുറ വിഭവങ്ങളും വിതരണം ചെയ്തു. ഇവ തുടരുമെന്നും കെ.ആർ.സി.എസ് വ്യക്തമാക്കി.റഹ്മ സൊസൈറ്റി 12,000 സിറിയൻ, ഫലസ്തീൻ അഭയാർഥികള്‍ക്ക് ഏകദേശം […]

മസ്‌കത്ത്: ഒമാനില്‍ വിദേശ നിക്ഷേപക കമ്ബനികളില്‍ സ്വദേശി നിയമനം നിർബന്ധമാക്കുന്നു. പ്രവർത്തനം ആരംഭിച്ച്‌ ഒരു വർഷത്തിനുള്ളില്‍ വിദേശ നിക്ഷേപകർ ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപക കമ്ബനികളില്‍ ഏപ്രില്‍ മുതല്‍ ഒമാനി ജീവനക്കാരെ നിയമിച്ചുതുടങ്ങണമെന്നാണ് നിർദേശം. വിദേശ നിക്ഷേപകർ ഒമാനില്‍ വാണിജ്യ സ്ഥാപനം ആരംഭിച്ച്‌ ഒരു വർഷത്തിനുള്ളില്‍ ഒരു ഒമാനി പൗരനെ നിയമിക്കുകയും അവരെ സോഷ്യല്‍ ഇൻഷുറൻസിന്റെ ജനറല്‍ അതോറിറ്റിയില്‍ രജിസ്റ്റർ […]

കുവൈത്ത്‌ സിറ്റി: കുറ്റിപ്പുറം എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ്ങില്‍ അലുമ്നി ഇഫ്താർ മീറ്റ് ഫർവാനിയ ഷെഫ് നൗഷാദ് സിഗ്‌നേച്ചർ റസ്റ്റാറന്റില്‍ നടന്നു. അലുമ്നി പ്രസിഡന്റ് റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടറി നയീം സ്വാഗതവും ട്രഷറർ ശറഫുദ്ദീൻ നന്ദിയും പറഞ്ഞു. ഇഫ്താർ സംഗമത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സമ്മാനദാനവും നടത്തി. സെല്‍ഫി മത്സരത്തില്‍ വിജയിച്ച ഫൈറൂസിന്‌ അലുമ്നി പ്രസിഡന്റ് റിയാസ് സമ്മാനം കൈമാറി. ക്വിസ് മത്സരത്തിന് റയീസ് നേതൃത്വം നല്‍കി.സിബി,സാജു,റസല്‍,അജയ് […]

കുവൈത്ത് സിറ്റി: വർഗീയത വിതച്ചു വോട്ട് തട്ടാനുള്ള തല്‍പര കക്ഷികളുടെ കുത്സിത നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് മുഹമ്മദ് നദീർ മൗലവി ആവശ്യപ്പെട്ടു. സംസ്ഥാനത്തു ഏറെ വിവാദമായ പൂഞ്ഞാർ വിഷയവും ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച പൊലീസ് റിപ്പോർട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളെയും കുറിച്ച്‌ കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ടയുടെ പ്രവാസി ഘടകങ്ങള്‍ നാടിന്റെ വികാരത്തിനൊപ്പം നിലകൊള്ളുന്നത് ശ്രദ്ധേയമാണെന്നും കൂട്ടായ്മയുടെ സേവനപ്രവർത്തനങ്ങള്‍ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു. […]

കുവൈത്ത്‌ സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം ഫാ. കെ.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൈനാൻ ജോണ്‍ ആധ്യക്ഷത വഹിച്ചു. ഫൈസല്‍ മഞ്ചേരി റമദാൻ സന്ദേശം നല്‍കി. തോമസ് പള്ളിക്കല്‍, സകീർ പുത്തൻ പാലം, സാറാമ്മ ജോണ്‍സ്, അബ്ദുല്‍ കലാം മൗലവി, സാലി ജോർജ്, സുശീല, ജിജു എം.ലാല്‍, മധു വെട്ടിയാർ, ഡിനു കമല്‍, ബിനു, എ.ഐ. കുര്യൻ, സിബി പുരുഷോത്തമൻ, ജഗതംബരൻ, ജേക്കബ് എന്നിവർ […]

മസ്കത്ത്: ഇടുക്കി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ നിര്യാതനായി. കാഞ്ചിയാറിലെ കല്ലുകുന്നേല്‍ ഹൗസില്‍ റോയിച്ചൻ മാത്യു (47) ആണ് മരിച്ചത്. മസ്കത്ത് ഖുറിയാത്തില്‍ പവർ സേഫ്റ്റി കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മാത്യു എബ്രഹാം. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഭാര്യ: സൗമ്യ. മക്കള്‍: അലൻ റോയിച്ചൻ, അതുല്‍ റോയിച്ചൻ, അലീന റോയിച്ചൻ. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യാനക്കല്‍ ഗവ.ഹൈസ്ക്കൂളിന് മുൻവശം നൂഫാന ഹൗസില്‍ കറുപ്പമാക്കന്റകത്ത് കെ. മൊയ്തീൻ കോയ (73) കുവൈത്തില്‍ നിര്യാതനായി. കുവൈത്തിലെ അശ്റഫ് ആൻഡ് കമ്ബനിയുടെ ഫൈനാൻസ് മാനേജരായിരുന്നു. ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡൻസ് അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ സീനിയർ മെംബറാണ്. ഭാര്യ: ബീയാത്തുല്‍ ഫാത്തുമ്മു. മക്കള്‍: ഡോ. നൂബി മൊയ്തീൻ കോയ (ദുബൈ), ഡോ. ഫാബി മൊയ്തീൻ കോയ (കുവൈത്ത്),എം.കെ. നവാഫ് (അബൂദബി). മരുമക്കള്‍: ഡോ.ഷഹീർ മാലിക് (കുവൈത്ത്), […]

കുവൈത്ത് സിറ്റി: അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് ആം ആദ്മി പ്രവാസി കള്‍ചറല്‍ അസോസിയേഷൻ (ആപ്കാ) കുവൈത്ത്. അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ആപ്കാ സമ്മേളനം സംഘടിപ്പിച്ചു. കണ്‍വീനർ അനില്‍ ആനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുബാറക്ക് കാമ്ബ്രത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളത്. എതിർക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയാണ്. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ […]

മസ്കത്ത്: നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോഷണം, വ്യാജ ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച്‌ വാഹനമോടിക്കല്‍, അനധികൃതമായി തോക്ക് കൈവശം വെക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരാളെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. നിയമ നടപടികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Breaking News

error: Content is protected !!