ലണ്ടനില്‍ സൗത്ത്‌വാര്‍ക്കില്‍ വച്ച്‌ കുത്തേറ്റ് കൊല്ലപ്പെട്ട പനമ്ബിളളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറിന്‍റെ (37) മൃതദേഹം വ്യാഴാഴ്ച രാവിലെ ഒന്‍പതിന് കൊച്ചിയിലെത്തിക്കും. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ബുധനാഴ്ച വൈകുന്നേരത്തോടെ ദുബായിയിലെത്തിക്കുന്ന മൃതശരീരം അവിടെ നിന്നുമാണ് കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. പനമ്ബിള്ളി നഗര്‍ എച്ച്‌ഐജി 42 ല്‍ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശി ശശികുമാറിന്‍റെയും ശ്രീദേവിയുടെയും മകനാണ് മരിച്ച അരവിന്ദ്.

വാഷിംഗ്ടണ്‍ : ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ ഇരുപതാമത് അന്തര്‍ ദേശിയ കണ്‍വെന്‍ഷന്‍ കമ്മിറ്റിയുടെ കിക്ക് ഓഫ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍റെ വസതിയില്‍ നടന്നു. 18 മുതല്‍ 20 വരെ ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസിയിലെ മാരിയറ്റ് മോണ്ട്ഗോമറി കൗണ്ടി കോണ്‍ഫ്രൻസ് സെന്‍റര്‍ ബെഥേസ്‌ഡേയില്‍ വച്ചാണ് കണ്‍വെൻഷൻ നടക്കുക. ഫൊക്കാനയുടെ അന്തര്‍ ദേശിയ കണ്‍വെന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുക്കുകയാണ് എന്ന് […]

ലണ്ടന്‍: വിദേശ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്പെന്‍ഡന്റ്സിനെ കൊണ്ടുവരുന്നതിന് 2024 ജനുവരി മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. ഇതോടെ സ്റ്റുഡന്റ് വിസകള്‍ക്ക് പകരം മറ്റ് വഴികള്‍ തേടാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുകയാണ്. 2024 ജനുവരിയ്ക്ക് മുന്‍പ് ബാക്കിയുള്ള അവസരം കൈക്കലാക്കാന്‍ പലരും നെട്ടോട്ടത്തിലാണ്. എന്നാല്‍ യുകെയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറാന്‍ അനുവദിക്കുന്ന മറ്റൊരു പോംവഴിയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘കെയര്‍ഗിവര്‍ അല്ലെങ്കില്‍ കെയര്‍ വര്‍ക്കര്‍ വിസയാണ്’ പകരം സൗകര്യം ഒരുക്കുന്നത്. കെയര്‍ഗിവര്‍ […]

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് ഖാലിസ്ഥാന്‍ ഭീകരവാദികളുടെ ആക്രമണം. മറ്റ് രാജ്യങ്ങളിലും ഖാലിസ്ഥാന്‍ ഭീകരവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. എന്നാല്‍ സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ ഇവര്‍ പ്രദേശത്ത് നിന്ന് ഒഴിഞ്ഞു. ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെയുള്ള ഭീഷണിയിലും ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിലും ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ച സമയത്താണ് ഇത്തരത്തില്‍ ആക്രമണവുമായി ഖാലിസ്ഥാന്‍ വീണ്ടും രംഗത്ത് വരുന്നത്. ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെയുള്ള സുരക്ഷഭീഷണിയുടെ പ്രശ്നം […]

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ യുഗത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യൻ ജോലികള്‍ ലഘൂകരിക്കാൻ നടത്തിയ കണ്ടുപിടുത്തങ്ങള്‍ ഒടുവില്‍ വന്നു നില്‍ക്കുന്ന ഇടമാണ് നമ്മുടെ മുന്നിലുള്ള എഐ സോഫ്റ്റ്വെയറുകള്‍. ലോകമെമ്ബാടുമുള്ള നിരവധി പ്രൊഫഷണലുകള്‍ ഇപ്പോള്‍ എഐ സഹായത്തോടെയാണ് ജോലികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവകൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഉല്‍പാദനക്ഷമത നല്ല രീതിയില്‍ ഉയര്‍ത്തിയെടുക്കാൻ ചാറ്റ്ജിപിറ്റി പോലുള്ള എഐ സോഫ്റ്റ്വെയറുകള്‍ക്ക് സാധിക്കും. ഇതിന് സഹായിക്കുന്ന ചില നിര്‍ദേശങ്ങള്‍ […]

