കുവൈറ്റ് :18 മാസങ്ങള്‍ക്ക് ശേഷം 5ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക് സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട്‌ ചെയ്തു. കോവിഡ് മാനദന്ധങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും വിദ്യാലങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക., രാജ്യത്തെ സ്വാകാര്യ വിദ്യാലയങ്ങള്‍ കഴിഞ്ഞ വാരം മുതല്‍ പ്രവര്‍ത്തനമാരഭിച്ചിരുന്നു. ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളും തുറക്കുന്നത്തോട് കൂടി പൊതു നിരത്തുകളില്‍ രൂക്ഷമായ ഗതാഗത കുരുക്കുകള്‍ അനുഭവപ്പെടുമെന്നു ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദ്യാലയങ്ങള്‍ തുറക്കുന്നതിനോടാനുബാധിച്ചു കഴിഞ്ഞ ദിവസം പുസ്തകശാലകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും […]

കുവൈറ്റ് സിറ്റി: പത്ത് ലക്ഷം പേരില്‍ 4 പേര്‍ക്ക് മാത്രമുണ്ടാകുന്ന അപൂര്‍വ രക്തഗ്രൂപ്പായ ‘ബോംബെ’ ഗ്രൂപ്പ് രക്തം ദാനം ചെയ്ത് യുവതി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഇബിന്‍സിനാ ആശുപത്രിയില്‍ രണ്ടാഴ്ചിലധികമായി ചികിത്സയിലുള്ള കുട്ടിയുടെ അടിന്തര ശസ്ത്രക്രിയക്കായിയാണ് ബിഡികെ കുവൈറ്റ് രക്തദാനസേനാംഗവും മംഗലാപുരം സ്വദേശിനിയുമായ വിനുത ദയാനന്ദ രക്തദാനം നടത്തിയത്. 2017ല്‍ വിനുതയുടെ പ്രസവ ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി വന്നപ്പോള്‍ ബിഡികെ പ്രവര്‍ത്തകര്‍ ഖത്തറില്‍ നിന്നും നിധീഷ് രഘുനാഥ് എന്ന […]

കുവൈറ്റ്‌: കുവൈറ്റില്‍ കൊവിഡ് വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും , രക്ഷകര്‍ത്താക്കള്‍ക്കും ഓഡിറ്റര്‍മാര്‍ക്കും വിദ്യാലയങ്ങളില്‍ പ്രവേശിക്കാന്‍ വിദ്യഭാസം മന്ത്രാലയം അനുമതി നല്‍കി. പൊതു വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഒസാമ അല്‍ സുല്‍ത്താനാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച്‌ എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിജ്ഞാപനം അയച്ചതായും അദ്ദേഹം അറിയിച്ചു. അതെസമയം, കോവിഡ് മാനദണ്ഡ പ്രകാരം ഒരു ഡോസും എടുക്കാത്ത 12 വയസ്സ് മുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം […]

മസ്​കത്ത്​: ശഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് റൂവിയിലെ അല്‍നാദ ആശുപത്രിയില്‍ വെള്ളം കയറിയതായി വന്ന വാര്‍ത്ത വാസ്​തവ വിരുദ്ധമാണെന്ന്​ ആരോഗ്യമ​ന്ത്രാലയം .അതെ സമയം രോഗികളെ മുന്‍കരുതലിന്‍റെ ഭാഗമായി സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റിയിട്ടുണ്ട്​. ആശുപത്രിയിലെത്തുന്നവര്‍ക്ക്​ ആവശ്യമായ സേവനം നല്‍കുന്നു​​​ണ്ട്​. ചുഴലിക്കാറ്റ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 136 അഭയകേന്ദ്രങ്ങള്‍ ഒരുങ്ങിയതായും അധികൃതര്‍ അറിയിച്ചു. ഇതില്‍ 45 എണ്ണം പ്രവര്‍ത്തനസജ്ജമായി . 2734 ആളുകളെ അഭയകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.

സലാല: ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മസ്കത്ത് വിമാനത്തിലിറങ്ങണ്ട സലാം എയറിന്റെ രണ്ട് വിമാനങ്ങള്‍ സലാല എയര്‍പോര്‍ട്ടിലാണ് ഇറക്കി. കോഴിക്കോട് നിന്നും സുഡാനിലെ ഖാര്‍ത്തൂമില്‍ നിന്നും വന്ന വിമാനങ്ങളാണ് സലാലയിലെത്തിയത്. 160 യാത്രക്കാരാണ് കോഴിക്കോട് നിന്നുള്ള വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാത്രി ഒമ്ബത് മണിക്ക് ഇവര്‍ക്ക് സലാലയില്‍ നിന്ന് മസ്കത്തിലേക്ക് മടങ്ങാനാവുമെന്ന് എയര്‍ലൈന്‍ വ്രത്തങ്ങള്‍ അറിയിച്ചു. മസ്കത്തില്‍ ലാന്റിങ്ങിന് തയ്യാറായ വിമാനം യാത്രക്കാരുടെ സുരക്ഷിതത്വംഉറപ്പാക്കുന്നതിനായാണ് […]

