കെന്‍റ് : കെന്റിലെ ബീച്ചില്‍ വന്നിറങ്ങി മിനുട്ടുകള്‍ക്കകം അനധികൃത കുടിയേറ്റക്കാരന് നേരെ ആക്രമണം. ഫ്രാന്‍സില്‍ നിന്നാണ് കുടിയേറ്റക്കാരന്‍ റബര്‍ ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ മുറിച്ചു കടന്ന് കെന്റ് ബീച്ചില്‍ എത്തിയത്. ഞായറാഴ്ച കിങ്ങ്സ് ഡൌണ്‍ വില്ലേജിനടുത്താണ് സംഭവം നടന്നത്. കുടിയേറ്റക്കാരനെ ആക്രമിച്ച പ്രതിക്ക് വേണ്ടി കെന്റ് പോലിസ് തെരച്ചില്‍ ഊര്‍ജിതമാക്കി. അടുത്ത കാലത്തായി നൂറു കണക്കിന് കുടിയേറ്റക്കാരാണ് ചെറിയ ബോട്ടുകളില്‍ യുകെയിലെ വിവിധ ബീച്ചുകളില്‍ എത്തിച്ചേരുന്നത്. മിക്കവാറും എല്ലാവരും വരുന്നത് […]

മാഞ്ചസ്റ്റര്‍ : ലോക്ക് ഡൌണ്‍ വ്യസ്ഥകള്‍ ലംഘിച്ചു കൊണ്ട് യുകെയിലെങ്ങും സ്വകാര്യ നിശാ പാര്‍ട്ടികള്‍ വ്യാപകമെന്നു റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ ഒരു സ്വകാര്യ ഭവനത്തില്‍ ഏകദേശം 200 പേര്‍ പങ്കെടുത്ത പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ മാഞ്ചസ്റ്റര്‍ പോലിസ് പുറത്ത് വിട്ടു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പാര്‍ട്ടി നടന്നത്. ലോക്ക് ഡൌണ്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ 3 മാസത്തേക്ക് ഈ പ്രോപ്പെര്‍ട്ടി പോലിസ് അടച്ചുപൂട്ടി സീല്‍ വെച്ചു. നിലവിലെ ലോക്ക് ഡൌണ്‍ വ്യവസ്ഥകള്‍ പ്രകാരം 50 പേരില്‍ […]

ലണ്ടന്‍ : യുകെയില്‍ നിന്നും കൊറോണ മരണങ്ങള്‍ സാവധാനത്തില്‍ അപ്രതിക്ഷിതമാകുന്നു. കൊറോണ ബാധ മൂലമുള്ള മരണനിരക്ക് മാര്‍ച്ച് ആദ്യ വാരത്തെ അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. ‘ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റസ്റ്റിക്സ്ന്‍റെ’ കണക്കുകള്‍ പ്രകാരം 152 മരണം മാത്രമാണ് കഴിഞ്ഞാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് രണ്ടാം വാരം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട 103 മരണമാണ് ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ വാരാന്ത മരണ നിരക്ക്. ഇംഗ്ലണ്ടിലെ 9 റീജിയനുകളില്‍ […]

ലണ്ടന്‍ : യുകെയിലെ വിവിധ മോട്ടോര്‍വെകളില്‍ ‘ഹാന്‍ഡ്‌സ് ഫ്രീ ഡ്രൈവിംഗ്’ സൌകര്യങ്ങള്‍ ഏതാനും മാസങ്ങള്‍ക്കകം തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. ഹാന്‍ഡ്‌സ് ഫ്രീ ഡ്രൈവിംഗിന് ആവശ്യമായ ‘ലൈന്‍ കീപ്പിംഗ് ടെക്നോളജി’ ഏതാനും മാസങ്ങള്‍ക്കകം വിവിധ മോട്ടോര്‍വെകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു. അടുത്ത വര്ഷം ഏപ്രില്‍ ആദ്യത്തോടെ മോട്ടോര്‍വെകളില്‍ ഹാന്‍ഡ്‌സ് ഫ്രീ ഡ്രൈവിംഗ് അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഹാന്‍ഡ്‌സ് ഫ്രീ മറ്റ് റോഡുകളില്‍ അനുവദിക്കുന്നതിന് മുമ്പ് മോട്ടോര്‍വെ കളില്‍ പരീക്ഷികാനാണ് […]

ലണ്ടന്‍ : ബ്രിട്ടനിലെ പ്രധാന ബജറ്റ് എയര്‍ ലൈന്‍സുകളായ ഈസി ജെറ്റും റയാന്‍ എയറും തങ്ങളുടെ യുകെ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു. ലോക്ക് ഡൌണ്‍ കാരണം വിമാന യാത്രക്കാരില്‍ ഉണ്ടായ വന്‍ കുറവാണ് സര്‍വീസ് വെട്ടിക്കുറക്കലിന് കാരണം. ഈസി ജെറ്റിന്റെ യുകെയിലെ പ്രധാന ബേസുകളായ സ്റ്റാന്‍സ്റ്റഡ്‌‌, സൌത്തെന്‍ഡ്‌, ന്യൂ കാസില്‍ എന്നീ എയര്‍പോര്‍ട്ടുകള്‍ ആണ് എസ്സി ജെറ്റ് ഓഗസ്റ്റ് 31 മുതല്‍ അടച്ചിടുന്നത്.ഈ മൂന്ന് ബേസുകള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ആയിരത്തോളം […]