മഞ്ജുവാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, അപര്‍ണാ ബാലമുരളി, രമേശ് പിഷാരടി എന്നിവര്‍ ഇന്നലെ യുകെയില്‍ എത്തി. മമ്മൂട്ടി, സുരാജ് വെഞ്ഞാറമ്മൂട്, വിനീത് ശ്രീനിവാസന്‍ അടക്കമുള്ള താരങ്ങള്‍ എത്തും. ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിനാണ് താരങ്ങള്‍ എത്തിയിട്ടുള്ളത്. സാനിയ ഇയ്യപ്പന്‍, ബഡായ് ആര്യ, ലക്ഷ്മിപ്രിയ, ജ്യുവല്‍ മേരി, അസീസ് നെടുമങ്ങാട്, ലാല്‍ ബാബു അടക്കമുള്ള താരങ്ങള്‍ രണ്ടു ദിവസം മുന്നേ എത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. അവസാന നിമിഷം നടന്‍ ജോജു […]

ന്യൂ യോര്‍ക്ക്: മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിൻറെ ആദ്യകാലങ്ങളില്‍ അതായത്, 1960-1970 കാലഘട്ടങ്ങളില്‍ ന്യൂയോര്‍ക്കിലും ചുറ്റുവട്ടത്തുള്ള സംസ്ഥാനങ്ങളായ ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെൻസില്‍വാനിയ എന്നിവിടങ്ങളിലായി കുടിയേറി പാര്‍ത്തുവരുന്ന മലയാളികളുടെ കൂട്ടായ്മയായ “ദി പയനിയര്‍ ക്ളബ്ബ് ഓഫ് കേരളൈറ്റ്സ് ഓഫ് നോര്‍ത്ത് അമേരിക്ക” (The Pioneer Club of Keralites of North America) അതിൻറെ പതിനേഴാമത് വാര്‍ഷിക ആഘോഷം ന്യൂയോര്‍ക്ക് ഫ്ലോറല്‍പാര്‍ക്കില്‍ നടത്തപ്പെട്ടു. നിലവിലുള്ള ക്ലബ്ബ് പ്രസിഡൻറ് ജോണി സക്കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന […]

മില്‍ട്ടന്‍കെയ്സില്‍ അന്തരിച്ച കോട്ടയം സ്വദേശിനിയായ മുന്‍ നഴ്സ് ഏലിയാമ്മ ഇട്ടി(69)യുടെ സംസ്‌കാരം വെള്ളിയാഴ്ച. എന്‍എച്ച്എസില്‍ 17 വര്‍ഷം നഴ്സായിരുന്ന കോട്ടയം അമയന്നൂര്‍ പാറയിലായ വള്ളികാട്ടില്‍ ഏലിയാമ്മ മൂന്നു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഭര്‍ത്താവിനൊപ്പം മില്‍ട്ടന്‍ കെയിന്‍സില്‍ മകന്റെ വസതിയിലായിരുന്നു താമസം. വീട്ടില്‍ വച്ച് പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച 2ന് ശുശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരിസ് യാക്കോബായ സുറിയാനി […]

വൈക്കം സ്വദേശിനിയും യുകെയിലെ കെറ്ററിങ്ങില്‍ നഴ്‌സുമായിരുന്ന അഞ്ജുവിനെയും മക്കളായ ജീവയേയും ജാന്‍വിയെയും കൊലപ്പെടുത്തിയ ഭര്‍ത്താവ് സാജുവിന് 40 വര്‍ഷം ജയില്‍ശിക്ഷ. 6 മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് നോര്‍ത്താംപ്റ്റന്‍ ക്രൗണ്‍ കോടതി ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാ ശിക്ഷ പ്രഖ്യാപിച്ചു. ക്രൂരതയ്ക്ക് ശിക്ഷ ലഭിച്ച സജുവിന് പ്രായം 52 വയസ്. ജയില്‍ശിക്ഷ അനുഭവിച്ചു കഴിയുമ്പോള്‍ 92 വയസ്സാകും.വളരെ വൈകി 42 വയസില്‍ വിവാഹിതനായ പ്രതിക്ക് 15 വയസോളം പ്രായം കുറഞ്ഞ ഭാര്യയെ സംശയം […]

ബ്രിട്ടൺ കെഎംസിസി സ്കോട്ട്ലാൻഡ് റീജിയണിന്റെ ആഭിമുഖ്യത്തിൽ EDINBURGH GREYFRIARS CHARTERIS സെന്ററിൽ വെച്ച് നടന്ന “തജ്‍മീഹ് 2023” ഈദ് ഫാമിലി മീറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പുതിയൊരനുഭവം സമ്മാനിച്ച സംഗമ വേദിയിൽ ഇശൽ നിലാവ്, മെഹന്തി ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ് തുടങ്ങിയ നിരവധി കലാപരിപാടികൾ നടന്നു. പെരുന്നാൾ ദിനത്തിൽ കെഎംസിസി ഒരുക്കിയ സ്നേഹവിരുന്നും മറ്റു കലാപരിപാടികളും പ്രവാസികൾക്കു ഇടയിൽ വേറിട്ടൊരു അനുഭവമായി മാറി. കെഎംസിസി കോർഡിനേറ്റർ […]

Breaking News

error: Content is protected !!