ഷഹീന്‍ ചുഴലിക്കാറ്റില്‍ ഒമാനില്‍ വ്യാപക നാശനഷ്ടം. മുന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ അമീറാത്തിലെ വെള്ളകെട്ടില്‍ വീണ് കുട്ടിയും, റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കെട്ടിടം തകര്‍ന്ന് രണ്ട് ഏഷ്യക്കാരുമാണ് മരിച്ചത്. വാദി മുറിച്ച്‌ കടക്കുന്നതിനിടെയാണ് ഒരാളെ കാണാതായത്. താമസിച്ചിരുന്ന കെട്ടിത്തിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞാണ് ഏഷ്യകാരായ രണ്ടുപേര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മസ്‌കത്തിലേതടക്കം പല പ്രധാന റോഡുകളും വെള്ളത്തിലാണ്. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. എക്‌സ്പ്രസ്‌വേ ഒഴികെ മസ്‌കത്തിലെ […]

വാഷിങ്​ടണ്‍: ഇന്ത്യന്‍ നിര്‍മ്മിത കോവിഷീല്‍ഡ്​ വാക്​സിന്‍റെ രണ്ട്​ ഡോസാണ്​ താന്‍ സ്വീകരിച്ചിരിക്കുന്നതെന്ന്​ യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്‍റ്​ അബ്​ദുല്ല ഷാഹിദ്​. “ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ്​ വാക്​സിനാണ്​ സ്വീകരിച്ചത്​. ലോകത്തെ മറ്റ്​ പല രാജ്യങ്ങളും ഇതേ വാക്​സിനാണ്​ ഉപയോഗിക്കുന്നത്​.വാക്​സിനെ കുറിച്ച്‌​ നിരവധി സാ​ങ്കേതിക ചോദ്യങ്ങള്‍ നിങ്ങള്‍ക്ക്​ എന്നോട്​ ചോദിക്കാനുണ്ടാവും. ഞാന്‍ ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ്​ വാക്​സിനാണ്​ സ്വീകരിച്ചിരിക്കുന്നത്​. എത്ര രാജ്യങ്ങള്‍ വാക്​സിന്‍ അംഗീകരിച്ചുവെന്ന്​ അറിയില്ല. പക്ഷേ ഭൂരിപക്ഷം രാജ്യങ്ങള്‍ക്ക്​ ലഭിച്ച്‌​ കോവിഷീല്‍ഡാണ് […]

ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണമെന്ന് ലോക വയോജനദിനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) നടന്ന സെമിനാര്‍. വയോജനങ്ങളെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ യുവജന സമൂഹം ഉത്തരവാദിത്തമായി കാണണമെന്നും സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ആവശ്യപ്പെട്ടു. നിപ്മര്‍ എക്സിക്യുട്ടീവ് ഡയരക്റ്റര്‍ സി. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. പ്രായമായവരെ ഒറ്റപ്പെടുത്താത്ത സാഹചര്യമുണ്ടാകണമെന്നും യുവജനങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടാക്കണമെന്നും കോസ്റ്റ് ഫോഡ് ആര്‍ക്കിടെക്റ്റ് കെ.ജി. ദേവപ്രിയന്‍ പറഞ്ഞു. […]

ലണ്ടന്‍ : ബ്രിട്ടനില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ പല സാധനങ്ങളുടെയും ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. വിതരണമേഖലയിലെ പ്രശ്നങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഉള്ളതാണെന്നും ബ്രിട്ടന്‍ മാത്രം വിചാരിച്ചാല്‍ അത് പരിഹരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ക്ഷാമം ഒരു യാഥാര്‍ത്ഥ്യമാണ്, വിവിധ മേഖലകളില്‍ വിതരണ ശൃംഖലകള്‍ താറുമാറായിരിക്കുന്നതും കാണുന്നുണ്ട്. എന്നാല്‍ ഇത് ബ്രിട്ടനിലെ കാര്യം മാത്രമല്ല, ഒരു ആഗോള പ്രതിഭാസമാണ്, പ്രശ്ന പരിഹാരത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ധനമന്ത്രി […]

ഇറ്റലിയില്‍ ജോലിചെയ്യുന്ന അനിത പുല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ ഡിജിപിയടക്കമുള്ളവരുമായും അടുത്ത ബന്ധം സ്ഥാപിച്ചത് എന്തിനെന്ന ചോദ്യങ്ങളാണുയരുന്നത്. കഴിഞ്ഞ ലോക കേരള സഭയിലും കൊച്ചിയില്‍ നടന്ന കേരള പോലിസിന്റെ രഹസ്യസ്വഭാവമുള്ള പരിപാടിയിലും അനിതയ്ക്ക് പങ്കാളിത്തം ലഭിച്ചത് സംബന്ധിച്ച ദുരൂഹതകളും ചര്‍ച്ചയാവുന്നു. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരിക്കെ അദ്ദേഹത്തെ കാണാനായി മാത്രം അടുത്തടുത്ത കാലയളവില്‍ 12 തവണ അനിത പുല്ലയില്‍ കേരളത്തിലെത്തിയെന്ന വിവരവും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കഴിഞ്ഞ ലോക കേരള […]

Breaking News

error: Content is protected !!