ലണ്ടന്‍ : മുന്‍ ബ്രിട്ടീഷ് ധനമന്ത്രി (ചാന്‍സലര്‍ ഓഫ് എക്സ് ചെക്കര്‍) സാജിദ് ജാവേദ്‌ വീണ്ടും തന്റെ പഴയ ബാങ്കിംഗ് ജോലിയിലേക്ക് തിരിച്ചു പോകുന്നു. ലോക പ്രശസ്ത ഇന്‍വെസ്റ്റ്‌ ബാങ്കായ ജെ.പി.മോര്‍ഗന്‍ ആണ് സാജിദ് ജവേദിനെ തിരിച്ചു ജോലിക്കെടുത്തിരിക്കുന്നത്. ഇനി മുതല്‍ സാജിദ് ജെ.പി മോര്‍ഗന്‍റെ ഗള്‍ഫ്-ആഫ്രിക്ക സെക്ട്ടറിന്‍റെ ചുമതലയുള്ള സീനിയര്‍ അഡ്വൈസര്‍ ആയി പ്രവര്‍ത്തിക്കും. മുന്‍ പ്രധാന മന്ത്രി തെരേസ മേയുടെ മന്ത്രി സഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു സാജിദ്. […]

ലണ്ടന്‍: ഈ വര്‍ഷം ഫെബ്രുവരി 11ന് മുന്‍ ചാന്‍സലര്‍ സാജിദ് ജാവേദ്‌ പടിയിറങ്ങിയപ്പോള്‍, അദ്ധേഹത്തിന്റെ പിന്‍ഗാമിയായി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പേരായിരുന്നു ഋഷി സുനാക്കിന്റേത്. ഒരു എംപി എന്ന നിലയില്‍ വെറും അഞ്ചു വര്‍ഷത്തില്‍ താഴെ മാത്രം പ്രവര്‍ത്തന പരിചയമുള്ള ഋഷി സുനാകിന്‍റെ നിയമനം യുകെയില്‍ മിക്കവാറും എല്ലാവരുടെയും നെറ്റി ചുളിച്ചിരുന്നു. മറ്റു ടോറി എംപിമാര്‍ക്ക് പോലും പരിചിതനല്ലാത്ത ഈ പുതുമുഖം എങ്ങനെയാണ് ബ്രിട്ടനിലെ ഏറ്റവും പ്രധാനപ്പെട്ട നാലാമത്തെ ഓഫീസിന്റെ […]

ലണ്ടന്‍ : യുകെയില്‍ ലോക്ക് ഡൌണ്‍ സമയത്തെ തൊഴില്‍ സംരക്ഷണ പദ്ധതിയായ ‘ഫര്‍ലോ’ അവസാനിക്കുന്നതോടെ 20 ലക്ഷത്തിലധികം തൊഴിലുകള്‍ നഷ്ടപ്പെടുമെന്ന് പഠനം. ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച്'(IPPR) നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്ത് വന്നത്. മുപ്പതു ലക്ഷത്തിലധികം തൊഴിലുകള്‍ ഫര്‍ലോ സ്കീമുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് ഇവരുടെ പഠനം വെളിപ്പെടുത്തുന്നു. ഒക്ടോബര്‍ അവസാനത്തോടെ ഫര്‍ലോ പൂര്‍ണമായി അവസാനിപ്പിക്കുമെന്നാണ് ചാന്‍സലര്‍ ഋഷി സുനാക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഫര്‍ലോക്ക് […]

ലണ്ടന്‍ : കേരളത്തിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ സര്‍വീസ് എന്ന യുകെ മലയാളികളുടെ സ്വപ്നം പൂവണിയുന്നു. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് ഇനി മുതല്‍ എയര്‍ ഇന്ത്യ നേരിട്ട് സര്‍വീസ് നടത്തും. സെപ്റ്റംബര്‍ 4 മുതല്‍ 26 വരെ നാല് സര്‍വീസുകള്‍ ആണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 4,11,18,25 തിയതികളില്‍ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കും 5,12,19,26 തിയതികളില്‍ ലണ്ടനില്‍ നിന്നും തിരിച്ച് കൊച്ചിയിലെക്കുമാണ് സര്‍വീസ് നടത്തുക. ഓരോ ആഴ്ചയും ഓരോ സര്‍വീസ് […]

ലണ്ടന്‍ : ലോക്ക് ഡൌണ്‍ കാരണം തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം വന്നുവെന്നാരോപിച്ച് വിദേശ കമ്പനികള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കമ്പനികള്‍ യുകെയിലെ പ്രധാന നിയമോപദേശകരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ‘ഇന്‍വെസ്റ്റര്‍ സ്റ്റേറ്റ് ഡിസ്പ്യൂട്ട് സെറ്റില്‍മെന്റ്’ നിയമം ഉപയോഗിച്ചാണ് സര്‍ക്കാരിനെതിരെ നഷ്ടപരിഹാരതിന് കമ്പനികള്‍ കേസുമായി മുന്നോട്ടു പോകുന്നത്. സര്‍ക്കാരുകളുടെ പ്രവര്‍ത്തി കാരണം വിദേശ കമ്പനികള്‍ക്ക് നഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ സഹായിക്കുന്ന നിയമമാണിത്. എന്നാല്‍ ഈ നിയമം കൊറോണ ആക്രമണം […]

Breaking News

error: Content is protected !!